- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
യേശുദാസ് ജോർജ് പ്രസിഡന്റായി മാർക്കിനു പുതിയ നേതൃത്വം
ഷിക്കാഗോ: മികച്ച പ്രഭാഷകനും സംഘാടകനുമായ യേശുദാസ് ജോർജ് പ്രസിഡന്റായി അനുഭവസ്ഥരേയും യുവാക്കളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള മാർക്കിന്റെ പുതിയ നേതൃത്വം ചുമതലയേറ്റു. ഷാജൻ വർഗീസ് (വൈസ് പ്രസിഡന്റ്), റോയി ചേലമലയിൽ (സെക്രട്ടറി), ജയ്‌മോൻ സ്‌കറിയ (ജോയിന്റ് സെക്രട്ടറി), ഷാജു മാത്യു (ട്രഷറർ), സണ്ണി കൊട്ടുകാപ്പള്ളിൽ (ജോയിന്റ് ട്രഷറർ), ജോൺ ചിറയിൽ (
ഷിക്കാഗോ: മികച്ച പ്രഭാഷകനും സംഘാടകനുമായ യേശുദാസ് ജോർജ് പ്രസിഡന്റായി അനുഭവസ്ഥരേയും യുവാക്കളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള മാർക്കിന്റെ പുതിയ നേതൃത്വം ചുമതലയേറ്റു. ഷാജൻ വർഗീസ് (വൈസ് പ്രസിഡന്റ്), റോയി ചേലമലയിൽ (സെക്രട്ടറി), ജയ്‌മോൻ സ്‌കറിയ (ജോയിന്റ് സെക്രട്ടറി), ഷാജു മാത്യു (ട്രഷറർ), സണ്ണി കൊട്ടുകാപ്പള്ളിൽ (ജോയിന്റ് ട്രഷറർ), ജോൺ ചിറയിൽ (ഓർഗനൈസിങ് സെക്രട്ടറി) എന്നിവരാണ് എക്‌സിക്യൂട്ടിവിലെ ഇതര അംഗങ്ങൾ.
മാക്‌സ് ജോയി (ഓഡിറ്റർ), ജോർജ് ഒറ്റപ്ലാക്കൽ (പി.ആർ.ഒ), സ്‌കറിയാക്കുട്ടി തോമസ്, വിജയൻ വിൻസെന്റ്, സാം തുണ്ടിയിൽ, ജോസ് കല്ലിടുക്കിൽ (ഉപദേശകസമിതി അംഗങ്ങൾ), റെജിമോൻ ജേക്കബ്, സനീഷ് ജോർജ് (എഡ്യൂക്കേഷൻ കോ-ഓർഡിനേറ്റേഴ്‌സ്), ഷൈനി ഹരിദാസ്, സമയാ ജോർജ്, ജനിമോൾ ജേക്കബ്, ലൂക്കോസ് ജോസഫ് (എന്റർടെയ്ന്മെന്റ് കമ്മിറ്റി അംഗങ്ങൾ) എന്നിവർ ഉൾപ്പെടുന്നതാണു പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി.
ജനുവരി ഒമ്പതിനു ഷിക്കാഗോയിൽ വച്ചു നടത്തപ്പെട്ട മാർക്ക് കുടുംബസംഗമത്തിൽ വച്ചാണു പുതിയ ഭരണസമിതി ചുമതലയേറ്റത്.
മാർക്കിന്റെ അംഗത്വസമാഹരണ സംരംഭത്തിൽ മലയാളികളായ എല്ലാ റെസ്പിരേറ്ററി കെയർ പ്രഫഷണലുകളും സഹകരിക്കണമെന്നും, മാർച്ച് അഞ്ചിനു ശനിയാഴ്ച നടത്തുന്ന വിദ്യാഭ്യാസ സെമിനാറിലേക്ക് ഇനിയും രജിസ്റ്റർ ചെയ്യാത്തവർ ഉടൻ രജിസ്‌ട്രേഷൻ നടത്തി സീറ്റ് ഉറപ്പുവരുത്തണമെന്നും പുതിയ പ്രസിഡന്റ് യേശുദാസ് ജോർജ് അഭ്യർത്ഥിച്ചു. സെക്രട്ടറി റോയി ചേലമലയിൽ അറിയിച്ചതാണിത്.



