ഫേസ്ബുക്കിന്റെ പ്രചരണത്തിനായി അടുത്തതായി സുക്കർബർഗ് ലക്ഷ്യം വെക്കുന്നത് ചൈനയും ഇന്ത്യയുമാണ്. അടുത്തിടെ ഈ രണ്ട് രാജ്യങ്ങളിലും സുക്കർബർഗ്ഗ് എത്തുകയുമുണ്ടായി. ഇത് കൂടാതെ ചൈനാക്കാരെ സോപ്പിടാൻ പുതുവഴിയും സുക്കർ കണ്ടെത്തി. ഇതിന്റെ ഭാഗമായി ചൈനീസ് പുതുവത്സരദിനം ആഘോഷിച്ചു ഫേസ്‌ബുക്ക് മേധാവി. കുടുംബ സമേതമാണ് അദ്ദേഹം പുതുവർഷം ആഘോഷിച്ചത്.

ഭാര്യ പ്രിസില്ലാ ചാനും മകൾ മാക്‌സിനുമൊപ്പമുള്ള വീഡിയോയിലൂടെ സുക്കർബർഗ് എല്ലാവർക്കും പുതുവത്സര ആശംസ നേർന്നു. ചൈനീസ് ഭാഷയിലാണ് സുക്കർബർഗും ഭാര്യയും സംസാരിക്കുന്നത്. ചൈനീസ് പുതുവത്സരത്തിന്റെ ഭാഗമായി മകൾ മാക്‌സിന് ഒരു ചൈനീസ് പേരും സുക്കർബർഗ് കണ്ടെത്തി. ചാൻ മിൻയു എന്നാണ് മാക്‌സിന്റെ ചൈനീസ് പേര്. ഇതിൽ ചാൻ അമ്മയുടെ കുടുംബ പേരിൽ നിന്നാണെന്നും മിൻയു എന്നാൽ നാളെയുടെ പ്രതീക്ഷ എന്നാണ് അർത്ഥമാക്കുന്നതെന്നും സുക്കർബർഗ് പറഞ്ഞു.

Happy New Year!

Happy Lunar New Year from Priscilla, Max and me! In the Year of the Monkey, I hope you and all your loved ones find happiness, health and good fortune.

Posted by Mark Zuckerberg on Saturday, February 6, 2016