- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാം രണ്ട് തരമുണ്ട്; കിരാതവും ഭ്രാന്ത് പിടിച്ചതുമായ വഹാബി സലഫി ഇസ്ലാമവും മനുഷ്യത്വവും സിഹഷ്ണതയുമുള്ള സൂഫി ഇസ്ലാമും; ആദ്യത്തേതിനെ തകർത്തെറിയണം: ജസ്റ്റീസ് മാർകണ്ഡേയ കട്ജു
ന്യൂഡൽഹി: ഫെയ്‌സ് ബുക്കിലെ തുറന്നെഴുത്തലുകളിലൂടെ വിവാദ നായകനാണ് ജസ്റ്റീസ് മാർകണ്ഡേയ കട്ജു. ജിഷാ കേസിലും മറ്റും നടത്തിയ നിരീക്ഷണങ്ങൾ സുപ്രീംകോടതിയിൽ നിയമ പ്രശ്‌നങ്ങളുമായി. ഒടുവിൽ ഖേദ പ്രകടനത്തോടെ തലയൂരി. ഇപ്പോഴിതാ പുതിയ വിവാദം. ഇസ്ലാമിനെ കുറിച്ച് ഫെയ്‌സ് ബുക്കിൽ തീർത്തും വിവാദപരമായ പരമാർശനം നടത്തുകയാണ് ജസ്റ്റീസ്. എന്താണ് സലഫി ഇസ്ലാമെന്നും സൂഫി ഇസ്ലാമെന്നും വിശദീകരിക്കുന്ന തരത്തിലാണ് പോസ്റ്റ്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ഇട നൽകുന്നു. ലോകത്ത് രണ്ട് തരത്തിലെ ഇസ്ലാമുണ്ടെന്നും. അതിൽ ഒന്ന് കിരാതവും ഭ്രാന്ത് പിടിച്ചതുമാണെന്ന് കട്ജു പറയുന്നു. ഇതിനെ വഹാബി സലഫി ഇസ്ലാമെന്നാണ് പോസ്റ്റിൽ വിശേഷിപ്പിക്കുന്നത്. മനുഷ്യത്വവും സഹിഷ്ണതയുമുള്ള സൂഫി ഇസ്ലാമിനെ കട്ജു വാക്കുകളിലൂടെ പുകഴ്‌ത്തുകയും ചെയ്യുന്നു. ആദ്യത്തെ തരത്തിലുള്ള സലഫി ഇസ്ലാമിനെ ലോകത്ത് നിന്ന് തൂത്തെറിയണമെന്നാണ് കട്ജുവിന്റെ അഭിപ്രായം. വളരെ ചെറുതാണ് പോസ്‌റ്റെങ്കിലും ഇത് വലിയ ചർച്ചകൾ സജീവമാക്കുകയാണ്. ഇസ്ലാമിക തീവ്രവാദത്തിന്റെ രീതികളാണ് തന്റ
ന്യൂഡൽഹി: ഫെയ്‌സ് ബുക്കിലെ തുറന്നെഴുത്തലുകളിലൂടെ വിവാദ നായകനാണ് ജസ്റ്റീസ് മാർകണ്ഡേയ കട്ജു. ജിഷാ കേസിലും മറ്റും നടത്തിയ നിരീക്ഷണങ്ങൾ സുപ്രീംകോടതിയിൽ നിയമ പ്രശ്‌നങ്ങളുമായി. ഒടുവിൽ ഖേദ പ്രകടനത്തോടെ തലയൂരി. ഇപ്പോഴിതാ പുതിയ വിവാദം. ഇസ്ലാമിനെ കുറിച്ച് ഫെയ്‌സ് ബുക്കിൽ തീർത്തും വിവാദപരമായ പരമാർശനം നടത്തുകയാണ് ജസ്റ്റീസ്. എന്താണ് സലഫി ഇസ്ലാമെന്നും സൂഫി ഇസ്ലാമെന്നും വിശദീകരിക്കുന്ന തരത്തിലാണ് പോസ്റ്റ്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ഇട നൽകുന്നു.
