- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിക്ക് ആരോഗ്യമുള്ള ഒരു ഭർത്താവുണ്ട്; ബ്രാഡ്പിറ്റിനെ തട്ടിയെടുക്കേണ്ട കാര്യവുമില്ല; ആഞ്ജലീന ജോളിക്ക് മറുപടിയുമായി മരിയൻ കോടിലാർഡോയോ
പ്രശസ്ത ഹോളിവുഡ് ദമ്പതികളായ ആഞ്ജലീന ജോളിയെയും ഭർത്താവ് ബ്രാഡ് പിറ്റും വിവാഹ ബന്ധം വേർപിരിയാനൊരുങ്ങുമ്പോൾ ഫ്രഞ്ച് താരം മറിയോനുമായി പിറ്റിന് പ്രണയമുണ്ടെന്ന ജോളിയുടെ സംശയമാണ് ഇവരുടെ ബന്ധം തകർത്തിരിക്കുന്നതെന്ന അഭ്യൂഹം വ്യാപകമായി പ്രചരിച്ചിരുന്നു. ജോളിക്ക് മറിയോനിനോട് കടുത്ത അസൂയയുണ്ടെന്നും അക്കാരണത്താലാണ് അലൈഡിന്റെ സെറ്റിൽ വച്ച് മറിയോനെ കണ്ടതിന് ശേഷം അവരുമായി യാതൊന്നും സംസാരിക്കാൻ ജോളി തയ്യാറാവാതിരുന്നതെന്നും ദമ്പതികളുമായി അടുപ്പമുള്ള വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ മറുപടിയുമായി മരിയ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ബ്രാഡ്പിറ്റിനെ തട്ടിയെടുക്കേണ്ട ആവശ്യം തനിക്കില്ലെന്നാണ് മരിയൻ ആഞ്ജലീനക്ക് മറുപടി നൽകിയത്. ആരോപണം ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ആഞ്ജലീന മരിയനുമായി ബ്രാഡ്പിറ്റിന്റെ സിനിമയുടെ സെറ്റിലെത്തി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മറുപടിയുമായി മരിയൻ ഇൻസ്റ്റഗ്രാമിലെത്തിയത്. തനിക്ക് തന്നെ സ്നേഹിക്കുന്നവനും സുന്ദരനുമായ ഒരു ഭർത്താവ് കൂടെയുണ്ട്. അതുകൊണ്ട് ബ്രാഡ്പിറ്റിനെ ത
പ്രശസ്ത ഹോളിവുഡ് ദമ്പതികളായ ആഞ്ജലീന ജോളിയെയും ഭർത്താവ് ബ്രാഡ് പിറ്റും വിവാഹ ബന്ധം വേർപിരിയാനൊരുങ്ങുമ്പോൾ ഫ്രഞ്ച് താരം മറിയോനുമായി പിറ്റിന് പ്രണയമുണ്ടെന്ന ജോളിയുടെ സംശയമാണ് ഇവരുടെ ബന്ധം തകർത്തിരിക്കുന്നതെന്ന അഭ്യൂഹം വ്യാപകമായി പ്രചരിച്ചിരുന്നു.
ജോളിക്ക് മറിയോനിനോട് കടുത്ത അസൂയയുണ്ടെന്നും അക്കാരണത്താലാണ് അലൈഡിന്റെ സെറ്റിൽ വച്ച് മറിയോനെ കണ്ടതിന് ശേഷം അവരുമായി യാതൊന്നും സംസാരിക്കാൻ ജോളി തയ്യാറാവാതിരുന്നതെന്നും ദമ്പതികളുമായി അടുപ്പമുള്ള വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ഇപ്പോൾ മറുപടിയുമായി മരിയ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ബ്രാഡ്പിറ്റിനെ തട്ടിയെടുക്കേണ്ട ആവശ്യം തനിക്കില്ലെന്നാണ് മരിയൻ ആഞ്ജലീനക്ക് മറുപടി നൽകിയത്. ആരോപണം ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ആഞ്ജലീന മരിയനുമായി ബ്രാഡ്പിറ്റിന്റെ സിനിമയുടെ സെറ്റിലെത്തി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മറുപടിയുമായി മരിയൻ ഇൻസ്റ്റഗ്രാമിലെത്തിയത്.
തനിക്ക് തന്നെ സ്നേഹിക്കുന്നവനും സുന്ദരനുമായ ഒരു ഭർത്താവ് കൂടെയുണ്ട്. അതുകൊണ്ട് ബ്രാഡ്പിറ്റിനെ തട്ടിയെടുക്കേണ്ട കാര്യവുമില്ല. അയാളുടെ രണ്ടാമത്തെ കുട്ടിയെ താൻ ഗർഭം ധരിച്ചിരിക്കുകയാണെന്നും താരം ഇൻസ്റ്റാഗ്രാമിലൂടെ നൽകിയ മറുപടിയിൽ വ്യക്തമാക്കി. സാധാരണഗതിയിൽ താൻ ഇതുപോലുള്ള കാര്യങ്ങൾക്ക് മറുപടി പറയുകയോ അതിനെ ഗൗരവമായി എടുക്കുകയോ ചെയ്യാറുള്ളതല്ല. എന്നാൽ താൻ സ്നേഹിക്കുന്ന ആൾക്കാരെ കൂടി ബാധിക്കുന്ന പ്രശ്നമായതിനാലാണ് മറുപടി പറയുന്നതെന്നും മരിയൻ വ്യക്തമാക്കി.
എട്ടു വർഷമായി ഗ്വില്ലേമ കാനെറ്റും താനും ഒരുമിച്ച് ജീവിക്കുന്നു. ഇതിൽ ഒരു കുട്ടിയുമുണ്ട്. ഒരു കുട്ടി ഇപ്പോൾ ഗർഭത്തിലുമാണ്. അന്നുമുതൽ തന്റെ കൂടെയുള്ള കാനറ്റ് തന്നെയാണ് തന്റെ പ്രണയവും ഏറ്റവും അടുത്ത സുഹൃത്തും. തനിക്ക് അത് മാത്രം മതിയെന്നും പറഞ്ഞിട്ടുണ്ട്. താൻ ഹതാശയാണെന്ന് ചൂണ്ടിക്കാട്ടിയവർക്ക് നന്ദി പറയുന്നതായും ഇത്തരം സൃഷ്ടിപരമായ പരദൂഷണങ്ങൾ തന്നെ ബാധിക്കാറില്ലെന്നും മരിയൻ വ്യക്തമാക്കി.
ബ്രാഡിനും ആഞ്ജലീനയ്ക്കും എല്ലാ വിധ നന്മ നേർന്നുകൊണ്ട് അവസാനിപ്പിച്ചിരിക്കുന്ന സന്ദേശത്തിൽ പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുതിയ സിനിമ അലൈഡിലെ ബ്രാഡ്പിറ്റുമായുള്ള തന്റെ കിടപ്പറ രംഗം നല്ല രസതന്ത്രത്തിലുള്ളതും കാണികളെ ഉത്തേജിപ്പിക്കുന്നതുമായിരിക്കട്ടെയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഇൻഫർമേഷൻ ഓഫീസറും ഫ്രഞ്ച് സൈനികനുമായിട്ടാണ് ഇരുവരും സിനിമയിൽ വേഷമിടുന്നത്.