മെക്സികോ: കാൽപന്തു കളിയിലെ രാജകുമാരനെതിരെ പരിഹാസ വർഷവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം ഡീഗോ മറഡോണ. അർജന്റീനയുടെ ക്യാപ്റ്റനായി ഒരു മത്സരത്തിന് കളിക്കളത്തിൽ ഇറങ്ങും മുൻപ് സമ്മർദ്ദം താങ്ങാനാവാതെ 20ൽ അധികം തവണ ബാത്‌റൂമിൽ പോകുന്ന വ്യക്തിയാണ് മെസ്സി എന്നാണ് മറഡോണ അദ്ദേഹത്തെ പരിഹസിച്ചത്.

ക്ലബ് ഫുട്ബോളിൽ ബാഴ്സലോണയ്ക്കായി കളിക്കുന്ന മെസ്സിയല്ല, അർജന്റീന ജഴ്സിയിൽ കളിക്കുന്ന മെസ്സിയെന്നും ഒരു മെക്സിക്കൻ ടെലിവിഷൻ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു മറഡോണ. വിമർശനമുയർത്തി നിമിഷങ്ങൾക്കകം സംഭവം സമൂഹ മാധ്യമത്തിലടക്കം ചർച്ചയായി.അർജന്റീനയുടെ ഒരു സാധാരണ കളിക്കാരനായി മാത്രം മെസ്സിയെ കാണണം. മെസ്സിയിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത് കിട്ടണമെങ്കിൽ അയാളെ ഒരു നേതാവായി കാണുന്നതിൽ നിന്ന് പിന്തിരിയണമെന്നും മറഡോണ വ്യക്തമാക്കി.

അതേസമയം മെസ്സിക്കെതിരെയുള്ള മറഡോണയുടെ തുടർച്ചയായ വിമർശനങ്ങൾക്ക് മറുപടിയുമായി മെസ്സിയുടെ കുടുംബാംഗമെത്തി. മെസ്സിയുടെ അടുത്ത ബന്ധുവായ മാക്സി ബിയാൻകൂച്ചിയാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്. അർജന്റീനയെ മികച്ച രീതിയിൽ വീണ്ടെടുക്കാനാണ് മെസ്സി ശ്രമിച്ചതെന്ന് ബിയാൻകൂച്ചി പറഞ്ഞു.