ളിക്കളത്തിലെ ഇതിഹാസ താരമാണ് അർജന്റീനക്കാരൻ ഡീഗോ മാറഡോണ. ഫുട്‌ബോളിൽ പലർക്കും അദ്ദേഹം ദൈവതുല്യനാണ്. എന്നാൽ, ഈ അവതാരപുരുഷന്റെ വ്യക്തിജീവിതം ഒരുകാലത്തും സ്വസ്ഥത നിറഞ്ഞതായിരുന്നില്ല. മയക്കുമരുന്നിന് അടിമയായിരുന്ന മാറഡോണ, പിന്നീട് അതിൽനിന്ന് മോചിതനായെങ്കിലും കുടുംബജീവിതം നേരെയായില്ല. ഇപ്പോൾ താൻ സമ്പാദിച്ചതെല്ലാം പെൺമക്കളും മുൻ ഭാര്യയും ചേർന്ന് അടിച്ചുമാറ്റിയെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. മകളെ ജയിലിലടക്കാതെ പിന്നോട്ടില്ലെന്നും മാറഡോണ പറയുന്നു.

തന്റെ രണ്ട് പെൺമക്കൾ ചേർന്ന് 34 ലക്ഷം പൗണ്ട് തന്നിൽനിന്ന് അടിച്ചുമാറ്റിയെന്നാണ് മാറഡോണയുടെ പരാതി. ഭാര്യയും ഇതിന് കൂട്ടുനിന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇതിൽ കുറേ പണം അവർ ഉറുഗ്വായിലേക്ക് കടത്തിയെന്നും മാറഡോണ ആരോപിക്കുന്നുണ്ട്. മുൻഭാര്യ ക്ലോഡിയോ വില്ലാഫെയ്ൻ, മക്കളായ ദൽമ, ജിയാന്നിയ എന്നിവർക്കെതിരെയാണ് മാറഡോണ രംഗത്തെത്തിയിട്ടുള്ളത്. തട്ടിപ്പിന് നേതൃത്വം നൽകിയ ജിയാന്നിയയെ ജയിലിലടക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

തന്റെ കൈയിൽനിന്ന് തട്ടിയെടുത്ത പണത്തിൽ വലിയൊരുഭാഗം ഉറുഗ്വായിലെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും കുറേപ്പണം ഉപയോഗിച്ച് അമേരിക്കയിൽ സ്വത്ത് വാങ്ങിയെന്നും അദ്ദേഹം ആാേപിക്കുന്നു. പണം നിക്ഷേപിക്കുന്നതിനായി ഓഗസ്റ്റിൽ ജിയാന്നിയ ഉറുഗ്വായിൽ പോയിരുന്നുവെന്നും മാറഡോണ പറയുന്നു. ഏതാനും മണിക്കൂർനേരത്തേക്ക് മാത്രം ജിയാന്നിയ ഉറുഗ്വായ് സന്ദർശിച്ചത് അതിനായിരുന്നുവെന്നാണ് മാറഡോണയുടെ അഭിഭാഷകൻ പറയുന്നത്.

എന്നാൽ, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ജിയാന്നിയ ട്വിറ്ററിലൂടെ വ്യക്തമാക്കി. താനെവിടെയാണ് ജീവിക്കുന്നതെന്ന് എല്ലാവർക്കുമറിയാമെനന്നും ആർക്കുവേണമെങ്കിലും വന്ന് പരിശോധിക്കാമെ്ന്നും ജിയാന്നിയ പറഞ്ഞു. മാറഡോണയിൽനിന്ന് തനിക്ക് നല്ലതൊന്നും കിട്ടിയിട്ടില്ലെന്നും എല്ലാ ദുരനുഭവങ്ങളും താൻ മറന്നതായും ജിയ്യാനിയ പറയുന്നു.

യു.എ.ഇയിലെ ഫുജൈറ ക്ലബ്ബിന്റെ പരിശീലകനാണ് മാറഡോണയിപ്പോൾ. 1986-ലെ ലോകകപ്പ് അർജന്റീനയ്ക്ക് നേടിക്കൊടുത്തതോടെ ഫുട്‌ബോൾ ലോകത്ത് മാന്ത്രികനായി മാറിയ മാറഡോണ, പെലെയ്ക്കുതുല്യം ഇതിഹാസമായാണ് വിലയിരുത്തപ്പെടുന്നത്. 1998-ലാണ് മാറഡോണ വില്ലഫെയ്‌നെ വിവാഹം കഴിക്കുന്നത്. 2003-ൽ അവർ വേർപിരിഞ്ഞു.