- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാറപ്പുറത്ത് വർത്തമാനം പറഞ്ഞിരിക്കുന്നതിനിടെ നാദിർഷ മദ്യപിച്ചു; ബ്ലേഡുകൊണ്ട് ബലമായി എന്റെ കൈത്തണ്ടയിൽ മുറിവേൽപ്പിച്ചു; വീട്ടുകാരെ പേടിപ്പിക്കാൻ വേണ്ടിയാണ് വീഡിയോ ഷൂട്ട് ചെയ്തത് എന്നാണ് കരുതിയത്; മറയൂരിൽ ആത്മഹത്യാ ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട അദ്ധ്യാപികയുടെ വെളിപ്പെടുത്തൽ
മറയൂർ: വീട്ടുകാരുടെ സമ്മതം കിട്ടാത്തതിന്റെ പേരിൽ കൈഞരമ്പ് മുറിച്ച ശേഷം കമിതാക്കൾ കൊക്കയിൽ ചാടിയ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. വീഡിയോ ചിത്രീകരിച്ച് കൂട്ടുകാർക്ക് അയച്ച ശേഷം കൊക്കയിൽ ചാടിയ യുവാവ് രക്തംവാർന്ന് മരിച്ചു. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ കോലഞ്ചേരി മെഡിക്കൽക്കോളേജിലേക്ക് മാറ്റിയിരുന്നു.
പെരുമ്പാവൂർ മാറമ്പള്ളി നാട്ടുകല്ലുങ്കൽ അലിയുടെ മകൻ വീട്ടിൽ നാദിർഷാ അലി (30) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദ സഞ്ചാരികളും സമീപത്തെ ആദിവാസി കോളനിയിലെ യുവാക്കളും നടത്തിയ തിരച്ചിലിലാണ് മറയൂർ സ്വദേശിനിയായ അദ്ധ്യാപികയെ കണ്ടെത്തുന്നത്. രക്തം വാർന്ന് അവശനിലയിലായിരുന്നു. കൈ ഞരമ്പുമുറിച്ചത് നാദിർഷ ആണെന്നും മരിക്കാൻ പോകുന്നെന്ന് പറഞ്ഞ് വീഡിയോ ചിത്രീകരിച്ചത് വീട്ടുകാരെ ഭയപ്പെടുത്താൻ വേണ്ടി ആണെന്നാണ് കരുതിയതെന്നും ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികത്സയിൽ കഴിയുന്ന അദ്ധ്യാപികയുടെ വെളിപ്പെടുത്തൽ.
മറയൂർ സ്വദേശിനിയും ഇവിടുത്തെ ജയ് മാതാ സ്കൂളിലെ അദ്ധ്യാപികയുമായ പത്തടിപ്പാലം പുളിക്കൽ വീട്ടിൽ നിഖില തോമസിനെയാണ് (26) രണ്ടുകൈത്തണ്ടയിലും ആഴത്തിൽ മുറിവേറ്റതിനെത്തുടർന്ന് രക്തം വാർന്ന് ,ഗുരുതരാവസ്ഥയിൽ ഇന്നലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇന്ന് നിഖലയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതർ മറയൂർ പൊലീസിനോട് വ്യക്തമാക്കിയത്.
കാന്തല്ലൂർ ഭ്രമരം പോയിന്റിലെ പാറപ്പുറത്ത് രണ്ടുകൈത്തണ്ടയ്ക്കും മുറിവേറ്റ നിലയിൽ തൊഴിലുറപ്പുതൊഴിലാളികളാണ് ഇന്നലെ വൈകിട്ട് 3 മണിയോടടുത്ത് നിഖിലയെ കണ്ടെത്തുന്നത്. ഇവർ അറിയിച്ചതുപ്രകാരം സമീപത്തെ ടിക്കറ്റ് കൗണ്ടറിൽ നിന്നും ആളുകളെത്തി, ഉടൻ മറയൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നില ഗുരുതരമായതിനാൽ ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കൈ ഞരമ്പുമുറിച്ച ശേഷം കാമുകൻ നാദിർഷയ്ക്കൊപ്പം നിഖിലയും കൊക്കയിൽച്ചാടിയെന്നായിരുന്നു ഇന്നലെ പ്രചരിച്ച വിവരം. തൊഴിലുറപ്പുതൊഴിലാളികൾ കണ്ടെത്തുമ്പോൾ സ്വബോധത്തോടെയാണ് നിഖില സംസാരിച്ചിരുന്നത്. നിഖില പറഞ്ഞത് പ്രകാരം നടത്തിയ തിരച്ചിലിലാണ് കൊക്കയിൽ നിന്നും അടുപ്പക്കാരനായ പെരുമ്പാവൂർ മാറമ്പള്ളി നാട്ടുകല്ലുങ്കൽ വീട്ടിൽ നാദിർഷാ അലി(30)യുടെ ജഡം രക്ഷാപ്രവർത്തകർ കണ്ടെടുത്തത്.
ഭ്രമരം പോയിന്റിലെത്തിയ വിനോദ സഞ്ചാരികൾ താഴെ ഭാഗത്ത് യുവതിയുടെ ശബ്ദം കേൾക്കുന്നതായി അതുവഴി എത്തിയ സമീപവാസികളായ തൊഴിലുറപ്പ് തൊഴിലാളികളെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ നടത്തിയ തിരച്ചിലിലാണ് കൈതതണ്ടയ്ക്ക് മുറിവേറ്റ നിലയിൽ നിഖിലയെ പാറപ്പുറത്ത് കണ്ടെത്തുന്നത്.
