- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത്‌കൊണ്ട് ബ്ലാസ്റ്റേഴ്‌സിനും തനിക്കും നല്ലതാണ്; റെനെയുടെ പുറത്താകലിന് ശേഷം ടീമിൽ തന്റെ റോളിന് മാറ്റം വന്നു; മുൻപുള്ളത് പോലെയുള്ള സാഹചര്യം അല്ല നിലവിലുള്ളത്; വെളിപ്പെടുത്തലുമായി മാർക്ക് സിഫ്‌നിയോസ്
തിരുവനന്തപുരം: റെനെയുടെ പുറത്താകലിന് ശേഷം ടീമിൽ തന്റെ റോളിന് മാറ്റം വന്നെന്നും മുൻപുള്ളത് പോലെയുള്ള സാഹചര്യം അല്ല നിലവിലുണ്ടായിരുന്നതുകൊണ്ട് ടീം മാറുകയായിരുന്നു എന്നും കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട എഫ്.സി ഗോവ താരം മാർക്ക് സിഫ്‌നിയോസ്. ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തിലാണ് താരം ടീം മാറിയ കാരണം വ്യക്തമാക്കിയത്. 'ഇത്ര പെട്ടന്ന് തിരിച്ചു വരുമെന്ന് കരുതിയില്ല, ഇന്ത്യയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് കരുതിയതല്ല, ഞാൻ കരുതിയത് ഇത് ഇന്ത്യയിലേക്കുള്ള എന്റെ അവസാന വരവ് ആണെന്നാണ്' സിഫ്‌നിയോസ് പറഞ്ഞു.'യൂറോപ്പിലെ മികച്ചൊരു ക്ലബ്ബിൽ നിന്ന് എനിക്ക് അവസരമുണ്ടായിരുന്നു, പക്ഷെ സീസണിന്റെ മധ്യത്തിലായതുകൊണ്ടും അവസരങ്ങൾ കുറവായതും കൊണ്ടും അത് വേണ്ടെന്ന് വെച്ചു'. ഇത്തരം ഒരു സന്ദർഭത്തിലാണ് ഗോവയുടെ ടീമിലേക്ക് ക്ഷണം കിട്ടിയത്. ഗോവൻ ടീമിലെ പ്രധാന സ്‌ട്രൈക്കർ അവനുള്ള അവസരം ഗോവ കോച്ച് സെർജിയോ ലോബേറ മുന്നോട്ട് വെച്ചപ്പോൾ താൻ അത് സ്വീകരിക്കുകയായിരുന്നു എന്നും സിഫ്‌നിയോസ് പറഞ്ഞു. റെനെയുടെ പുറത്താകലിന് ശേഷം ടീമി
തിരുവനന്തപുരം: റെനെയുടെ പുറത്താകലിന് ശേഷം ടീമിൽ തന്റെ റോളിന് മാറ്റം വന്നെന്നും മുൻപുള്ളത് പോലെയുള്ള സാഹചര്യം അല്ല നിലവിലുണ്ടായിരുന്നതുകൊണ്ട് ടീം മാറുകയായിരുന്നു എന്നും കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട എഫ്.സി ഗോവ താരം മാർക്ക് സിഫ്‌നിയോസ്. ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തിലാണ് താരം ടീം മാറിയ കാരണം വ്യക്തമാക്കിയത്.
'ഇത്ര പെട്ടന്ന് തിരിച്ചു വരുമെന്ന് കരുതിയില്ല, ഇന്ത്യയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് കരുതിയതല്ല, ഞാൻ കരുതിയത് ഇത് ഇന്ത്യയിലേക്കുള്ള എന്റെ അവസാന വരവ് ആണെന്നാണ്' സിഫ്‌നിയോസ് പറഞ്ഞു.'യൂറോപ്പിലെ മികച്ചൊരു ക്ലബ്ബിൽ നിന്ന് എനിക്ക് അവസരമുണ്ടായിരുന്നു, പക്ഷെ സീസണിന്റെ മധ്യത്തിലായതുകൊണ്ടും അവസരങ്ങൾ കുറവായതും കൊണ്ടും അത് വേണ്ടെന്ന് വെച്ചു'.
ഇത്തരം ഒരു സന്ദർഭത്തിലാണ് ഗോവയുടെ ടീമിലേക്ക് ക്ഷണം കിട്ടിയത്. ഗോവൻ ടീമിലെ പ്രധാന സ്‌ട്രൈക്കർ അവനുള്ള അവസരം ഗോവ കോച്ച് സെർജിയോ ലോബേറ മുന്നോട്ട് വെച്ചപ്പോൾ താൻ അത് സ്വീകരിക്കുകയായിരുന്നു എന്നും സിഫ്‌നിയോസ് പറഞ്ഞു. റെനെയുടെ പുറത്താകലിന് ശേഷം ടീമിൽ തന്റെ റോളിന് മാറ്റം വന്നെന്നും മുൻപുള്ളത് പോലെയുള്ള സാഹചര്യം അല്ല നിലവിലുണ്ടായിരുന്നതുകൊണ്ട് ടീം മാറുകയായിരുന്നു എന്നും താരം പറഞ്ഞു.താൻ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത്‌കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സിനും തനിക്കും നല്ലതാണെന്നും സിഫ്‌നിയോസ് പറഞ്ഞു.