തിരുവനന്തപുരം: വിശ്വാസ തീവ്രതയുടെ പല വിധത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അത്തരമൊരു വീഡീയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ക്രൈസ്തവ വിശ്വാസത്തിൽ മുറുകേ പിടിച്ചു കൊണ്ടുള്ള മാതാവിന്റെ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ ചർച്ചക്ക് ഇടയാക്കുന്നത്. മകൻ വാഹനാപകടത്തിൽ മരിച്ചു കിടക്കുമ്പോഴും ധൈര്യം വിടാതെ അവന് വേണ്ടി യാത്രാമൊഴി ചൊല്ലുകയാണ് മറിയാമ്മ ജേക്കബ് എന്ന വീട്ടമ്മ.

വിലാപയാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണിപ്പോൾ. ഇളം പ്രായത്തിൽ വിട്ടു പിരിഞ്ഞതാണ് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടംപിടിച്ച അവരുടെ മകൻ. ഈ മകന്റെ മൃതദേഹത്തെ തൊട്ടാണ് ആ മാതാവ് യാത്രാമൊഴി ചൊല്ലുന്നത്. ഇളം പ്രായത്തിൽ വിട്ട് പിരിഞ്ഞ മഹാനായ ആ മകന്റെ മരണം അമ്മയേ വേദനിപ്പിച്ചില്ല. മൈക്ക് കൈയില്ലെടുത്ത് ആ മാതാവ് പറഞ്ഞത്. ഇവന് വേണ്ടത് വിലാപ യാത്രയല്ല നല്‌കേണ്ടതെന്നും നമുക്ക് ഇവനേ ചിരിച്ച് യാത്രയാക്കാമെന്നുമാണ് അമ്മ പറയുന്നത്.

സന്തോഷത്തോടെ യാത്രയാക്കാം. ആരും കരയരുത്...കാറോട്ടത്തിലെ ദേശീയ റെക്കോഡ് ജേതാവ് ചെങ്ങന്നൂരിൽ സ്‌കൂട്ടർ അപകടത്തിൽ തിരുവല്ല കുറ്റൂർ താഴ്ചയിൽ ജേക്കബ് കുര്യന്റെ മകൻ വിനു കുര്യൻ ജേക്കബ് (25) നെ യാത്രയാക്കുന്ന അമ്മയുടെ പ്രസംഗമാണിത്. ലിംക ബുക്ക് അവാർഡ് ജേതാവുകൂടിയാണ് വിനു. മകന്റെ മൃതദേഹത്തിന് മുന്നിൽ നിന്ന് മറിയാമമ് പറയുന്നത് ഇങ്ങനൊണ്:

ദൈവം അവനേ വിളിച്ചതാണ്. എനിക്ക് ദൈവം തന്ന കുഞ്ഞിനേ ദൈവം എടുത്തുകൊണ്ട് പോയി. ആർക്കാണ് തടയാൻ പറ്റുക..അവന്റെ അച്ചക്ക് പറ്റുമോ? അവന് ദൈവം ഇത്രയേ ദിവസങ്ങൾ കൊടുത്തുള്ളു. അവന് അനുവദിച്ച ആയുസാണിത്. ഞാൻ എന്റെ കുഞ്ഞിനേ കാണും മുമ്പേ എന്റെ ഉദരത്തിൽ വളരുമ്പോൾ അവൻ കണ്ടിരുന്നു.. നമ്മുടെയൊക്കെ ജീവിതത്തിൽ ഇതൊക്കെയാണ് അവസ്ഥ. നമ്മൾ എല്ലാവരും ഈ പെട്ടിയിൽ കിടക്കും. സ്‌നേഹിക്കാൻ കിട്ടുന്ന സമയം നമ്മൾ അങ്ങേയറ്റം സ്‌നേഹിക്കുക.

നിർവ്യാജം സ്‌നേഹിക്കുക. ലോക കാണുന്ന പ്രേമ ബന്ധമല്ല സ്‌നേഹം..ദൈവീക സ്‌നേഹമാണ്. അത് ഞങ്ങളേ പഠിപ്പിച്ചത് ഈ മകനാണ്. അവൻ എന്നെ ഡാൻസ് കളിപ്പിക്കും..ചിരിപ്പിക്കും. അവന് കരയുന്നത് ഇഷ്ടമല്ല. ചിരിക്കുന്നതാണിഷ്ടം. അവനേ ചിരിച്ച് നമുക്ക് വിടാം....ലോക ബന്ന്ധങ്ങൾ ഒന്നും ഇവിടെ തീരില്ല.അവന്റെ ശരീരം മാത്രമേ എടുക്കാനാകൂ. അവന്റെ മനസും, ആത്മാവോ, ചിരിയോ സന്തോഷമോ എന്നും എന്നിൽ നിന്നും എടുക്കാനാകില്ല. സാത്താൻ അതിന്റെ ക്രഡിറ്റ് എടുക്കേണ്ട. സാത്താന് തോല്പിക്കാനാകില്ല.

ഇക്കഴിഞ്ഞ ഡിസബർ 6നായിരുന്നു വിനു മരിച്ചത്. ബൈക്ക് ബസിൽ ഇടിച്ചായിരുന്നു അപകടം. എൻജിനീയറിങ് പഠനത്തിനുശേഷം തിരുവനന്തപുരത്ത് ക്വാളിറ്റി കൺട്രോൾ പഠനം നടത്തുകയായിരുന്നു. 2014 ൽ കശ്മീരിൽ നിന്നു കന്യാകുമാരി വരെ കാറിൽ 3,888 കിലോമീറ്റർ 52 മണിക്കൂർ 58 മിനിറ്റ് കൊണ്ടു പൂർത്തിയാക്കിയതിനാണു വിനു ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയത്.

ബുധനാഴ്ച വെളുപ്പിനെ 12.30-ഓടെ പുത്തൻവീട്ടിപ്പടി റെയിൽവേ മേൽപ്പാലത്തിന് സമീപമായിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തുനിന്ന് തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്നു വിനു. എതിർദിശയിൽ വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് വച്ചുതന്നെ വിനുവിന് മരണം സംഭവിച്ചു.പൊലീസ് എത്തി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.പൊലീസ് എത്തി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.

കുറ്റൂരിൽ വ്യാപാരിയാണ് പിതാവ് ജേക്കബ് കുര്യൻ. സഹോദരനും യാത്രയിലെ സന്തത സഹചാരിയുമായ ജോ ജേക്കബ് ഏറ്റുമാനൂരിൽ കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരൻ ആണ്. ഇളയ സഹോദരൻ ക്രിസ് ജേക്കബ് തിരുവല്ല മാർത്തോമ സ്‌കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി.