- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: കണ്ണൂർ സിറ്റി പൊലിസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ഒന്നാം കണ്ണൂർ മൺസൂൺ മാരത്തോണിൽ ഹാഫ് മാരത്തോൺ വിഭാഗത്തിൽ മഹാരാഷ്ട്രയിലെ രാമേശ്വർ മുഞ്ഞൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഫോട്ടോഫിനിഷിലൂടെയാണ് കോരിച്ചൊരിയുന്ന മഴയെ കൂസാതെ രാമേശ്വർ മുഞ്ഞലിന്റെ വിജയകുതിപ്പ്.
രണ്ടാം സ്ഥാനം ദേവരാജ് കാസർകോടും മൂന്നാം സ്ഥാനം ഷിബിൻ ചന്ദ്ര മലപ്പുറം കരസ്ഥമാക്കി. വനിതകളുടെ ഹാഫ് മാരത്തോൺ വിഭാഗത്തിൽ റീബ അന്ന ജോർജ് (തിരുവല്ല) ഒന്നാം സ്ഥാനവും സുപ്രിയ (പാലക്കാട്) രണ്ടാം സ്ഥാനവും, ലിൻസി ജോസ് (കോഴിക്കോട്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പൊലീസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം മരിയ ജോസ് (കണ്ണൂർ സിറ്റി പൊലിസ്), രണ്ടാം സ്ഥാനം പ്രജുൻ ( ആർ. ആർ. എഫ് മലപ്പുറം), മൂന്നാം സ്ഥാനം പ്രകാശൻ (കണ്ണൂർ സിറ്റി പൊലീസ്) എന്നിവർ കരസ്ഥമാക്കി.
മന്ത്രി എം വി ഗോവിന്ദൻ മത്സര വിജയികൾക്കു മെഡലുകളും കാഷ് പ്രൈസുകളും സമ്മാനിച്ചു.രാമചന്ദ്രൻകടന്നപ്പള്ളി എംഎൽഎ, നോർത്ത് സോൺ ഐ.ജി അശോക് യാദവ് , കണ്ണൂർ റെയ്ഞ്ച് ഡി. ഐ.ജി രാഹുൽ ആർ നായർ ,കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ, കലക്ടർ എസ് ചന്ദ്രശേഖർ തലശ്ശേരി സബ് കളക്ടർ അനുകുമാരി എന്നിവർ പങ്കെടുത്തു.