- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമഴയത്ത് അപ്രതീക്ഷിതമായി ലാൽ എത്തിയപ്പോൾ എല്ലാ നിയന്ത്രണങ്ങളും മറികടന്ന ആവേശം; തിയേറ്ററിനുള്ളിൽ പാട്ടിനൊപ്പം നൃത്തം ചെയ്തത് മഴയിൽ നനഞ്ഞ കുളിരോടെ; ഉത്സവ പറമ്പായി കൊച്ചിയിലെ ആ തിയേറ്റർ; നമ്പർ 18 ഹോട്ടലിലെ നിശാപാർട്ടി ഇങ്ങോട്ട് മാറ്റിയോ എന്ന് ചോദിപ്പിച്ച ലഹരി! മരയ്ക്കാറിലും നിറയുന്നത് ക്ലാസ്
കൊച്ചി: മാസ് മൂവിയാണോ ക്ലാസ് മൂവിയാണോ എന്ന് ചോദിച്ചാൽ ഫാൻസുകാരും പറയുന്നത് ക്ലാസ് എന്നാണ്. ദേശീയ തലത്തിൽ കിട്ടിയ അവാർഡുകൾക്കുള്ള ജസ്റ്റിഫിക്കേഷനാണ് ചിത്രമെന്ന് കടുത്ത മോഹൻലാൽ ആരാധകർ പോലും പറയുന്നു. കൊച്ചിയിലെ തിയേറ്ററിൽ അപ്രതീക്ഷിതമായാണ് ലാൽ എത്തിയത്. ഫാൻസ് ഷോകൾ കാണുന്ന രീതി മോഹൻലാലിനില്ല. എന്നാൽ ബ്രഹ്മാണ്ഡ ചിത്രത്തെ ആവേശത്തിരയിലാക്കാൻ ലാൽ നേരിട്ട് എത്തുകയായിരുന്നു. കോവിഡിന്റെ ഭീതി മറന്ന് തിയേറ്ററുകളെ പൂരപറമ്പാക്കാനുള്ള നീക്കം. മോഹൻലാലും ഭാര്യ സുചിത്രയും സുചിത്രയുടെ ഫസ്റ്റ് കസിനും താരത്തോടൊപ്പം എത്തി. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും സുഹൃത്ത് സമീർ ഹംസയും തൊട്ടടുത്ത സീറ്റുകളിൽ. ചിത്രം പ്രദർശനം തുടങ്ങിയപ്പോൾ തന്നെ ആഘോഷവും തുടങ്ങി.
പതിനൊന്നരയോടെയായിരുന്നു തിയേറ്ററിലേക്ക് ലാൽ പുറപ്പെട്ടത്. കോരിച്ചൊരിയുന്ന മഴയിൽ മോഹൻലാൽ തിയേറ്ററിൽ എത്തി. ഇതോടെ ആവേശമായി. കാറിനെ മുമ്പോട്ട് വിട്ടില്ല. കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ ആനന്ദ നൃത്തം ചെയ്തു ഫാൻസുകാർ. സ്ത്രീകളും കുട്ടികളും പോലും അർദ്ധരാത്രി തിയേറ്ററിന് മുമ്പിൽ തടിച്ചു കൂടി. ഭാര്യയ്ക്കൊപ്പം തിയേറ്ററിൽ എത്തി സീറ്റിൽ ഇരുന്നതോടെ ഷോ തുടങ്ങി. ഓരോ നിമിഷവും ആവേശം നിറച്ചു ആരാധകർ. ഫാൻസ് ഷോ അടിപൊളിയായി. ഗാനങ്ങൾക്കൊപ്പം ഫാൻസുകാർ നൃത്തം ചെയ്തു. ഒരു വേള തിയേറ്ററിൽ ഉണ്ടായിരുന്ന സിനിമാക്കാർ സംശയത്തിലായി. നമ്പർ 18 ഹോട്ടലിലെ പാർട്ടി ഇങ്ങോട്ട് മാറ്റിയോ എന്ന്. അതായിരുന്നു സിനിമയുടെ ലഹരി തിയേറ്ററിൽ നിറച്ച ആവേശം.
കൊച്ചി സരിതാ തിയേറ്ററിലാണ് സിനിമ കാണാൻ മോഹൻലാൽ എത്തിയത്. സിനിമയ്ക്ക് പുതിയ കരുത്താകട്ടേ ഈ ചിത്രമെന്ന് മോഹൻലാൽ പ്രതികരിച്ചു. ഏറെ നേരം പണിപ്പെട്ടാണ് മോഹൻലാലിനെ തിയേറ്ററിൽ പൊലീസ് എത്തിച്ചത്. തിയേറ്ററിൽ എല്ലാവരും ഈ സിനിമ കാണണമെന്ന് മോഹൻലാൽ പറഞ്ഞു. അതിഗംഭീരം, അടിച്ചു തകർത്തുവെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. തിയേറ്ററിൽ തന്നെ കാണണമെന്ന് മറ്റ് പ്രമുഖരും ആവശ്യപ്പെട്ടു. എല്ലായിടത്തും നിറഞ്ഞ സദസിലായിരുന്നു ഫാൻസ് ഷോകൾ.
