- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂജേഴ്സിയിൽ നിര്യാതയായ ചിറത്തലാട്ട് മറിയാമ്മ ജോയിയുടെ സംസ്‌ക്കാരം 24-ന്
ന്യൂജേഴ്‌സി: കോട്ടയം തൃക്കോതമംഗലം ചിറത്തലാട്ട് പരേതനായ സി.സി.കുര്യന്റേയും ഏലിയാമ്മയുടേയും മകൻ ഷെവലിയാർ സി.കെ.ജോയിയുടെ ഭാര്യ മറിയാമ്മ ജോയി (അമ്മിണി) ന്യൂജേഴ്‌സിയിലെ സ്വവസതിയിൽ നിര്യാതയായി. കോട്ടയം നാലുന്നാക്കൽ ഇടത്തറ കൊച്ചുകൂനംമാമ്മൂട്ടിൽ പരേതരായ മത്തായി വർഗീസിന്റെയും, മറിയാമ്മയുടേയും മകളാണ്. മക്കൾ : ജിറ്റി, ജിനു ജോയി. ജാമാതാവ
ന്യൂജേഴ്‌സി: കോട്ടയം തൃക്കോതമംഗലം ചിറത്തലാട്ട് പരേതനായ സി.സി.കുര്യന്റേയും ഏലിയാമ്മയുടേയും മകൻ ഷെവലിയാർ സി.കെ.ജോയിയുടെ ഭാര്യ മറിയാമ്മ ജോയി (അമ്മിണി) ന്യൂജേഴ്‌സിയിലെ സ്വവസതിയിൽ നിര്യാതയായി. കോട്ടയം നാലുന്നാക്കൽ ഇടത്തറ കൊച്ചുകൂനംമാമ്മൂട്ടിൽ പരേതരായ മത്തായി വർഗീസിന്റെയും, മറിയാമ്മയുടേയും മകളാണ്. മക്കൾ : ജിറ്റി, ജിനു ജോയി. ജാമാതാവ്: ചേന്നമ്പള്ളിൽ പ്രമോദ് വർഗീസ്. പേരക്കുട്ടി: സ്റ്റീവൻ വർഗീസ്. സഹോദരങ്ങൾ: കെ.വി.മാത്യു , കെ.വി.അന്ത്രയോസ്, പരേതനായ കെ.വി.തോമസ്, ഏലിയാമ്മ, ശോശാമ്മ, സാറാമ്മ, പരേതയായ അന്നമ്മ .
പരേത, നാഗ്പൂർ മെഡിക്കൽ കോളേജിലെ നേഴ്‌സിങ് വിദ്യാഭ്യാസത്തിനു ശേഷം ഇന്ത്യൻ റെയിൽവേയിലും, ഇറാക്കിലെ ഹെൽത്ത് മിനിസ്ട്രിയിലും, ന്യൂയോർക്കിലെ ഫോർട്ട് ട്രയോൺ നേഴ്‌സിങ് ഹോമിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. പരേതയുടെ കുടുംബം ന്യൂയോർക്കിലെ വൈറ്റ് പ്ലെയിൻസ് ജേക്കബൈറ്റ് സെന്റർ, ന്യൂജേഴ്‌സിയിലെ ബർഗൻഫീൽഡ് സെന്റ് മേരീസ് സുറിയാനി ഓർത്തഡോക്‌സ് ദേവാലയം എന്നിവയുടെ സ്ഥാപക അംഗങ്ങളിൽ പെട്ടവരും, ബർഗൻഫീൽഡ് സെന്റ് മേരീസ് ദേവാലയത്തിലെ സജീവാംഗംങ്ങളുമാണ്.
ഞായറാഴ്‌ച്ച ഉച്ച കഴിഞ്ഞ് ഇടവക ദേവാലയമായ ബർഗൻഫീൽഡ് (ന്യൂജേഴ്‌സി) സെന്റ് മേരീസ് സിറിയക് ഓർത്തഡോക്‌സ് പള്ളിയിൽ (Address: 173 North Washington Avenue, Bergenfield, New Jersey 07621) സംസ്‌ക്കാരത്തിനു മുമ്പുള്ള .ശുശ്രൂഷകളും മൃതദേഹ പൊതുദർശനവും (3 P.M. - 8 P.M.) ഉണ്ടായിരിക്കും. തിങ്കളാഴ്ച (നവംബർ 24) രാവിലെ വി.കുർബാനയ്ക്കു ശേഷം റോക്ക് ലാന്റിലുള്ള (Rockland Cemetery, 201 Kings Hwy, Sparkill, New York 10976) സെമിത്തേരിയിൽ സംസ്‌ക്കാരം നടക്കും. സംസ്‌ക്കാര ശുശ്രൂഷകൾ സുറിയാനി സഭയുടെ അമേരിക്കൻ അതിഭദ്രാസനാധിപൻ അഭി.യൽദോ മോർ തീത്തോസ് തിരുമേനി നയിക്കും.
കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ജോസഫ് വർഗീസ് (845 242 8899), റവ. ഡീക്കൻ വിവേക് അലക്‌സ് (551 497 1345).