ലണ്ടൻ: പെനാലിറ്റി നഷ്ടപ്പെടുത്തിയതിന് നിറത്തിന്റെ പേരിൽ മാപ്പു പറഞ്ഞു മാർക്കസ് റഷ്ഫോർഡിനോട് മാപ്പു ചോദിച്ച് ആരാധകർ. യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ഇറ്റലിയോട് തോറ്റപ്പോൾ പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് മാർക്കസ് റഷ്ഫോർഡ് ചില്ലറ ചീത്തവിളിയൊന്നുമല്ല കേട്ടത്. ഫുട്ബോൾ ഭ്രാന്തന്മാർ അദ്ദേഹത്തിന് നേരെ വംശീയഅധിക്ഷേപം ചൊരിഞ്ഞപ്പോൾ സങ്കടത്തിന്റെ നെറുകയിൽ നിന്നും മാർക്കസ് നിറത്തിന്റെ പേരിൽ മാപ്പു പറഞ്ഞതോടെയാണ് ആരാധകരുടെ മനസ് അലിഞ്ഞത്. ഇതോടെ അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിലെത്തി മുട്ടുകുത്തി കൈ ഉയർത്തി കണ്ണീരൊഴുക്കിയാണ് ആദ്ദേഹത്തോട് ആരാധകർ മാപ്പു ചോദിച്ചത്.

ഒടുവിൽ തന്ന പിന്തുണയ്ക്കുന്ന ആരാധകരുടെ സ്നേഹ വായ്‌പ്പു കണ്ടപ്പോൾ 23കാരനായ റഷ്ഫോർഡും വികാരാധീനനായി. യൂറോ കപ്പിൽ ഇംഗ്ലണ്ട് തോറ്റപ്പോൾ ഫുട്ബോൾ പ്രേമികൾ ചില്ലറയൊന്നുമല്ല പെനാൽറ്റി നഷ്ടപ്പെട്ടതിന്റെ പേരിൽ മാർക്കസ് റഷ്ഫോർഡിനെ വിമർശിച്ചത്. കളിയിൽ തോറ്റപ്പോൾ അദ്ദേഹത്തെ വംശീയമായി അധിക്ഷേപിച്ചവരാണ് ഇപ്പോൾ അദ്ദേഹം മാപ്പു പറഞ്ഞപ്പോൾ കണ്ണീരുമായി എത്തിയത്. കളിയിൽ തോറ്റതിന് പിന്നാലെ മാഞ്ചസ്റ്ററിലുള്ള റഷ്ഫോർഡിന്റെ മ്യൂറൽ ചിത്രം വംശീയ വാദികളായ ഫുട്ബോൾ ഭ്രാന്തന്മാർ വികൃതമാക്കിയിരുന്നു. ഈ ചിത്രം പുനഃ സ്ഥാപിച്ചു കൊണ്ട് അദ്ദേഹത്തിന് പിന്തുണാ സന്ദേശങ്ങളുമായാണ് ഫുട്ബോൾ പ്രേമികൾ എത്തിയത്. ഇതോടെ സങ്കടക്കടലിലായിരുന്ന റഷ്ഫോർഡും വികാരാധീനനായി.

23കാരനായ അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകരോട് നന്ദി അറിയിച്ചു, തനിക്കെതിരെ മോശം വാക്കുകളുമായി എത്തിയ ആരാധകർ തന്നെ ഇപ്പോൾ പിന്തുണച്ച് എത്തിയപ്പോൾ സന്തോഷമായെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ വിതിങ്ടണിലെ കോഫി ഹൗസ് കഫേയിലുള്ള മ്യൂറൽ പെയിന്റിങ്ങാണ് ഫുട്ബോൾ ഭ്രാന്തന്മാർ വൃത്തികേടാക്കിയതും വംശീയമായി അധിക്ഷേപിച്ചതും. എന്നാൽ പിന്നീട് ആ ചിത്രത്തിന് മുന്നിൽ തന്നെ മുട്ടിലിരുന്നു ആരാധകർ അദ്ദേഹത്തോട് മാപ്പ് അപേക്ഷിക്കുന്ന കാഴ്ചയായി മാറുക ആയിരുന്നു. ഇതോടെ താൻ വികാരാധീനനായെന്നും നന്ദിപറയാൻ വാക്കുകൾ ഇല്ലെന്നും അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചു.

ഇന്നലെ വൈകുന്നേരം വംശീയ വിരുദ്ധ ബോധവത്ക്കരണം നടത്തുന്ന ആയിരക്കണക്കിന് ആളുകളാണ് ഈ ചിത്രത്തിന് മുന്നിലെത്തി മുട്ടിലിരുന്ന് മാപ്പ് ചോദിച്ചത്. യൂറോകപ്പ് ഫൈനലിൽ ഇറ്റലിയോട് ഇംഗ്ലണ്ട് തോറ്റതിന് പിന്നാലെ ഓൺലൈൻ ട്രോളുകളിലും മറ്റും റഷ്ഫോർഡിനെ കണക്കറ്റ് വംശീയമായി അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെയാണ് വംശീയ വിരുദ്ധർ ഒത്തുകൂടിയതും റഷ്ഫോർഡിനോട് മാപ്പ് അപേക്ഷിച്ചതും. റാഷ്ഫോർഡിന് പുറമേ സഹകളിക്കാരായ ജാഡൻ സാഞ്ചോ, ബുക്കായോ സാക എന്നിവരും ഓൺലൈൻ ട്രോളുകളിൽ വംശീയ അധിക്ഷേപത്തിന് ഇരയായിരുന്നു.

വിത്തിങ്ടണിലെ മ്യൂറൽ ചിത്രത്തിൽ തെറിവാക്കുകൾ വരെ എഴുതി വച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ ചിത്രം ആരാധകർ തന്നെ റിപ്പയർ ചെയ്തു. ഇതിന് പുറമേ വംശീയതയ്ക്കെതിരെ പ്രതിഷേധവും ഇന്നലെ വൈകിട്ട് ആറിന് ആരാധകർ സംഘടിപ്പിക്കുകയും ചെയ്തു. നിരവധി പേരാണ് ഇതിലും പങ്കാളികളായത്.