- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
റമദാൻ ഉത്ബോധനവുമായി ' മർഹബൻ റമദാൻ' സംഘടിപ്പിച്ചു
ദോഹ: വിശുദ്ധ റമദാന്റെ മുന്നൊരുക്കമായി അബ്ദുല്ല ബിൻ സൈദ് ആൽ മഹമൂദ് ഇസ്ലാമിക് കൾച്ചറൽ സെന്ററിന് (ഫനാർ) കീഴിൽ ഖത്തറിലെ വിവിധ മേഖലകളിൽ മലയാളികൾക്കായി റമദാൻ ഉത്ബോധന പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. വിവിധ ഭാഗങ്ങളിൽ നടന്ന 'മർഹബർ റമദാൻ' പരിപാടിയിൽ സ്ത്രീകളുൾപ്പെടെ നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു. റമദാൻ വ്രതത്തിലൂടെ വിശ്വാസികൾ ആത്മ സംസ്‌കരണം നേടിയെടുക്കണമെന്ന് പ്രഭാഷകർ ആവശ്യപ്പെട്ടു. ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മഅ്മൂറ എരിയ പരിപാടിയിൽ പ്രമുഖ പൺഡിതൻ ഡോ: എ.എ ഹലീം, അസൈനാർ ഇ.എം എന്നിവർ സംസാരിച്ചു. അഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. വക്റ ഹമ്സത്തുബിനു അബ്ദുൽ മുത്തലിബ് മസ്ജിദിൽ നടന്ന മർഹബൻ റമദാൻ പരിപാടിയിൽ സുനീർ എടക്കര സംസാരിച്ചു. എ.ടി. ആദം അധ്യക്ഷത വഹിച്ചു. ഹിലാൽ ഫ്രന്റസ് കൾച്ചറൽ സെന്ററിന് സമീപമുള്ള പള്ളിയിൽ നടന്ന പരിപാടിയിൽ അതീഖുറഹ്മാൻ സംസാരിച്ചു. ഐ.എം ബാബു അധ്യക്ഷത വഹിച്ചു. മദീന ഖലീഫ മർക്കസുദ്ധഅവയിൽ മുഹമ്മദ് സാക്കിർ നദ്വിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹബീബുറഹ്മാൻ കിഴിശ്ശേരി സംസാരിച്ചു. ബിൻ മഹ
ദോഹ: വിശുദ്ധ റമദാന്റെ മുന്നൊരുക്കമായി അബ്ദുല്ല ബിൻ സൈദ് ആൽ മഹമൂദ് ഇസ്ലാമിക് കൾച്ചറൽ സെന്ററിന് (ഫനാർ) കീഴിൽ ഖത്തറിലെ വിവിധ മേഖലകളിൽ മലയാളികൾക്കായി റമദാൻ ഉത്ബോധന പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. വിവിധ ഭാഗങ്ങളിൽ നടന്ന 'മർഹബർ റമദാൻ' പരിപാടിയിൽ സ്ത്രീകളുൾപ്പെടെ നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു. റമദാൻ വ്രതത്തിലൂടെ വിശ്വാസികൾ ആത്മ സംസ്‌കരണം നേടിയെടുക്കണമെന്ന് പ്രഭാഷകർ ആവശ്യപ്പെട്ടു. ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മഅ്മൂറ എരിയ പരിപാടിയിൽ പ്രമുഖ പൺഡിതൻ ഡോ: എ.എ ഹലീം, അസൈനാർ ഇ.എം എന്നിവർ സംസാരിച്ചു. അഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.
വക്റ ഹമ്സത്തുബിനു അബ്ദുൽ മുത്തലിബ് മസ്ജിദിൽ നടന്ന മർഹബൻ റമദാൻ പരിപാടിയിൽ സുനീർ എടക്കര സംസാരിച്ചു. എ.ടി. ആദം അധ്യക്ഷത വഹിച്ചു. ഹിലാൽ ഫ്രന്റസ് കൾച്ചറൽ സെന്ററിന് സമീപമുള്ള പള്ളിയിൽ നടന്ന പരിപാടിയിൽ അതീഖുറഹ്മാൻ സംസാരിച്ചു. ഐ.എം ബാബു അധ്യക്ഷത വഹിച്ചു. മദീന ഖലീഫ മർക്കസുദ്ധഅവയിൽ മുഹമ്മദ് സാക്കിർ നദ്വിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹബീബുറഹ്മാൻ കിഴിശ്ശേരി സംസാരിച്ചു. ബിൻ മഹമൂദ് ഈദ്ഗാഹ് മസ്ജിദിൽ നടന്ന പരിപാടിയിൽ അതീഖുറഹ്മാനും ഇൻഡസ്ട്രിയൽ ഏരിയയിൽ ഷറഫുദ്ധീൻ നദ്വിയും സംസാരിച്ചു. പരിപാടിയിൽ യഥാക്രമം എം ടി യൂസുഫ്, ഹാരിസ് കെ. എന്നിവർ അധ്യക്ഷത വഹിച്ചു. റയ്യാൻ ജാമിയത്തു ശൈഖ് അബ്ദുല്ല ബിൻ തുർക്കിയിൽ നടന്ന പരിപാടിയിൽ അതീഖുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
വനിതകൾക്ക് മാത്രമായി ഫനാർ ഓഡിറ്റേറിയത്തിൽ നടന്ന പരിപാടിയിൽ നസീമ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. വനിതകൾക്കും കുട്ടികൾക്കുമായി റമദാൻ ക്വിസ് മത്രം നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിയിൽ സറീന ബഷീർ സ്വാഗതവും ഷഫീന സിറാജ് നന്ദിയും പറഞ്ഞു.
ഫനാറിന് കീഴിൽ നടന്ന 'മർഹബർ റമദാൻ' പരിപാടിയിൽ ഹബീബുറഹ്മാൻ കിഴിശ്ശേരി സംസാരിക്കുന്നു.