- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കേളി'യുടെ ത്രൈമാസ കൂട്ടായ്മയിൽ 'മരപ്പാവകൾ' പ്രകാശനം ചെയ്തു
ന്യൂഡൽഹി: സാംസ്കാരിക സംഘടനയായ 'കേളി'യുടെ ത്രൈമാസ കൂട്ടായ്മയിൽ ജയ്‌സിൻ കൃഷ്ണയുടെ കവിതാ സമാഹാരമായ 'മരപ്പാവകൾ' പ്രകാശനം ചെയ്തു. വയനാട് മുൻ എംഎൽഎ., പി. കൃഷ്ണപ്രസാദ് പ്രകാശന കർമ്മം നിർവഹിച്ചു. പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസർ ബാലാനുജൻ പുസ്തകം ഏറ്റു വാങ്ങി.സൗത്ത് അവന്യൂവിലെ എംപി. ക്ലബ്ബിൽ കേളിയുടെ പ്രസിഡന്റ് ടി.ഡി. ജയപ്രസാദ് അധ്യക്ഷത വഹിച്ച സാം
ന്യൂഡൽഹി: സാംസ്കാരിക സംഘടനയായ 'കേളി'യുടെ ത്രൈമാസ കൂട്ടായ്മയിൽ ജയ്‌സിൻ കൃഷ്ണയുടെ കവിതാ സമാഹാരമായ 'മരപ്പാവകൾ' പ്രകാശനം ചെയ്തു. വയനാട് മുൻ എംഎൽഎ., പി. കൃഷ്ണപ്രസാദ് പ്രകാശന കർമ്മം നിർവഹിച്ചു. പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസർ ബാലാനുജൻ പുസ്തകം ഏറ്റു വാങ്ങി.
സൗത്ത് അവന്യൂവിലെ എംപി. ക്ലബ്ബിൽ കേളിയുടെ പ്രസിഡന്റ് ടി.ഡി. ജയപ്രസാദ് അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം സ്വാതിയും സാന്ദ്രയും ആലപിച്ച പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ചു. ഡബ്ബിങ് ആർട്ടിസ്റ്റും ഗാനരചയിതാവുമായ ദേവിക മേനോൻ, കവിയും സാമൂഹിക പ്രവർത്തകനുമായ തഴക്കര രാധാകൃഷ്ണൻ, ഡൽഹി മലയാളി അസോസിയേഷൻ, ലാജ്പത് നഗർ ഏരിയയിലെ ഗോപകുമാർ, ഷീബാ ഷാജി, സാന്ദ്രാ പ്രവികുമാർ തുടങ്ങിയവർ കവിതകൾ ആലപിച്ചു.
പി.കൃഷ്ണപ്രസാദ്, ബാലാനുജൻ, അദ്ധ്യാപികയും കവയിത്രിയുമായ അജിതാലയം ഗീത, കേളിയുടെ വൈസ് പ്രസിഡണ്ട് ഉദയകുമാർ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. കവിതാ സമാഹാരമായ മരപ്പാവകളുടെ രചയിതാവ് ജയ്‌സിൻ കൃഷ്ണ കൃതജ്ഞത പറഞ്ഞു.
ചടങ്ങിൽ ശീതൽ ഉദയ്, സാന്ദ്രാ പ്രവികുമാർ, ഐശ്വര്യാ ഷാജി എന്നിവർ ഭരതനാട്യം അവതരിപ്പിച്ചു. സ്വാതി പ്രവികുമാർ, തമ്പി എന്നിവർ ഗാനങ്ങൾ ആലപിച്ചു. പങ്കെടുത്ത എല്ലാവർക്കുമായി സംഘാടകർ അത്താഴവും ഒരുക്കിയിരുന്നു.
റിപ്പോർട്ട്: പി.എൻ. ഷാജി