തൊഴിലാളികൾ ഉടൻ വിവരം കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസിനെ വിളിച്ചറിയിക്കുകയും തുടർന്ന് ജീപ്പ് വിളിച്ച് യുവതിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. വീട്ടുകാർ വിവാഹത്തിന് സമ്മതിക്കില്ലന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞ് നാദിർഷ കാറിൽവച്ച് വീഡിയോ ചിത്രീകരിച്ചിരുന്നു. ചിത്രീകരണത്തിനിടെ നിഖലയ്ക്ക് നേരെ കാമറ തിരിച്ചെങ്കിലും തനിക്കൊന്നും പറയാനില്ലന്ന് നിഖില കൈ കൊണ്ട് ആംഗ്യം കാണിക്കുന്നതും ഈ വീഡിയോയിലുണ്ട്.
ഈ വീഡിയോ നാദിർഷ സുഹൃത്തുക്കൾക്ക് അയച്ചിട്ടുണ്ട്. വീഡിയോ ചിത്രീകരിക്കുമ്പോൾ പറഞ്ഞതെല്ലാം വീട്ടുകാരെ ഭയപ്പെടുത്തുന്നതിന് മാത്രമാണെന്നാണ് താൻ കരുതിയതെന്നാണ് നിഖല പൊലീസിനെ അറിയിച്ചിട്ടുള്ളത്. പാറപ്പുറത്ത് വർത്തമാനം പറഞ്ഞിരിക്കുന്നതിനിടെ കൈയിൽ ക്കരുതിയിരുന്ന മദ്യം നാദിർഷ അകത്താക്കി. തുടർന്ന് കൈയിൽ കരുതിയിരുന്ന ബ്ലേഡുകൊണ്ട് ബലമായി തന്റെ കൈത്തണ്ടയിൽ മുറിവേൽപ്പിച്ചു. രക്തം ചീറ്റിയതോടെ ഭയന്നുപോയ താൻ അലറിക്കരഞ്ഞു. തുടർന്ന് കാറിനടുത്തേക്ക് നടന്നു. ഇതിനിടെ തളർച്ച അനുഭപ്പെട്ട് നടക്കാൻ പറ്റതായി. ഇതെത്തുടർന്ന് പാറപ്പുറത്ത് ഇരുന്നു. പിന്നീട് ഒച്ചപ്പാടുകേട്ടാണ് കണ്ണുതുറന്നത്. ഇതിനിടയിൽ എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ പറ്റുന്നില്ല. ഇന്നലെ താനും നാദിർഷയും ഒപ്പമുണ്ടായിരുന്ന അവസാന നിമിഷങ്ങളെക്കുറിച്ച് നിഖില ഓർത്തെടുത്തത് ഇങ്ങനെയാണ്്. നിഖിലയുടെ രണ്ടുകൈത്തണ്ടയിലും ആഴത്തിലുള്ള മുറിവുകളാണുള്ളത്.
മറയൂർ പൊലീസ്, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പിടി മോഹൻ ദാസ്, മുൻ പഞ്ചായത്തംഗം ശിവൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ കുളച്ചിവയൽ ആദിവാസി കുടിയിലെ യുവാക്കളുടെ സഹായത്തോടെ മൂന്ന് മണിക്കൂർ തിരച്ചിലിനൊടുവിലാണ് പാറക്കെട്ടിന് താഴ്ഭാഗത്ത് നിന്നും വൈകിട്ട് 6 മണിയോടെ നാദിർഷയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മറയൂർ ജയ് മാതാ സ്കൂളിലെ അദ്ധ്യാപികയും ഇതെ സ്കൂളിൽ ഡാൻസ് പരിശീലകരോടൊപ്പം എത്തിയ പെരുമ്പാവൂർ സ്വദേശിയായ നാദിർഷായുമായി നിഖില മൂന്നു വർഷത്തോളമായി അടുപ്പം പുലർത്തിയിരുന്നെന്നാണ് അടുപ്പക്കാരിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.
ബുധനാഴ്ച നിഖിലയെ കാണാനായി നാദിർഷാ മറയൂരിൽ വരുകയും രാവിലെ 10 മണി വരെ ഓൺ ലൈൻ ക്ലാസ് നടത്തിയിരുന്ന അദ്ധ്യാപിക ,ഇതിന് ശേഷം നാദിർഷയ്ക്കൊപ്പം പോയതായിട്ടുമാണ്് പ്രഥമീക അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം. ഇരുവരും ചേർന്ന് പയസ് നഗർ, ഇരച്ചിൽ പാറ, കാന്തല്ലൂർ ഗുഹനാഥപുരം എന്നിവിടങ്ങളിൽ ചുറ്റി കറങ്ങിയ ശേഷം കാന്തല്ലൂരിലെ ഭ്രമരം പോയിന്റിൽ എത്തി, ഇവിടെ കാർ നിർത്തിയിട്ടശേഷം മരിക്കാൻ പോകുന്നെന്ന് വ്യക്തമാക്കുന്ന വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കൾക്കയക്കുകയുമായിരുന്നു.സംഭവസ്ഥലത്ത് നിന്നും കൈകൾ മുറിക്കാൻ ഉപയോഗിച്ച ബ്ലെയ്ഡ്, മദ്യകുപ്പി, ഇരുവരുടെയും ചെരുപ്പുകൾ വസ്ത്രം മൊബൈൽ ഫോൺ എന്നിവ രക്തത്തിൽ കുതിർന്ന നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു.
മറുനാടന് മലയാളി ലേഖകന്.