- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലൂവെയിൽ എന്ന മരണക്കളിക്ക് പിന്നാലെ കുട്ടികളെ വഴിതെറ്റിക്കാൻ മറ്റൊരു ഓൺലൈൻ ഗെയിമും; വെള്ള തലമുടിക്കാരി മറിയം ഗെയിംകളിക്കാനെത്തുന്നവരെ അടിമയാക്കും: കുട്ടികളിൽ അക്രമവാസന ഉണർത്തുന്ന മറിയത്തിനെതിരെ വിദഗ്ദർ
ബ്ലൂവെയിൽ പോലെത്തന്നെ ഒരു ഇന്ററാക്ടീവ് ഗെയിമാണ് മറിയം. ഒന്നിന് പിറകെ ഒന്നായി വരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി വേണം ഗെയിമിലെ ഓരോ ഘട്ടത്തിലും മുന്നോട്ട് പോകേണ്ടത്. വെള്ള തലമുടിയുള്ള മറിയം എന്ന പെൺകുട്ടിയിലൂടെയാണ് ഗെയിം മുന്നോട്ട് പോകുന്നത്. കറുത്ത ബാക്ഗ്രൗണ്ടിൽ നിൽക്കുന്ന ഒരൽപ്പം പേടിപ്പെടുത്തുന്ന ചിത്രമാണ് ഗെയിമിന്റെ തുടക്കം. പിന്നീട് മറിയം ഉന്നയിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഗെയിമർ ഉത്തരം പറയണം. ഈ സംഭാഷണത്തിനിടയിൽ ഗെയിമറുടെ മനസ് വായിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് മറിയം സ്ഥാപിച്ചെടുക്കും. എന്നാൽ ഒരു പ്രത്യേക ഘട്ടത്തിലെത്തുമ്പോൾ ഗെയിം തുടർന്ന് കളിക്കണമെങ്കിൽ 24 മണിക്കൂർ കാത്തിരിക്കാൻ ഗെയിമർക്ക് മെസേജ് വരും. ഈ കാലയളവിൽ കളിക്കുന്നയാൾ ഗെയിമിന് അടിമയാകുകയും ചെയ്യും. കുട്ടികളിൽ അക്രമവാസന ഉണ്ടാകാൻ ഉത്തരം ഗെയിമുകൾ ഇടയാക്കുമെന്ന അഭിപ്രായവും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.അമ്പതാം ദിവസം മരണം കാത്തിരിക്കുന്ന ബ്ലൂവെയിലിനെ പോലെ അപകടകാരിയല്ലെങ്കിലും മറിയം കളിക്കുന്നവരെ ശ്രദ്ധിക്കണമെന്നാണ് ഈ രംഗത്ത് പ്രവർത്തിക
ബ്ലൂവെയിൽ പോലെത്തന്നെ ഒരു ഇന്ററാക്ടീവ് ഗെയിമാണ് മറിയം. ഒന്നിന് പിറകെ ഒന്നായി വരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി വേണം ഗെയിമിലെ ഓരോ ഘട്ടത്തിലും മുന്നോട്ട് പോകേണ്ടത്. വെള്ള തലമുടിയുള്ള മറിയം എന്ന പെൺകുട്ടിയിലൂടെയാണ് ഗെയിം മുന്നോട്ട് പോകുന്നത്. കറുത്ത ബാക്ഗ്രൗണ്ടിൽ നിൽക്കുന്ന ഒരൽപ്പം പേടിപ്പെടുത്തുന്ന ചിത്രമാണ് ഗെയിമിന്റെ തുടക്കം.
പിന്നീട് മറിയം ഉന്നയിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഗെയിമർ ഉത്തരം പറയണം. ഈ സംഭാഷണത്തിനിടയിൽ ഗെയിമറുടെ മനസ് വായിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് മറിയം സ്ഥാപിച്ചെടുക്കും. എന്നാൽ ഒരു പ്രത്യേക ഘട്ടത്തിലെത്തുമ്പോൾ ഗെയിം തുടർന്ന് കളിക്കണമെങ്കിൽ 24 മണിക്കൂർ കാത്തിരിക്കാൻ ഗെയിമർക്ക് മെസേജ് വരും. ഈ കാലയളവിൽ കളിക്കുന്നയാൾ ഗെയിമിന് അടിമയാകുകയും ചെയ്യും.
കുട്ടികളിൽ അക്രമവാസന ഉണ്ടാകാൻ ഉത്തരം ഗെയിമുകൾ ഇടയാക്കുമെന്ന അഭിപ്രായവും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.അമ്പതാം ദിവസം മരണം കാത്തിരിക്കുന്ന ബ്ലൂവെയിലിനെ പോലെ അപകടകാരിയല്ലെങ്കിലും മറിയം കളിക്കുന്നവരെ ശ്രദ്ധിക്കണമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. കൗമാരക്കാരെ ഈ ഗെയിം അപകടത്തിൽ ചാടിച്ചേക്കാമെന്നാണ് ഇവരുടെ അഭിപ്രായം. യഥാർത്ഥ ലോകത്തിൽ നിന്നും കുട്ടികളെ ഈ ഗെയിം ഒറ്റപ്പെടുത്തുമെന്ന് യു.എ.ഇയിലെ വിദ്യാഭ്യാസ രംഗത്തെ വിദഗ്ദർ പറഞ്ഞു.
ഗെയിം കളിക്കാൻ വ്യക്തി വിവരങ്ങൾ നൽകേണ്ടത് ആവശ്യമായതിനാൽ സ്വകാര്യതയെ ബാധിക്കുമെന്നും ആക്ഷേപമുണ്ട്. മറിയം സൽമാൻ അൽ ഹർബി വികസിപ്പിച്ച ഈ ഗെയിം ഗൾഫ് രാജ്യങ്ങളിലാണ് കൂടുതൽ വ്യാപകമാകുന്നത്. ഓഗസ്റ്റ് 7 വരെയുള്ള കണക്കുകൾ അനുസരിച്ച് നാല് ലക്ഷം പേർ ഈ ഗെയിം ഡൗൺലോഡ് ചെയ്തു. ആപ്പിൾ ആപ്പ് സ്‌റ്റോറിൽ ലഭ്യമായ ഗെയിമിന്റെ ആൻഡ്രോയിഡ് വെർഷൻ ഓഗസ്റ്റ് 11ന് പുറത്തിറങ്ങുമെന്നും വിവരമുണ്ട്. അതേസമയം, മറിയം നിരോധിക്കണമെന്ന ആവശ്യവും ശക്തമാണ്. ബാൻ മറിയം എന്ന ട്വിറ്റർ ഹാഷ്ടാഗ് ഒമാനിൽ ട്രെൻഡിങ് ലിസ്റ്റിൽ നിൽക്കുന്നത് ഈ ആവശ്യത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.