- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മാർക്ക് കുടുംബ സംഗമം ജനുവരി 24-ന്
ഷിക്കാഗോ: മലയാളി അസോസിയേഷൻ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവർഷത്തെ കുടുംബ സംഗമവും, പുതുവത്സരാഘോഷവും ജനുവരി 24-ന് ശനിയാഴ്ച മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പാരീഷ് ഹാളിൽ വച്ച് നടത്തപ്പെടും. വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടികൾ 11 മണിവരെ തുടരുന്നതായിരിക്കും. ഈവർഷത്തെ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുന്നത് മാർ
ഷിക്കാഗോ: മലയാളി അസോസിയേഷൻ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവർഷത്തെ കുടുംബ സംഗമവും, പുതുവത്സരാഘോഷവും ജനുവരി 24-ന് ശനിയാഴ്ച മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പാരീഷ് ഹാളിൽ വച്ച് നടത്തപ്പെടും. വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടികൾ 11 മണിവരെ തുടരുന്നതായിരിക്കും.
ഈവർഷത്തെ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുന്നത് മാർക്ക് കുടുംബത്തിലെ മുതിർന്ന അംഗവും, ഷിക്കാഗോ മെതഡിസ്റ്റ് ഹോസ്പിറ്റൽ അഡ്‌മിനിസ്‌ട്രേറ്ററുമായ ജോസഫ് ചാണ്ടിയാണ്. പ്രസ്സൻസ് ഹെൽത്ത് സിസ്റ്റം വൈസ് പ്രസിഡന്റ് റേച്ചൽ തോമസ് സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. മാർക്ക് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് അവതരിപ്പിക്കുന്ന മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന നൃത്ത സംഗീതമേള ഈ കുടംബസംഗമത്തെ ആകർഷകമാക്കും. ഷിക്കാഗോയിലെ രണ്ട് പ്രമുഖ ചെണ്ടമേള ടീമുകൾ തമ്മിൽ അരങ്ങേറുന്ന വാശിയേറിയ ചെണ്ടമേള മത്സരമാണ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്ന മറ്റൊരു ഘടകം.
കഴിഞ്ഞ 13 വർഷം തുടർച്ചയായി നടത്തപ്പെട്ട മാർക്ക് വാർഷിക കുടുംബ സംഗമം ഷിക്കഗോയിലെ മലയാളി റെസ്പിരേറ്ററി കെയർ പ്രൊഫഷണലുകളുടെ അഭിമാനത്തിന്റേയും ഐക്യത്തിന്റേയും പ്രതീകമാണ്. സുഹൃദ്ബന്ധങ്ങളും കുടുംബ ബന്ധങ്ങളും പുതുക്കുവാൻ അവസരമാകുന്ന ഈ കുടുംബ സംഗമത്തിലേക്ക് ഇല്ലിനോയിയിലെ എല്ലാ റെസ്പിരേറ്ററി കെയർ പ്രൊഫഷണലുകളേയും കുടുംബാംഗങ്ങളേയും മാർക്ക് എക്‌സിക്യൂട്ടീവിനുവേണ്ടി പ്രസിഡന്റ് സ്‌കറിയാ കുട്ടി തോമസ് സ്വാഗതം ചെയ്തു. സമ്മേളനത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുവാൻ താത്പര്യമുള്ളവർ കോർഡിനേറ്റേഴ്‌സായ സമയാ ജോർജ് (847 903 0138), ഷൈനി ഹരിദാസ് (630 290 7143), സോണിയാ വർഗീസ് (847 708 9151)എന്നിവരുമായി ബന്ധപ്പെടുക. സെക്രട്ടറി വിജയൻ വിൻസെന്റ് അറിയിച്ചതാണിത്.



