സൂറിച്ച്: പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ ഐൻസീഡനിലേക്ക്  25-നു(ഞായറാഴ്ച) മരിയൻ ഭക്തർ തീർത്ഥാടനം നടത്തും. ഐൻസീഡൻ ദേവാലയത്തിൽ  25-ന് ഉച്ചയ്ക്ക് 1.30-നു കൂട്ടായ ജപമാല സമർപ്പണം തുടർന്നു ഉച്ചയ്ക്കു രണ്ടിനു ദിവ്യബലി. ദിവ്യബലിയിൽ അവയവ ദാനം നടത്തി അവയവദാനത്തിനു വേണ്ടി മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ഫാ. ഡേവിസ് ചിറമ്മൽ മുഖ്യകാർമികത്വം വഹിക്കും.

സ്വിറ്റ്‌സർലൻഡിലെ വിവിധ ജില്ലകളിൽ അദ്ദേഹം സന്ദർശനം നടത്തുന്നതാണ്.  25 വരെ ഡേവിസ് അച്ചൻ സ്വിറ്റ്‌സർലൻഡിൽ ഉണ്ടായിരിക്കും. മരിയൻ തീർത്ഥാടനത്തിലേക്കു എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സീറോ മലബാർ കമ്യൂണിറ്റി ചാപ്ലയിൻ ഫാ. തോമസ് പ്ലാപ്പള്ളി അറിയിച്ചു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