മാരാമൺ: 2018 ഫെബ്രുവരി 11 മുതൽ 18 വരെ മാരാമൺ മൺപുറത്ത്നടക്കുന്ന 123ാമത് കൺവൻഷന്റെ പന്തൽ കാൽ നട്ട് കർമ്മം ജനുവരി 2ന് ഡോ ജോസഫ് മാർത്തോമാ മെത്രാപൊലീത്താ നിർവ്വഹിച്ചു. മാർത്തോമാഇവാഞ്ചലിസ്റ്റിക്ക് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി റവ ജോർജ്ജ്അബ്രഹാം, ലേഖക സെക്രട്ടറി സി വി വർഗീസ് ആത്മായ ട്രസ്റ്റി പി പി അച്ചൻകുഞ്ഞ് തുടങ്ങിയവർ ചടങ്ങിൽ സന്നിതരായിരുന്നു.

ഒന്നര ലക്ഷത്തിൽ പരം ആളുകൾക്ക് ഒരേ സമയം ഇരിക്കുന്നതിനുള്ള പന്തലാണ്മാരാമൺ മന്നൻ പുറത്ത് ഒരുങ്ങുന്നത്.എല്ലാവർഷവും ഫെബ്രുവരി മാസം നടക്കുന്ന കൺവൻഷൻ 8 ദിവസം നീണ്ട്‌നിൽക്കും. 1895 ലാണ് കൺവൻഷൻ തുടക്കം കുറിച്ചത്.

ഡോ ജോസഫ് മാർത്തോമ (മുഖ്യ രക്ഷാധികാരി), ഡോ യൂയാക്കിം മാർ കുറിലോസ് (പ്രസിഡന്റ്), റവ സാമുവേൽ സന്തോഷം, അനിൽ മാരാമൺ എന്നിവരുടെനേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കൺവെൻഷന്റെ വിജയകരമായനടത്തിപ്പിനായി പ്രവർത്തിച്ചുവരുന്നു.

മാർത്തോമ സഭയിലെ ആത്മീയ നവോഥാനത്തിന് മാരമൺ കൺവെൻഷൻ എന്നുംപ്രേരക ശക്തിയായി പ്രവർത്തിക്കുന്നു.രാത്രി യോഗങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കു മെന്നാവശ്യംകഴിഞ്ഞവർഷം ശക്തമായി ഉയർന്നുവെങ്കിലും കീഴ്‌വഴക്കം തുടരണമെന്നാണ്‌ മെത്രാപൊലീത്താ നിർദ്ദേിച്ചത് മാർത്തോമാ സുവിശേഷ സംഘത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന മാരാമൺ കൺവെൻഷൻ വേണ്ടി വന്നാൽ സഭ നേരിട്ട് ഏറ്റെടുത്ത് നടത്തുമെന്നും മെത്രാ പൊലീത്താ പറഞ്ഞിരുന്നു.