- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറഡോണയുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ടു ദിവസത്തെ ദുഃഖാചരണം; മറഡോണയുടെ വേർപാട് ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരെ കടുത്ത ദുഃഖത്തിൽ ആഴ്ത്തിയെന്ന് കായികമന്ത്രി ഇ.പി ജയരാജൻ
തിരുവനന്തപുരം : ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കേരള കായികലോകത്തിൽ നവംബർ 26, 27 തിയതികളിൽ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചതായി മന്ത്രി ഇ പി ജയരാജൻ അറിയിച്ചു.
മറഡോണയുടെ വേർപാട് ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരെ കടുത്ത ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. കേരളത്തിലും ലക്ഷക്കണക്കിന് ആരാധകർ ആ വേർപാട് വിശ്വസിക്കാൻ കഴിയാതെ വിങ്ങലിലാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ കായിക മേഖലയൊന്നാകെ ദുഃഖാചരണത്തിൽ പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നതായി മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അഭ്യർത്ഥിച്ചു.
മറഡോണയുടെ അപ്രതീക്ഷിത വേർപാട് അത്യന്തം വേദനിപ്പിക്കുന്നതാണ്. നിരവധി തലമുറകളെ കാൽപ്പന്തിന്റെ ലഹരിയിലേക്ക് കൈപിടിച്ച് നടത്തിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. ഫുട്ബോൾ കൊണ്ട് കളിയാസ്വാദകരെ ഒരു മാന്ത്രികലോകത്തേക്കാണ് മറഡോണ കൊണ്ടുപോയതെന്നും മന്ത്രി ജയരാജൻ അനുസ്മരിച്ചു.
മറുനാടന് ഡെസ്ക്