- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് സത്രീ ശക്തിയുടെ വിജയം! മരക്കാർ അറബി കടലിന്റെ സിംഹം തിയേറ്ററിലേക്ക് എത്തിയത് സുചിത്ര മോഹൻലാലിന്റെ ഇടപെടൽ കാരണം; മോഹൻലാലിന്റെയും ആന്റണിയുടെയും മനസ് മാറിയത് ചിത്രം തിയേറ്ററിൽ തന്നെ പ്രദർശിപ്പിക്കണം എന്ന സുചിത്രയുടെ നിർബന്ധം; വെളിപ്പെടുത്തലുമായി സി.ജെ.റോയി
തിരുവനന്തപുരം: ആരാധകരെ മുൾമുനയിൽ നിർത്തി മരക്കാർ ഒടുവിൽ തിയേറ്ററിലേക്ക് തന്നെ എത്തി. ഒടിടിയിൽ, ആമസോൺ പ്രൈമിലേക്ക് പോകുമെന്ന് കരുതിയ ചിത്രം അവസാന നിമിഷം തിയേറ്ററിലേക്ക് തന്നെ മാറാൻ കാരണം എന്ത് ? ചെന്നൈയിലെ സ്വകാര്യ പ്രദർശനത്തിന് ശേഷമാണ് മോഹൻലാലിന് മനസ് മാറിയതെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ, അതിന് ഒരു ഉപകഥ കൂടിയുണ്ട്. അത് പറയുന്നത് ചിത്രത്തിന്റെ സഹ നിർമ്മാവും കോൺഫിഡന്റെ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയി. സുചിത്ര മോഹൻലാലിന്റെ നിർബന്ധം കാരണം മരക്കാർ എന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിടിക്ക് മുൻപ് തിയേറ്ററിലേക്ക് എത്തുന്നു എന്നാണ് സിജെ റോയ് ഫേസ്‌ബുക്കിൽ കുറിച്ചത്.
സി.ജെ.റോയിയുടെ ഫേസ്‌ബുക്ക് കുറിപ്പ്:
ശുഭവാർത്ത. ഡിസംബർ രണ്ടിന് മരക്കാർ തിയേറ്ററിൽ എത്തുന്നു....സ്ത്രീ ശക്തി വിജയിക്കുന്നു..ചെന്നൈയിലെ സ്വകാര്യ പ്രദർശനത്തിന് ശേഷം സുചിചേച്ചിക്ക് ഉറപ്പായിരുന്നു മരക്കാറിന്റെ സിനിമാററിക് മാജിക്ക് തിയേറ്ററിൽ തന്നെ കാണണമെന്ന്. അതിന് ശേഷമുള്ള വിരുന്നിലും, സുചി ചേച്ചി ലാലേട്ടനുമായും, ആന്റണി ജിയുമായും, ഞങ്ങൾ എല്ലാവരുമായും ഇക്കാര്യം ചർച്ച ചെയ്തു. സുചിത്ര ചേച്ചിയുടെ നിർബന്ധം കാരണം മരക്കാർ എന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിടിക്ക് മുൻപ് തിയേറ്ററിലേക്ക് എത്തുന്നു.
ലാലേട്ടനും, ആന്റണിയും, പ്രിയദർശനും, മരക്കാറിന്റെ അണിയറ പ്രവർത്തകരും മികച്ച തീരുമാനം തന്നെയാണ് എടുത്തിരിക്കുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും എക്സിബിറ്റേഴ്സ് അസോസിയേഷന്റെയും എല്ലാ അംഗങ്ങൾക്കും, സംസ്ഥാന സർക്കാരിനും മന്ത്രി സജി ചെറിയാനും ഒരുപാട് നന്ദി.'
GOOD NEWS!.. 02 Dec 2021 Marakkar in Theatres close to You ??????... Women Power Wins ????????
After watching the Private show in Chennai Suchi Chechi (Mrs Mohan Lal) was So Convinced that 'Marakkar' needs to be seen on Large Screen to see the Cinematic Magic it Creates ??. Even during Dinner thereafter the Topic of discussion of Suchi Chechi with Lal Ettan, Anthonyji and All of us was the same. Suchi Chechi with Your persistence we are All so Happy and Excited that on 02 Dec 2021 the Mega Opus and Most Awaited Movie is coming to the Theatres before OTT ??
Superb Decision Lal Ettan, Anthonyji, Priyadarshanji and All the Crew and Team of Marakkar. Thanks and Appreciation to All Film Producers and Exhibitors Associations, Govt of Kerala and Minister Sri Saji Cherian ??.
ഉപാധികളൊന്നും ഇല്ലാതെയാണ് തിയേറ്ററിലേക്ക് മരയ്ക്കാറെ മോഹൻലാൽ വിട്ടു നൽകുന്നത്. ഇതു മൂലം ആമസോണിൽ നിന്ന് ലഭിക്കുന്ന തുകയുടെ തോതും കുറയും. ഏതാണ്ട് അമ്പതു കോടിയോളം കുറയുമെന്നാണ് സൂചന. ആമസോണിൽ റിലീസ് ചെയ്തിരുന്നുവെങ്കിൽ 90 കോടി ഈ ചിത്രത്തിന് കിട്ടുമായിരുന്നു.
തിയേറ്റർ റിലീസും ഒടിടി പ്രദർശനവും സാറ്റലൈറ്റ് റൈറ്റും കൂടി 150 കോടിയെങ്കിലും കുറഞ്ഞത് മരയ്ക്കാറിലൂടെ നിർമ്മാതാവിന് കിട്ടുമെന്നാണ് വിലയിരുത്തൽ. തിയേറ്ററുകളെ ചിത്രം സജീവമാക്കുകയും ചെയ്യും. ഫിയോക്കിലുള്ളവർക്കൊപ്പം ലിബർട്ടി ബഷീറിനൊപ്പമുള്ള തിയേറ്ററുകളിലും മരയ്ക്കാർ റിലീസ് ചെയ്യും. ആരേയും പിണക്കാതെയുള്ള റിലീസാണ് മോഹൻലാൽ ആഗ്രഹിക്കുന്നത്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഡിസംബർ രണ്ടിന് തിയേറ്ററിൽ എത്തുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു. ഏറെ അനിശ്ചിത്വത്തിനും മാറ്റിവയ്ക്കലുകൾക്കുമൊടുവിലാണ് ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനമായത്.
മരയ്ക്കാർ സിനിമ നിർമ്മിക്കുന്നതിലുണ്ടായ സാമ്പത്തിക ചെലവുകളാണ് ആന്റണി പെരുമ്പാവൂരിനെ സിനിമ ഒടിടിയിൽ റിലീസ് ചെയ്യാൻ പ്രേരിപ്പിച്ചതെങ്കിലും മലയാള സിനിമയുടെ നിലനിൽപ്പിന് വേണ്ടിയും സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം കണക്കിലെടുത്തും അദ്ദേഹം വലിയൊരു വിട്ടുവീഴ്ച ചെയ്തിരിക്കുകയാണെന്നും ഇത് എല്ലാവർക്കും സന്തോഷം നൽകിയെന്നും മന്ത്രി സജി ചെറിയാൻ ചിത്രത്തിന്റെ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചുകൊണ്ട് അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