- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്നിനെതിരെ ഒരു ഡസൻ ഒളിമ്പ്യന്മാർ പങ്കെടുക്കുന്ന മാരത്തോണുമായി ലയൺസ് ക്ലബ്ബ്; കോതമംഗലത്ത് ഒരുക്കങ്ങൾ തകൃതി
കോതമംഗലം: മയക്കുമരുന്നിനെതിരെ ഒരു ഡസൻ ഒളിമ്പ്യന്മാർ പങ്കെടുക്കുന്ന മാരത്തോൺ മത്സരം. കോതമംഗലം ചേലാട് ലയൺസ് ക്ലബ്ബാണ് വേറിട്ട ഈ പ്രചാരണ പരിപാടിയുടെ മുഖ്യസംഘാടകർ. സംസ്ഥാനത്തിന്റെ കായിക തലസ്ഥാനമായി മാറിയ കോതമംഗലത്ത് സംഘടിപ്പിക്കുന്ന അഖിലകേരള മാരത്തോണിൽ പ്രമുഖ സിനിമ താരങ്ങൾ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രമുഖർ പങ്കെടുക്കുമെന്ന് മുൻ അന്തർദേശീയ കായികതാരവും കൊച്ചി കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുമായ റോയി വർഗീസ് അറിയിച്ചു. അത്‌ലറ്റ്‌സിലെയും കലാ-സാംസ്‌കാരിക രംഗങ്ങളിലെയും പ്രമുഖരും ലയൺസ് ക്ലെബ്ബ് ഭാരവാഹികളുമടക്കം സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട ഒട്ടേറെ പ്രമുഖർ അണിനിരക്കുന്ന മാരത്തോണിന്റെ നടത്തിപ്പിന് വിവിധ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്നും റോയി വർഗീസ് വ്യക്തതമാക്കി. 2-ന് ഉച്ചകഴിഞ്ഞ് സംഘടിപ്പിക്കപ്പെടുന്ന അഖിലകേരള മാരത്തൺമത്സരത്തിൽ പങ്കെടുക്കാൻ കായികതാരങ്ങൾക്ക് പുറമേ വിവധമേഖലയൽനിന്നുള്ള പ്രമുഖരും സംഘാടനാ പ്രവർത്തകരും സ്‌കൂൾ വിദ്യാർത്ഥികളും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ത
കോതമംഗലം: മയക്കുമരുന്നിനെതിരെ ഒരു ഡസൻ ഒളിമ്പ്യന്മാർ പങ്കെടുക്കുന്ന മാരത്തോൺ മത്സരം. കോതമംഗലം ചേലാട് ലയൺസ് ക്ലബ്ബാണ് വേറിട്ട ഈ പ്രചാരണ പരിപാടിയുടെ മുഖ്യസംഘാടകർ. സംസ്ഥാനത്തിന്റെ കായിക തലസ്ഥാനമായി മാറിയ കോതമംഗലത്ത് സംഘടിപ്പിക്കുന്ന അഖിലകേരള മാരത്തോണിൽ പ്രമുഖ സിനിമ താരങ്ങൾ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രമുഖർ പങ്കെടുക്കുമെന്ന് മുൻ അന്തർദേശീയ കായികതാരവും കൊച്ചി കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുമായ റോയി വർഗീസ് അറിയിച്ചു.
