- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാശ്ചാത്യ സംസ്‌കാരത്തെ കണ്ണടച്ച് പിന്തുടരാനാകില്ല; ഭർത്താവ് ഭാര്യയെ ബലാൽസംഗം ചെയ്യുന്നത് കുറ്റകരമാക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ; നിലപാട് വ്യക്തമാക്കിയത് ഡൽഹി ഹൈക്കോടതിയിൽ
ന്യുഡൽഹി: ഭർത്താവ് ഭാര്യയെ ബലാൽസംഗം ചെയ്യുന്നത് കുറ്റകരമാക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് വൈവാഹിക ബന്ധത്തിലെ നിർബന്ധിത ലൈംഗികബന്ധം കുറ്റകരമാക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. രാജ്യത്തെ കുറഞ്ഞ സാക്ഷരതാ നിരക്ക്, സ്ത്രീകളുടെ സാമ്പത്തിക അസ്ഥിരത, സമൂഹത്തിന്റെ മാനസികാവസ്ഥ, ദാരിദ്ര്യം തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. കൂടാതെ പാശ്ചാത്യ സംസ്‌കാരത്തെ കണ്ണടച്ച് പിന്തുടരാനാകില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നതിന് മുമ്പ്, എന്താണ് വൈാവഹിക ബലാത്സംഗം എന്ന് കൃത്യമായ നിർവചനം കൊണ്ടു വരേണ്ടതുണ്ട്. എല്ലാ ലൈംഗിക ബന്ധങ്ങളും മാരിറ്റൽ റേപ്പായി പരിഗണിക്കേണ്ടി വന്നാൽ ഭാര്യയുടെ ഭാഗം മാത്രം കേട്ട് വിധി പറയേണ്ട സാഹചര്യം ഉണ്ടാകുമെന്നും കേന്ദ്രം കോടതിയിൽ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി. മാരിറ്റൽ റേപ്പിന്റെ പേരിൽ കേസ്

ന്യുഡൽഹി: ഭർത്താവ് ഭാര്യയെ ബലാൽസംഗം ചെയ്യുന്നത് കുറ്റകരമാക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് വൈവാഹിക ബന്ധത്തിലെ നിർബന്ധിത ലൈംഗികബന്ധം കുറ്റകരമാക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. രാജ്യത്തെ കുറഞ്ഞ സാക്ഷരതാ നിരക്ക്, സ്ത്രീകളുടെ സാമ്പത്തിക അസ്ഥിരത, സമൂഹത്തിന്റെ മാനസികാവസ്ഥ, ദാരിദ്ര്യം തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്.
കൂടാതെ പാശ്ചാത്യ സംസ്‌കാരത്തെ കണ്ണടച്ച് പിന്തുടരാനാകില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നതിന് മുമ്പ്, എന്താണ് വൈാവഹിക ബലാത്സംഗം എന്ന് കൃത്യമായ നിർവചനം കൊണ്ടു വരേണ്ടതുണ്ട്. എല്ലാ ലൈംഗിക ബന്ധങ്ങളും മാരിറ്റൽ റേപ്പായി പരിഗണിക്കേണ്ടി വന്നാൽ ഭാര്യയുടെ ഭാഗം മാത്രം കേട്ട് വിധി പറയേണ്ട സാഹചര്യം ഉണ്ടാകുമെന്നും കേന്ദ്രം കോടതിയിൽ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി.
മാരിറ്റൽ റേപ്പിന്റെ പേരിൽ കേസ് എടുക്കുന്ന സാഹചര്യത്തിൽ എന്ത് തെളിവായി സ്വീകരിക്കുമെന്നും കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചു. മാരിറ്റൽ റേപ്പ് ക്രിമിനൽ കുറ്റമാക്കിയാൽ അത് വിവാഹമെന്ന ആചാരത്തെ അസ്ഥിരപ്പെടുത്തുന്ന വിധമാകരുതെന്നും കേന്ദ്രം വ്യക്തമാക്കി. മാരിറ്റൽ റേപ്പ് കുറ്റകരമാക്കണമെന്ന വനിതാ സംഘടനകളുടെ ആവശ്യത്തെ എതിർത്ത് പുരുഷ എൻജിഒ ഗ്രൂപ്പുകൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തലാണ് ഹർജി പരിഗണിക്കുന്നത്.