ലോകത്ത് രണ്ട് തരത്തിലെ ഇസ്ലാമുണ്ടെന്നും. അതിൽ ഒന്ന് കിരാതവും ഭ്രാന്ത് പിടിച്ചതുമാണെന്ന് കട്ജു പറയുന്നു. ഇതിനെ വഹാബി സലഫി ഇസ്ലാമെന്നാണ് പോസ്റ്റിൽ വിശേഷിപ്പിക്കുന്നത്. മനുഷ്യത്വവും സഹിഷ്ണതയുമുള്ള സൂഫി ഇസ്ലാമിനെ കട്ജു വാക്കുകളിലൂടെ പുകഴ്‌ത്തുകയും ചെയ്യുന്നു. ആദ്യത്തെ തരത്തിലുള്ള സലഫി ഇസ്ലാമിനെ ലോകത്ത് നിന്ന് തൂത്തെറിയണമെന്നാണ് കട്ജുവിന്റെ അഭിപ്രായം. വളരെ ചെറുതാണ് പോസ്‌റ്റെങ്കിലും ഇത് വലിയ ചർച്ചകൾ സജീവമാക്കുകയാണ്. ഇസ്ലാമിക തീവ്രവാദത്തിന്റെ രീതികളാണ് തന്റെ പോസ്റ്റിലൂടെ കട്ജു ചർച്ചയ്ക്ക് വഴി വയ്ക്കുന്നത്.
നിരവധി വിമർശനങ്ങളാണ് കട്ജുവിന്റെ പോസ്റ്റിന് താഴെ വരുന്നത്. രാജ്യത്തെ എല്ലാ പ്രശ്‌നങ്ങൾക്ക് കാരണം ഇസ്ലാമെന്ന തരത്തിലാണ് പ്രചരണങ്ങൾ. മുസ്ലീങ്ങളുടെ ഭക്ഷണവും വസ്ത്രവും പ്രാർത്ഥനയുമൊക്കെയാണ് പ്രശ്‌നങ്ങൾ. ഇതെല്ലാം പരിഹരിത്താൽ രാമ രാജ്യം വരുമെന്ന പരിഹാസങ്ങളും ഉണ്ട്. സലഫി ഇസ്ലാമിനെ വിമർശിക്കുന്നവർ കട്ജുവിന് പിന്തുണയുമായി എത്തുകയും ചെയ്യുന്നു. അങ്ങനെ ചർച്ച സജീവമാവുകയാണ്. ഇസ്ലാമിനെ പുകഴത്തുകയും വിമർശിക്കുയും ചെയ്യുന്ന പോസ്റ്റിന് മുമ്പ് അയോധ്യ വിഷയത്തിലും നിലപാട് വിശദീകരിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലയി ദുരന്തമാണ് ബാബറി മസ്ജിദിനെ തകർത്ത സംഭവമെന്നായിരുന്നു കട്ജു കുറിച്ചത്. ഹിന്ദുവും മുസ്ലിം പോരടിക്കാൻ വേണ്ടി ജനിച്ചവരാണെന്ന പോസ്റ്റുകളും കട്ജുവിന്റേതായുണ്ട്.
പല സാമൂഹിക പ്രശ്‌നങ്ങളിലും ഫെയ്‌സ് ബുക്കിലൂടെ സംവദിക്കുന്നത് കട്ജുവിന്റെ രീതിയാണ്. നേരത്തെ സൗമ്യ വധക്കേസ് വിധി പുനപരിശോധിക്കാനെന്ന വ്യാജേന സുപ്രീംകോടതി തന്നെ വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നുവെന്ന വിവാദ ഫേസ് ബുക്ക് പോസ്റ്റ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു പിൻവലിച്ചിരുന്നു. തന്നെ അപമാനിക്കുന്നതിന് മുൻകൂട്ടി തയ്യാറാക്കിയ നാടകമാണ് കോടതിയിൽ നടന്നത് എന്നായിരുന്നു ഫേസ്‌ബുക്കിൽ കട്ജു ആരോപിച്ചിരുന്നത്. ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്. സൗമ്യ വധക്കേസിലെ പരാമർശത്തിൽ വിളിച്ചു വരുത്തി കോടതിയലക്ഷ്യത്തിന് നോട്ടീസ് നൽകിയ സുപ്രിംകോടതിയുടെ നടപടിയെയും കട്ജു ഫേസ്‌ബുക്ക് പോസ്റ്റിൽ രൂക്ഷമായി വിമർശിച്ചിരുന്നു.
വലിയ നിയമപ്രശ്‌നങ്ങളാണ് ഇതുണ്ടാക്കിയത് ഒടുവിൽ കട്ജു ഖേദപ്രകടനം നടത്തി. ഇതിന് ശേഷമാണ് വിവാദമുണ്ടാകുന്ന ഇസ്ലാം പോസ്റ്റുമായി കട്ജു എത്തുന്നത്.