- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റീവ് ജോബ്സിനെയും സുക്കർബർഗിനെയും അതിസമ്പന്നരാക്കിയത് ഉത്തരാഖണ്ഡിലെ ഏതു ക്ഷേത്രം? ഫേസ്‌ബുക്ക് സ്ഥാപകന്റെ തുറന്നു പറച്ചിൽ ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ
31 വയസ്സിനിടെ മാർക്ക് സുക്കർബർഗ് എങ്ങനെ ലോകത്തെ എണ്ണം പറഞ്ഞ കോടീശ്വരന്മാരിലൊരാളായി. കഠിനാധ്വാനം, പ്രതിഭ,ദീർഘവീക്ഷണം, ഫേസ്‌ബുക്ക് പോലെ ആഗോള തലത്തിൽ പ്രശസ്തമായ കണ്ടെത്തലിലേക്ക് നയിച്ച ബുദ്ധി...ഇങ്ങനെ പലതും അതിന് കാരണമായി ചൂണ്ടിക്കാട്ടാനുണ്ടാവും. എന്നാൽ, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട നിമിഷത്തിൽ തന്റെ വളർച്ചയുടെ യ
31 വയസ്സിനിടെ മാർക്ക് സുക്കർബർഗ് എങ്ങനെ ലോകത്തെ എണ്ണം പറഞ്ഞ കോടീശ്വരന്മാരിലൊരാളായി. കഠിനാധ്വാനം, പ്രതിഭ,ദീർഘവീക്ഷണം, ഫേസ്‌ബുക്ക് പോലെ ആഗോള തലത്തിൽ പ്രശസ്തമായ കണ്ടെത്തലിലേക്ക് നയിച്ച ബുദ്ധി...ഇങ്ങനെ പലതും അതിന് കാരണമായി ചൂണ്ടിക്കാട്ടാനുണ്ടാവും. എന്നാൽ, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട നിമിഷത്തിൽ തന്റെ വളർച്ചയുടെ യഥാർഥ കാരണം സുക്കർബർഗ് വെളിപ്പെടുത്തി. ഉത്തരാഖണ്ഡിൽ, ഹിമാലയൻ മലനിരകളിലുള്ള ഒരു ക്ഷേത്രമാണ് ഈ സർവൈശ്വര്യത്തിനും കാരണം!
സുക്കർബർഗിനെ കോടാനുകോടികളുടെ ഉടമയാക്കിയ ക്ഷേത്രമേതാണ്? അദ്ദേഹത്തോട് വളരെ അടുപ്പമുള്ളവർക്ക് മാത്രം അറിയുന്ന രഹസ്യമാണത്. ഫേസ്‌ബുക്ക് ഒരു സോഷ്യൽ മീഡിയയെന്ന നിലയിൽ വളരുന്ന കാലത്തിന് മുന്നെ തുടങ്ങിയ അടുപ്പമാണത്. ഫേസ്‌ബുക്ക് നഷ്ടത്തിലായിരുന്ന ആദ്യ ഘട്ടത്തിൽ, ഐശ്വര്യം പ്രദാനം ചെയ്യുന്ന ഈ ക്ഷേത്രത്തെക്കുറിച്ച് സുക്കർബർഗിനെ അറിയിച്ചത് മറ്റാരുമല്ല, ആപ്പിൾ തലവൻ സ്റ്റീവ് ജോബ്‌സ്! അദ്ദേഹവും ഈ ക്ഷേത്രത്തിന്റെ കടുത്ത വിശ്വാസിയാണ്.
ഇന്ത്യയിലെത്തി ഈ ക്ഷേത്രത്തിൽപ്പോയി പ്രാർത്ഥിക്കാനായിരുന്നു ജോബ്‌സിന്റെ ഉപദേശം. ഒരുഘട്ടത്തിൽ നഷ്ടം സഹിക്കാനാകാതെ സുക്കർബർഗ് ഫേസ്‌ബുക്ക് വിറ്റഴിക്കാനായി ശ്രമിച്ചിരുന്നതാണ്. ആ നിലയിൽനിന്നാണ് ഇന്നത്തെ വളർച്ച ഫേസേബുക്ക് കൈവരിച്ചത്. തന്നെ അതിസമ്പന്നനാക്കുകയും ഫേസ്‌ബുക്കിനെ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട വെബ്‌സൈറ്റുകളിലൊന്നാക്കി മാറ്റുകയും ചെയ്ത ക്ഷേത്രമേതെന്ന് ഇനിയും സുക്കർബർഗ് വിശദമാക്കിയിട്ടില്ല.
സ്റ്റീവ് ജോബ്‌സിനുമുണ്ടായിരുന്നു ഇതുപോലൊരു തുടക്കം. കോളേജിൽനിന്ന് പുറത്തായി അലഞ്ഞുനടന്നിരുന്ന കാലത്ത് ഞായറാഴ്ചകളിൽ ഏഴ് മൈലോളം നടന്ന് ഹരേകൃഷ്ണ ക്ഷേത്രത്തിൽനിന്ന് സൗജന്യ ഭക്ഷണം കഴിച്ചിരുന്ന കാലം. അവിടെനിന്നാണ് അദ്ദേഹം ആപ്പിൾ പോലൊരു സ്ഥാപനത്തിന്റെ തലവനായി മാറിയത്. മൈക്രോസോഫ്റ്റ് തളർന്നിരുന്ന കാലത്ത് ജോബ്‌സ് ഈ ക്ഷേത്രത്തെക്കുറിച്ച് അതിന്റെ തലവൻ ബിൽഗേറ്റ്‌സിനോട് പറഞ്ഞിരുന്നതായും സൂചനയുണ്ട്. ന്യുയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയിലെ ക്ഷേത്രത്തെക്കുറിച്ച് സൂചിപ്പിരിച്ചിരുന്നു എന്ന് പറയുന്നുണ്ട്.
ലോകത്തെ വമ്പൻ വ്യവസായികളെ രക്ഷിച്ച ഈ ക്ഷേത്രം നൈനിറ്റാളിലാണെന്ന് കരുതുന്നു. നൈനിറ്റാളിലെ കാഞ്ചി ആശ്രമത്തിൽ ജോബ്‌സ് എത്തിയിട്ടുണ്ട്. പക്ഷേ, ജോബ്‌സിന് ആശ്രമാധിപതി ബാബ നീം കരോലിയെ അന്ന് കാണാൻ സാധിച്ചിരുന്നില്ല. സുക്കർബർഗും ഇതേ ആശ്രമത്തിലാണ് എത്തിയിട്ടുള്ളത് എന്നാണ് വിശ്വസിക്കുന്നത്.