കോഴഞ്ചേരി: ഫെബ്രുവരി 12 മുതൽ 19 വരെ നടക്കുന്ന 122-ാമത് മാരാമൺ കൺവൻഷന്റെ കാൽനാട്ട് മാരാമൺ മണൽപ്പുറത്ത് മാർത്തോമ്മ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.യൂയാക്കീം മാർ കൂറിലോസ് എപ്പിസ്‌കോപ്പ നിർഹിച്ചു.

മാർത്തോമ്മ സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ.ജോർജ്ജ് വർഗ്ഗീസ് പുന്നയ്ക്കാട്, ലേഖക സെക്രട്ടറി രാജു എബ്രഹാം വെണ്ണിക്കുളം, സഞ്ചാര സെക്രട്ടറി റവ.ബിനു വർഗ്ഗീസ്, ട്രഷറാർ അഡ്വ.റോയി ഫിലിപ്പ്, മാനേജിങ് കമ്മറ്റി അംഗങ്ങ ളായ അനീഷ് കുന്നപ്പുഴ, ഷിജു അലക്‌സ്, അനിൽ എം ജോർജ്ജ്, റവ.ജിജി മാത്യൂസ്, സജി വിളവി നാൽ, പി.പി. അച്ചൻകു ഞ്ഞ്, പ്രൊഫ.ഡോ. അജിത് വർഗ്ഗീസ്‌ജോർജ്ജ്, ബിജുഎബ്രഹാം, മാണി.എ.എം. റവ.ജോ സ്, ടി.എ സ്, റവ.റോയി ഗീവർഗ്ഗീസ്, സജിമോൻ.പി. എ, തോമസ് ജോർജ്ജ്, റവ.മാത്യു ജോർജ്ജ്, കെ.എൻ. തോമ സ്, ബിനുജോൺ തോട്ടപ്പു ഴശ്ശേരി ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ, ബ്ലോക്ക് പഞ്ചായത്ത്അംഗങ്ങളായ ബിജിലി പി ഈശോ, ജെറി മാത്യൂ സാം, പഞ്ചായത്ത് വാർഡ് മെമ്പർ ഗോപാലകൃഷ്ണൻ സമീപ ഇടവ കക ളുടെ വികാരി മാരായ റവ.സി. വി.സൈ മൺ, റവ.വർഗ്ഗീസ് ഫിലിപ്പ്, റവ.അ നിൽ ജോസഫ്, സുവിശേ ഷക രായ സജായ് പി സൈമൺ, ജോൺ തോമസ് തുടങ്ങി യവരും വിശ്വാസി കളും പങ്കെടുത്തു.

ഒരു ലക്ഷം പേർക്ക് ഇരിക്കാവുന്ന പ്രധാന പന്തലും കുട്ടികളുമായി വരുന്ന വർക്കായി കുട്ടിപ ന്തലുമാണ് നിർമ്മിക്കുന്നത്. കൺവൻഷൻ നഗറി ലേക്കുള്ളതാത്ക്കാലിക പാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു.മാർത്തോമ്മാ സഭയിലെയും ഇതര സഭ കളിലെയും മേലദ്ധ്യക്ഷന്മാരെ കൂടാതെ സുപ്രസിദ്ധകൺവൻഷൻ പ്രസംഗ കരായ ബിഷപ്പ് എഡ്വേർഡ് മുകുന്ദ ലോലി റാമലോണ്ടി,റവ.ഡോ.ക്ലിയോഫസ് ജെ ലാറു, ലോഡ് ഗ്രിഫിത്ത്‌സ് എന്നിവ രാണ് ഈവർഷത്തെമുഖ്യ പ്രസംഗ കർ.

മാരാമൺ കൺവൻഷനോടനുബന്ധിച്ച് മണൽപ്പുറത്തും കിഴക്കേടത്തു പുരയിട ത്തിലും നെടുമ്പ്രയാർ കടവിലും സ്റ്റാളുകൾ നടത്തു വാൻ താല്പര്യ മുള്ള വർ ജനുവരി 9 ന്മുമ്പായി നിശ്ചിത ഫോറത്തിൽ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഓഫീസിൽ അപേക്ഷകൾ നല്‌കേണ്ടതാണെന്ന് ജനറൽ സെക്ര ട്ടറി റവ.ജോർജ്ജ് വർഗ്ഗീസ് പുന്നയ്ക്കാട് അറിയി ച്ചു.