ഫീസ് യാത്രക്കാർക്ക് പ്രത്യേക നിരക്ക് ഓഫർ ചെയത് മർഹബ ടാക്‌സി രംഗത്ത്. വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രയ്ക്കാണ് മർഹബ അവസരം ഒരുക്കുന്നത്. പ്രതിമാസ പ്രതിവർഷ കരാർ അടിസ്ഥാനത്തിൽ സേവനം ലഭ്യമാക്കും.

പുതിയ സേവനം ലഭ്യമാകാൻ താൽപര്യപ്പെടുന്നവർ ഒപ്പിടണം. മൊബൈൽ ആപ്ലിക്കേഷൻ മുഖേന ഈ സേവനം ലഭ്യമാകില്ല. 15 കിലോമീറ്റർ ദൂരത്തിന് അറുപത് റിയാൽ, 25 കിലോമീറ്ററിന് 90 റിയാൽ, 35 കിലോമീറ്ററിന് 120 റിയൽ, 45 കിലോമീറ്ററിന് 150 റിയാൽ, 55 കിലോമീറ്ററിന് 180 റിയാൽ എന്നിങ്ങനെയാണ് ഈ സേവനത്തിനുള്ള പ്രതിമാസ നിരക്കുകൾ.

മാസത്തിൽ 22 പ്രവൃത്തി ദിവസങ്ങളിൽ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യം ലഭ്യമാക്കുന്നതാണ് സേവനം. നാലു പേർക്ക് വാഹനത്തിൽ യാത്ര ചെയ്യാം. ഇതു വഴി ഇവർക്ക് നിരക്ക് വിഭജിച്ചെടുക്കാം.

യാത്രക്കാരെ എടുക്കുന്ന സ്ഥലങ്ങൾ തമ്മിൽ കുറച്ച് ദൂരവ്യത്യാസം മാത്രാമാണ് ഉള്ളതെങ്കിലും കുഴപ്പമില്ല. ഏറ്റവും ആധുനിക സംവിധാനങ്ങളും സുരക്ഷാ സംവിധാനങ്ങളുമുള്ള കാറുകളാണ് സേവനത്തിനായി ലഭ്യമാക്കുകയെന്നും അൽ ഹൂതി പറഞ്ഞു.

നേരത്തെ യാത്രക്കാരെ ആകർഷിക്കുന്നതിനായി പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ചിരുന്നു. ആദ്യത്തെ ആറ് കിലോമീറ്ററിനായി മൂന്നു റിയാലാണ് നിരക്ക്. 12 കിലോമീറ്റർ വരെ 350 ബൈസ വീതവുമാണ് നിരക്ക്. ഒരു റിയാലാണ് കൺസലേഷൻ ഈടാക്കുക. അമ്പത് ബൈസയാണ് വെയിറ്റിങ് ഫീസ്.