പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിൽ പ്രതിഷേധിച്ച് ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. കാക്കനാട് കളക്ടറേറ്റിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം പൊലീസ് തടഞ്ഞു.

മാർച്ചിനു മുമ്പ് നടന്ന സമ്മേളനം സി.ആർ. നീലകണ്ഠൻ ഉൽഘാടനം ചെയ്തു. ചടങ്ങിൽ അഡ്വ ജോൺ ജോസഫ്, കെ വി. ബിജു, വേണുഗോപാൽ, രാജു സേവ്യർ , പുരുഷൻ ഏലൂർ തുടങ്ങിയവർ സംസാരിച്ചു.പിടി ജോൺ, കെ വി ബിജു, സി.ആർ നീലകണ്ഠൻ , പുരുഷൻ ഏലൂർ, ടി കെ വാസു, ശരത് ചേലൂർ, ഷെബിൻ വാഴപ്പിള്ളി, അഡ്വ ജോൺ ജോസഫ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.