നൂറ് ദിവസത്തിലേറെയായി നീണ്ട് നിന്ന ലോക്ഡൗൺ അവസാനിച്ച സന്തോഷത്തിൽ ഓക് ലന്റുകാർ. വെള്ളിയാഴ്‌ച്ച മുതൽ രാത്രി ക്ലബ്ബുകളിലേക്കും സിനിമാശാലകളിലേക്കും കഫേകളിലേക്കും വീണ്ടും മടങ്ങിയെത്തിയിരിക്കുകയാണ്. വാക്‌സിനേഷൻ എടുത്ത ഉപഭോക്താക്കൾക്ക് റീട്ടെയിലർമാർ അവരുടെ വാതിലുകൾ തുറന്നുകൊടുത്തിട്ടുണ്ട്.

107 ദിവസത്തിന് ശേഷം വെള്ളിയാഴ്ച രാവിലെ മുതൽബാറുകൾ, കഫേകൾ, ജിമ്മുകൾ എന്നിവയെല്ലാം വാക്‌സിൻ എടുത്തവർക്ക് ലഭ്യമാകും.കോവിഡ് -19 ന്റെ ഡെൽറ്റ വേരിയന്റ് സമൂഹത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് ഓഗസ്റ്റ് പകുതിയോടെയാണ് ന്യൂസിലാൻഡ് കടുത്ത ലോക്ക്ഡൗണിലേക്ക് നീങ്ങിയത്. പിന്നീട് രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും ഓക്ക്ലാൻഡ് ലെവൽ 3 ലോക്ക്ഡൗണിൽ തന്നെ തുടരുകയായിരുന്നു.

നോർത്ത്ലാൻഡ്, ഓക്ക്ലൻഡ്, ടൗപോ, റൊട്ടോറുവ തടാകങ്ങൾ, കവേറൗ, വാകത്താനെ, ഒപോറ്റികി ജില്ലകൾ, ഗിസ്ബോൺ ജില്ല, വൈറോവ ജില്ല, രംഗിറ്റികേയ്, വാംഗനുയി, റുവാപെഹു ജില്ലകൾ ഇപ്പോൾ ട്രാഫിക് ലൈറ്റ് സംവിധാനത്തിന് കീഴിൽ റെഡ് സിഗ്നലിലാണ്.നോർത്ത് ഐലൻഡിന്റെ ബാക്കി ഭാഗങ്ങളും സൗത്ത് ഐലൻഡ് മുഴുവനും ഓറഞ്ച് സെറ്റിംഗിലേക്ക് മാറി.വെള്ളിയാഴ്ച മുതൽ മിക്ക വേദികളിലേക്കും പാസുകൾ ലഭിക്കേണ്ടതുണ്ട്,