ഫ്‌ളോറിഡ: നാരങ്ങാനം മാവുഗ്ലൽ എം.കെ മാത്യൂസിന്റെ (വർളി ബേബിച്ചായൻ) സഹധർമ്മിണി മറിയാമ്മ മാത്യൂസ് (കുഞ്ഞമ്മ- 83) ഫ്‌ളോറിഡയിൽ നിര്യാതയായി. റാന്നി കീക്കൊഴൂർ കുളങ്ങര കുടുംബാഗമാണ് പരേത. ദീർഘ വർഷക്കാലം മുംബൈ ചെമ്പൂർ ഐ.പി.സി സഭയുടെ സജീവ പ്രവർത്തകയായിരുന്നു. മക്കൾ: കോശി, മേരി, ആനി, ഷേർളി. മരുമക്കൾ: റോസമ്മ, റവ. ജോർജ് തോമസ്, അലക്‌സ്.

1990 ൽ അമേരിക്കയിലേക്ക് കുടുംബാഗങ്ങളോടെപ്പം കുടിയേറിയ പരേത ഒർലാന്റോ ഐ.പി.സി സഭയുടെ സജീവാംഗമായിരുന്നു. ജൂലൈ 8 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ 9 വരെ ഒർലാന്റോ ഐ.പി.സി സഭയിൽ ഭൗതീകശരീരം പൊതുദർശനത്തിനു വെയ്ക്കും.

ജൂലൈ 9 നു ശനിയാഴ്ച രാവിലെ 9.30 മുതൽ സംസ്‌ക്കാര ശുശ്രൂഷകൾ സഭാഗ്ലണത്തിൽ ആരംഭി ക്കുകയും തുടർന്ന് 12മണിക്ക് ഒർലാന്റോ ഐ.പി.സി സഭയുടെ ചുമതലയിൽ സീനിയർ ശുശ്രൂഷകൻ റവ. ജേക്കബ് മാത്യൂവിന്റെ മുഖ്യ കാർമ്മികത്വത്തിലും വിന്റർഗാർഡൻ സെമിത്തേരിയിൽ ഭൗതീക ശരീരം സംസ്‌ക്കരിക്കും. സംസ്‌ക്കാരശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം:
www.ipcorlando.org/live