- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകളിലെ നിലയിൽ താമസിക്കുന്ന വ്യക്തിയുടെ തോക്കിൽ നിന്നുള്ള വെടിയുണ്ട ഫ്‌ളോർ തുളച്ച് താഴേക്ക് എത്തി; കൊല്ലപ്പെട്ടത് റൂമിൽ ഉറങ്ങി കിടക്കുകയായിരുന്ന മലയാളി പെൺകുട്ടി; അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടത് തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യൂ; ദുരന്തത്തിൽ പെട്ടത് ഗൾഫിൽ നിന്ന് നാല് മാസം മുമ്പ് അലബാമയിൽ എത്തിയ 19കാരി
വാഷിങ്ടൺ ഡിസി: അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യൂ (19) ആണ് കൊല്ലപ്പെട്ടത്. അലബാമ മോണ്ട്‌ഗോമറിയിലാണ് സംഭവം.
നിരണം ഇടപ്പള്ളിപ്പറമ്പിൽ ബോന്മാത്യൂ ബിൻസി ദമ്പതികളുടെ മകളാണ്. അബലാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിലണ് ഇവരുടെ വസതിയിൽ വച്ചായിരുന്നു സംഭവം. ഉറങ്ങുന്നതിനിടെയാണ് 19 കാരിയായ മറിയം സൂസൻ മാത്യു അപകടത്തിൽപെട്ടത്. മുകളിലെ നിലയിൽ താമസിക്കുന്ന വ്യക്തിയുടെ തോക്കിൽ നിന്നുള്ള വെടിയുണ്ടയാണ് അപടകടത്തിന് ഇടയാക്കിയത്.
ഫ്‌ളോർ തുളച്ചെത്തിയ വെടിയുണ്ടയാണ് മറിയത്തിന്റെ ജീവനെടുത്തത്. സംഭവത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. നേരത്തെ ഗൾഫിലായിരുന്ന മറിയം സൂസൻ മാത്യൂ നാല് മാസങ്ങൾക്ക് മുമ്പാണ് യുഎസിലെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരും.
മറുനാടന് മലയാളി ബ്യൂറോ
Next Story