- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേക്ഷകരെ ചിരിപ്പിച്ചും കൊള്ളേണ്ടവരുടെ കുറിക്കു കൊള്ളിച്ചും മഴവിൽ മനോരമയിലെ മറിമായം; നടി പാർവതി കൊളുത്തി വിട്ട കസബ വിവാദം ചർച്ച ചെയ്തും ഫാൻസുകാരെയും മാധ്യമങ്ങളെയും കണക്കറ്റ് പരിഹസിച്ചുമുള്ള മറിമായം എപ്പിസോഡ് വൈറലാകുന്നു
ഈ ഏറ്റവും അടുത്ത കാലത്ത് കേരളം ചർച്ച ചെയ്ത ഏറ്റവും വലിയ വിഷയമാണ് നടി പാർവതി ഐഎഫ്എഫ്‌കെ വേദിയിൽ തിരികൊളുത്തി വിട്ട കസബ വിവാദം. കസബ എന്ന ചിത്രത്തിൽ മമ്മൂട്ടി ചെയ്ത കാരക്ടറിനെയാണ് പാർവതി വിമർശിച്ചതെങ്കിലും പാർവതി എന്തോ മഹാ അപരാദം ചെയ്‌തെന്ന മട്ടിലാണ് ഫാൻസുകാരും മാധ്യമങ്ങളും ഇത് വാർത്തയാക്കിയത്. അനാവശ്യ വാർത്താ പ്രാധാന്യം നൽകി ഈ വിഷയത്തെ പെരുപ്പിച്ച് കാണിച്ചതും മാധ്യമങ്ങളും ഫാൻസുകാരും സോഷ്യൽ മീഡിയയും ആണ്. ഈ സംഭവം വിവാദമായതോടെ മമ്മൂട്ടി ഫാൻസും പാർവതി ഫാൻസും ചേരി തിരിഞ്ഞ് സോഷ്യൽ മീഡിയയിലൂടെ സൈബർ ആക്രമണം ശക്തമാകുകയും ചെയ്തു. ഈ വിഷയത്തെ വളരെ രസകമായി അവതരിപ്പിച്ചിരിക്കുകയാണ് കഴിഞ്ഞ ഞായറാഴ്ച മഴവിൽ മനോരമയിൽ അവതരിപ്പിച്ച മറിമായം. മമ്മൂട്ടിയേയോ പാർവതിയെയോ ആക്ഷേപിക്കാതെ വളരെ രസകരമായാണ് മറിമായം ഈ വിഷയത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഫാൻസുകാരെ തുരുതുരെ കളിയാക്കുന്ന ഈ പരിപാടി പ്രേക്ഷകരെ ചിരിപ്പിച്ച് ചിരിപ്പിച്ചു കൊല്ലുന്നതായിരുന്നു. ഒരു ചാനൽ ഇന്റർവ്യൂവിലൂടെയാണ് പരിപാടി പുരോഗമിക്കുന്നത്. നായികയായ മണ്ഡോദരി
ഈ ഏറ്റവും അടുത്ത കാലത്ത് കേരളം ചർച്ച ചെയ്ത ഏറ്റവും വലിയ വിഷയമാണ് നടി പാർവതി ഐഎഫ്എഫ്‌കെ വേദിയിൽ തിരികൊളുത്തി വിട്ട കസബ വിവാദം. കസബ എന്ന ചിത്രത്തിൽ മമ്മൂട്ടി ചെയ്ത കാരക്ടറിനെയാണ് പാർവതി വിമർശിച്ചതെങ്കിലും പാർവതി എന്തോ മഹാ അപരാദം ചെയ്‌തെന്ന മട്ടിലാണ് ഫാൻസുകാരും മാധ്യമങ്ങളും ഇത് വാർത്തയാക്കിയത്.
