ഡാളസ്സ്: റാന്നി കണ്ണംപള്ളി മൂശാരിയേത്ത് മറിയാമ്മ വർഗീസ് (കുഞ്ഞുമോൾ 67) നിര്യാതയായി. ഏകമകൾ രേഖയോടെപ്പം 2006 മുതൽ ടെക്‌സസ് അലൈനിൽ താമസിച്ചു വരികയായിരുന്നു. നാട്ടിലേക്കുള്ള സന്ദർശന യാത്രയിൽ എറണാകുള ത്തുള്ള സഹോദരി ഭവനത്തിൽ വച്ചായിരുന്നു അന്ത്യം.

ഡാളസ്സ് ശാരോൺ ഫെലോ ഷിപ്പ് സഭാംഗമായിരുന്നു പരേത. മകൾ: രേഖ, മരുമകൻ: റെജി, കൊച്ചുമക്കൾ: റിയ, റിജിൻ. സംസ്‌ക്കാര ശുശ്രൂഷ മാത്രുസഭയായ റാന്നി കണ്ണംപള്ളി ശാരോൻ ഫെലോ ഷിപ്പ് ചർച്ചിൽ ഒക്ടോബർ 15 ന് ശനിയാഴ്ച രാവിലെ 9 മുതൽ നടക്കും. സംസ്‌ക്കാര ശുശ്രൂഷകൾ തത്സമയം തൂലിക ടിവിയിൽ www.thoolika.tv ഉണ്ടായിരിക്കും.