- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർച്ചയായി കീർത്തി സുരേഷ്; 'മരക്കാറി'ലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്; സോഷ്യൽ മീഡിയയിൽ തരംഗമായി മരക്കാറിന്റെ വിശേഷങ്ങൾ
മോഹൻലാൽ നായകനായ ചിത്രം മരക്കാർ: അറബിക്കടലിന്റെ സിഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.ചിത്രം ഒടിടിയിലെന്ന് ആദ്യം വാർത്തകൾ വന്നെങ്കിലും തിയറ്ററിൽ തന്നെയാണ് റിലീസാകുന്നതെന്ന് വ്യക്തമായതോടെ ആരാധകർ ആവേശത്തിലായി. ചിത്രത്തിന്റെവിശേഷങ്ങൾ ഓൺലൈനിൽ തരംഗമാകുകയാണ്. ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപോൾ.
എം ജി ശ്രീകുമാറാണ് ചിത്രത്തിനായി ഗാനം ആലപിച്ചിരിക്കുന്നത്. ഇളവെയിൽ എന്ന് തുടങ്ങുന്ന ഗാനം എം ജി ശ്രീകുമാറിന് ഒപ്പം ശ്രേയാ ഘോഷാലും ചേർന്ന് ആലപിക്കുന്നു. പ്രഭാ വർമയാണ് ചിത്രത്തിൽ കീർത്തി സുരേഷ് അഭിനയിക്കുന്ന രംഗങ്ങൾക്കായുള്ള ഗാനം എഴുതിയിരിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാ രചനയിൽ അനി ഐ വി ശശിയും പങ്കാളിയാകുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പൂവാരാണ് ചിത്രം നിർമ്മിക്കുന്നത്. അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേർ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. ഐഎംഡിബിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യൻ സിനിമകളും ഷോകളും (മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യൻ ചിത്രം) എന്ന വിഭാഗത്തിൽ മരക്കാർ: അറബിക്കടലിന്റെ സിംഹം ഒന്നാമതെത്തിയിരുന്നു
ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് എം എസ് അയ്യപ്പൻ നായരാണ്. ഹൈദരാബാദിലാണ് മോഹൻലാൽ ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തത്. ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രമായി മരക്കാർ: അറബിക്കടലിന്റെ സിംഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡിസംബർ രണ്ടിനാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുക.
മറുനാടന് മലയാളി ബ്യൂറോ