അനാവശ്യ വാർത്താ പ്രാധാന്യം നൽകി ഈ വിഷയത്തെ പെരുപ്പിച്ച് കാണിച്ചതും മാധ്യമങ്ങളും ഫാൻസുകാരും സോഷ്യൽ മീഡിയയും ആണ്. ഈ സംഭവം വിവാദമായതോടെ മമ്മൂട്ടി ഫാൻസും പാർവതി ഫാൻസും ചേരി തിരിഞ്ഞ് സോഷ്യൽ മീഡിയയിലൂടെ സൈബർ ആക്രമണം ശക്തമാകുകയും ചെയ്തു.
ഈ വിഷയത്തെ വളരെ രസകമായി അവതരിപ്പിച്ചിരിക്കുകയാണ് കഴിഞ്ഞ ഞായറാഴ്ച മഴവിൽ മനോരമയിൽ അവതരിപ്പിച്ച മറിമായം. മമ്മൂട്ടിയേയോ പാർവതിയെയോ ആക്ഷേപിക്കാതെ വളരെ രസകരമായാണ് മറിമായം ഈ വിഷയത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഫാൻസുകാരെ തുരുതുരെ കളിയാക്കുന്ന ഈ പരിപാടി പ്രേക്ഷകരെ ചിരിപ്പിച്ച് ചിരിപ്പിച്ചു കൊല്ലുന്നതായിരുന്നു.
ഒരു ചാനൽ ഇന്റർവ്യൂവിലൂടെയാണ് പരിപാടി പുരോഗമിക്കുന്നത്. നായികയായ മണ്ഡോദരി എന്ന മണ്ഡുവിനെ അഭിമുഖം ചെയ്യുന്നതും, അഭിമുഖത്തിൽ നടി സൂപ്പർസ്റ്റാറിന്റെ പേര് പരമാർശിക്കുന്നതും തുടർന്ന് ആരാധകർ എന്ന് പറഞ്ഞു നടക്കുന്നവർക്കിടിയിൽ നടക്കുന്ന കോപ്രായങ്ങളുമാണ് എപ്പിസോഡ്.
മാധ്യമ പ്രവർത്തകരെയാണ് ഈ പരിപാടിയിലടെ ആദ്യം പൊളിച്ചടുക്കുന്നത്. കഥാ പാത്രത്തെ മണ്ടു വിമർശിച്ചപ്പോൾ അത് സൂത്രത്തിൽ നായകനെ വിമർശിച്ചതാക്കി മാധ്യമങ്ങൾ മാറ്റി. ഇത് ഈ പരിപാടിയിൽ വളരെ ഹാസ്യാത്മകമായാണ് അവതരിപ്പിച്ചിരിക്കുന്നത്. മണ്ടുവിന്റെ പരമാർശം വിവാദമായതാടെ ഇതൊരു ആഗോള പ്രശ്‌നമായി മാറി.
ഫാൻസുകാർ ഇതിനെതിരെ ഒത്തു കൂടുകയും സൂപ്പർ സ്റ്റാറായ നായകന് വേണ്ടി തമ്മിലടിക്കുകയും ചെയ്യുന്നതാണ് പരിപാടി. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരുന്നു മറിമായത്തിന്റെ ഈ എപ്പിസോഡ്.
അതേസമയം ഫാൻസുകാർ തമ്മിൽ അടിക്കുമ്പോൾ വിവാദത്തിന് തിരികൊളുത്തിയ നായികയും വിവാദത്തിൽപ്പെട്ട നായകനും വളരെ വിദഗ്ദമായി മാത്രമാണ് ഈ വിഷയത്തെ കുറിച്ച് സംസാരിക്കുന്നത്. സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട പല വിഷയങ്ങൾ ഉണ്ടായിട്ടും വേണ്ടാത്ത ചർച്ചയ്ക്ക് പിന്നാലെ പോകുന്ന മാധ്യമങ്ങളെയും പരിപാടി കണക്കറ്റ് പരിഹസിക്കുന്നു. മാധ്യമങ്ങളെ പരിഹസിച്ചു കൊണ്ടാണ് പരിപാടി അവസാനിക്കുന്നതും.