- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മരക്കാർ: അറബിക്കടലിന്റെ സിംഹം' തീം മ്യൂസിക് പുറത്തിറങ്ങി; മോഹൻലാൽ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട തീം മ്യൂസിക് ഏറ്റെടുത്ത് ആരാധകർ; മിനിട്ടുകൾക്കുള്ളിൽ വൈറൽ
തിരുവനന്തപുരം: ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ - പ്രിയദർശൻ ചിത്രം മരക്കാറിന്റെ തീം മ്യൂസിക് പുറത്തിറങ്ങി. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തീം മ്യൂസിക് റിലീസ് ചെയ്തത്. മരക്കാറിനു വേണ്ടി അതിഗംഭീരമായി ഒരുക്കിയ തീം മ്യൂസിക് പങ്കുവയ്ക്കുകയാണെന്നും എല്ലാവരും ആസ്വദിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചു.
പുറത്തിറങ്ങി നിമിഷൾക്കുള്ളിൽ തന്നെ തീം മ്യൂസിക് ആരാധകർ ഏറ്റെടുത്തു. രാഹുൽ രാജ് ആണ് മരക്കാറിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്. റോണി റാഫേൽ ചിത്രത്തിനു വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തി. പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങുന്ന ബിഗ്ബഡ്ജറ്റ് ചിത്രമായ 'മരക്കാർ'. ഡിസംബർ രണ്ടിനാണ് തിയേറ്ററുകളിൽ എത്തുന്നത്. നീണ്ടുനിന്ന വിവാദങ്ങൾക്കൊടുവിലാണ് ഒടിടി റിലീസ് മാറ്റി തിയേറ്റർ റിലീസിന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തീരുമാനിച്ചത്.
ചിത്രം ഒടിടിയിലേക്ക് എന്ന് വാർത്തകൾ വന്നെങ്കിലും ഒടുവിൽ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ. മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന ചിത്രത്തിന്റെ തീം മ്യൂസിക് ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.
കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെൽവൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം തിരു. റോണി റാഫേലാണ് ഗാനങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം സാബു സിറിൾ ആണ് പ്രൊഡക്ഷൻ ഡിസൈൻ. പ്രിയദർശനും അനി ഐ വി ശശിയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രഭാ വർമ, ബി കെ ഹരിനാരായണൻ, ഷാഫി കൊല്ലം, പ്രിയദർശൻ എന്നിവർ ഗാനരചന നിർവഹിച്ചിരിക്കുന്നു.
എഡിറ്റിങ് അയ്യപ്പൻ നായർ എം എസ്. സംഘട്ടനം ത്യാഗരാജൻ, കസു നെഡ. ചമയം പട്ടണം റഷീദ്. മോഹൻലാൽ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തിയ ഒന്നാണ്. മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും മരക്കാർ: അറബിക്കടലിന്റെ സിംഹം സ്വന്തമാക്കിയിരുന്നു. ഡിസംബർ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുക. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും.