തൊടുപുഴ :വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ആക്ടിങ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ മാരിയിൽ കൃഷ്ണൻ നായർ (78) കടയിൽ കുഴഞ്ഞുവീണു മരിച്ചു. തൊടുപുഴയിലെ വ്യാപാര സ്ഥാപനത്തിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജില്ലയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കരുത്തനായ നേതാവായിരുന്ന കൃഷ്ണൻ നായർ പതിമൂന്ന് തവണയാണ് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മൃതദേഹം തൊടുപുഴ കരുണ ആശുപത്രിയിൽ. സംസ്‌കാരം വ്യാഴാഴ്ച.