അത്‌ലറ്റ്‌സിലെയും കലാ-സാംസ്‌കാരിക രംഗങ്ങളിലെയും പ്രമുഖരും ലയൺസ് ക്ലെബ്ബ് ഭാരവാഹികളുമടക്കം സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട ഒട്ടേറെ പ്രമുഖർ അണിനിരക്കുന്ന മാരത്തോണിന്റെ നടത്തിപ്പിന് വിവിധ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്നും റോയി വർഗീസ് വ്യക്തതമാക്കി. 2-ന് ഉച്ചകഴിഞ്ഞ് സംഘടിപ്പിക്കപ്പെടുന്ന അഖിലകേരള മാരത്തൺമത്സരത്തിൽ പങ്കെടുക്കാൻ കായികതാരങ്ങൾക്ക് പുറമേ വിവധമേഖലയൽനിന്നുള്ള പ്രമുഖരും സംഘാടനാ പ്രവർത്തകരും സ്‌കൂൾ വിദ്യാർത്ഥികളും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
ഒളിമ്പ്യന്മാരായ ഷൈനി വിൽസൺ ,വിൽസൺ ചെറിയാൻ,ടി സി യോഹന്നാൻ,ബോബി അലോഷ്യസ്,മേഴ്‌സിക്കുട്ടൻ,കെ എം ബീനാമോൾ,കെ എം ബിനു,പി രാമചന്ദ്രൻ,ജിൻസി ഫിലിപ്,മനോജ് ലാൽ,പി അനിൽകുമാർ, ജോസഫ് ജി എബ്രാഹം, അനിൽഡ തോമസ് എന്നിവർ മാരത്തോണിൽ പങ്കെടുക്കാനെത്തുമെന്ന് സംഘാടകർ അറിയിച്ചു. അത്‌ലറ്റ്‌സിലെയും കലാ-സാംസ്‌കാരിക രംഗങ്ങളിലെയും പ്രമുഖരും ലയൺസ് ക്ലെബ്ബ് ഭാരവാഹികളുമടക്കം സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട ഒട്ടേറെ പ്രമുഖർ അണിനിരക്കുന്ന മാരത്തോണിന്റെ നടത്തിപ്പിന് വിവിധ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ടെന്നും റോയി വർഗീസ് അറിയിച്ചു.
മാർബേസിൽ ഹയർ സെക്കന്ററി സ്‌കൂളിൽ സ്‌റ്റേഡിയത്തിൽ നിന്നും ഭൂതത്താൻകെട്ട് പെരിയാർ റിസോർട്ട് വരെയുള്ള പത്ത് കിലോമീറ്റർ ദൂരം വരുന്ന പാതയിലാണ് മാരത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്.മദ്ധ്യമേഖല ഐ ജി പി വിജയൻ ഫ്്‌ളാഗ് ഓഫ് ചെയ്യും. മാരത്തോണിന്റെ വിജയകരമായ നടത്തിപ്പിന് അഡ്വ.ജോയിസ് ജോർജ്ജ് എം പി ,ആന്റണി ജോൺ എം എൽ എ,നഗരസഭ അധ്യക്ഷ മഞ്ജു സിജു എന്നിവർ ചെയർമാന്മാരായും റോയി വർഗീസ് ജനറൽ കൺവീനറായും എബി വറുഗീസ് ചേലാട്ട് ചീഫ് കോർഡിനേറ്ററായും ചേലാട് ലയൺസ് ക്ലെബ്ബ് പ്രസിഡന്റ് പൗലോസുകുട്ടി എം പി ട്രഷറായും സജി തോമസ്, ജീജി സി പോൾ,ജോയി പി വി ,ഐസക് എം എം ,അനിൽ വർഗ്ഗീസ് ബിനോയി കുര്യക്കോസ്,ജെയിംസ് മാത്യു,ബാബുഏല്യാസ് എന്നിവർ കൺവീനർമാരായും 101 അംഗസ്വാഗത സംഘവും രൂപീകരിച്ചിട്ടുണ്ട്.
മാരത്തോണിൽ വിജയിക്കുന്ന പുരുഷ വനിത വിഭാഗങ്ങളിലെ 1 ഒന്നുമുതൽ 3 സ്ഥാനക്കാർക്കും കൂടാതെ രണ്ടുവിഭാഗങ്ങളിലും പെടുന്ന ഏഴുപേർക്ക് വീതവും സംഘാടകർ ക്യാഷ് അവാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.പരിപാടിയുടെ വിജയത്തിനായി വിപുലമായ പ്രചാരണ പരിപാടിയും നടന്നുവരുന്നു.