പ്രിവ്യൂ ഷോ കണ്ട ശേഷം ചിത്രം തിയേറ്ററിൽ വരണമെന്ന് മോഹൻലാൽ തന്നെയാണ് തീരുമാനം എടുത്തത്. ഗ്രാഫിക്സുകളിലെ മികവിൽ കടൽ യുദ്ധവും മറ്റും പുതിയ ആവേശമായി. മീശ പിരിച്ച് കരുത്തു കാട്ടുന്ന നായകനിൽ ഉപരി ക്ലാസിലൂടെ ആരാധകരിൽ ആവേശം നിറയ്ക്കുകയായിരുന്നു ഈ പ്രിയദർശൻ ചിത്രം. മാസ് മൂവി എന്നതിന് അപ്പുറം ക്ലാസാണ് ഈ സിനിമയെന്ന് കണ്ടിറങ്ങിയ സിനിമാ രംഗത്തെ പ്രമുഖൻ മറുനാടനോട് പ്രതികരിച്ചു. തിയേറ്ററിലെ ആവേശം പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്ന് അദ്ദേഹം മറുനാടനോട് പറഞ്ഞു. മലയാള സിനിമാ റിലീസ് ചരിത്രത്തിൽ ഇതു പുതിയൊരു അധ്യായമാണെന്നും വിശദീകരിച്ചു. മഴയെ പോലും അവഗണിച്ചുള്ള ആരാധകരുടെ തള്ളിക്കയറ്റം ലാൽ എന്ന നടനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് മരക്കാർ എന്ന് ഇതിനോടകം തന്നെ അതിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി കഴിഞ്ഞു. കടൽ ആണ് കഥാപശ്ചാത്തലമെങ്കിലും, ഒരു സീൻ പോലും കടലിൽ ചിത്രീകരിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്താണ് അതിന്റെ കാരണമെന്ന് വ്യക്തമാക്കുകയാണ് സാക്ഷാൽ മോഹൻലാൽ തന്നെ.കാലാപാനി എന്ന സിനിമ വെള്ളത്തിൽ ഷൂട്ട് ചെയ്തപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഞങ്ങൾക്ക് നേരിടേണ്ടി വന്നു. ഒരുപാട് പേർക്ക് അസുഖങ്ങളും, ശർദ്ദിലുമെല്ലാം ഉണ്ടായി. സീ സിക്നസ് ആയിരുന്നു മറ്റൊരു പ്രോബ്ളം. അതുകൊണ്ടാണ് മരക്കാർ കടലിൽ ഷൂട്ട് ചെയ്യണ്ട എന്ന തീരുമാനത്തിൽ എത്തിയത്. മാത്രമല്ല, കടലിൽ ചിത്രീകരിക്കുക എന്നത് ഏറെ ദുഷ്കരമായ പ്രവർത്തിയാണ് എന്നതും പിന്തിരിപ്പിച്ചുവെന്ന് പ്രിയദർശനും വ്യക്തമാക്കി.
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തെ പുകഴ്ത്തി എഴുത്തുകാരൻ ബെന്യാമിൻ അടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു. മരക്കാർ തീയേറ്ററിൽ എത്തും മുൻപ് മൂന്ന് തവണ ആ ചിത്രം തീയേറ്ററിൽ തന്നെ കാണാൻ അവസരം കിട്ടിയ ഒരാളാണ് താനെന്നും നല്ല ഒരു പ്രിയദർശൻ ചിത്രം നഷ്ടപ്പെടുത്തരുത് എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിച്ചു. മരക്കാർ തീയേറ്ററിൽ എത്തും മുൻപ് മൂന്ന് തവണ ആ ചിത്രം തീയേറ്ററിൽ തന്നെ കാണാൻ അവസരം കിട്ടിയ ഒരാളാണ് ഞാൻ ( കഴിഞ്ഞ വർഷത്തെ ജൂറി അംഗം എന്ന നിലയിൽ ) നിശ്ചയമായും അതൊരു തീയേറ്റർ മൂവി തന്നെയാണ്. OTT യിൽ ആയിരുന്നു എങ്കിൽ നല്ല ഒരു തീയേറ്റർ അനുഭവം നമുക്ക് നഷ്ടമാകുമായിരുന്നു. VFX സാങ്കേതിക വിദ്യകൾ ഇത്ര മനോഹരമായി ഇതുവരെ മറ്റൊരു മലയാളസിനിമയിലും ഉൾപ്പെടുത്തിയിട്ടില്ല. നല്ല ഒരു പ്രിയദർശൻ ചിത്രം നഷ്ടപ്പെടുത്തരുത്. ചിത്രത്തിന് ആശംസകൾ
കാത്തിരിപ്പുകൾക്ക് വിരാമമിട്ടാണ് മരക്കാർ റിലീസിനെത്തുന്നത്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാർ. 100 കോടി രൂപയാണ് ബഡ്ജറ്റ്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിന്മെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മരക്കാർ നിർമ്മിച്ചത്. മരണപ്പെട്ട വിഖ്യാത സംവിധായകൻ ഐവി ശശിയുടെ മകൻ അനി ഐവി ശശിയും പ്രിയദർശനൊപ്പം തിരക്കഥയിൽ പങ്കാളിയാണ്. അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കിയത്.
മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ സിനിമയാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദ്ദീഖ്, സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരും വേഷമിടുന്നു. 16ാം നൂറ്റാണ്ടാണ് സിനിമയുടെ പശ്ചാത്തലം.
മറുനാടന് മലയാളി ബ്യൂറോ