- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം പള്ളികളിൽ പുരുഷന്മാർക്കൊപ്പം പ്രാർത്ഥിക്കാൻ സ്ത്രീകളെ അനുവദിച്ചു കൊണ്ട് ഉത്തരവിടാൻ കോടതിക്ക് ധൈര്യമുണ്ടോ അതോ ഹിന്ദുക്കളുടെ കാര്യത്തിൽ മാത്രമുള്ളതാണോ ഈ നിലപാട്? ശബരിമലയുടെ കാര്യത്തിൽ കാട്ടിയ ആവേശം ജഡ്ജിമാർക്ക് തന്നെ ബാധ്യതയാകും; ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിക്കാതെയുള്ള വിധി കുടത്തിൽ നിന്നും തുറന്നുവിട്ട ഭൂതം പോലെ; ജസ്റ്റീസ് മാർഖണ്ഡേയ കട്ജു പറയുന്നത്
ന്യൂഡൽഹി: മുസ്ലിം പള്ളികളിൽ സ്ത്രീകൾക്കു പുരുഷന്മാർക്കൊപ്പം പ്രാർത്ഥിക്കാമെന്ന് ഉത്തരവിടാൻ സുപ്രീം കോടതി ധൈര്യം കാട്ടുമോയെന്നു റിട്ട. ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. അതോ കോടതിയുടെ ധൈര്യം ഹിന്ദുക്കളുടെ കാര്യത്തിൽ മാത്രമേയുള്ളോയെന്നും സുപ്രീം കോടതി മുൻ ജഡ്ജികൂടിയായ കട്ജു ചോദിച്ചു. ഇത്തരം അഭിപ്രായങ്ങൾ ഉയരുന്നതോടെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിക്കെതിരെ വിമർശനം ശക്തമായി ഉയരുകയാണ്. മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനത്തിനായി ഹർജി എത്തിയാൽ കോടതികൾ എന്ത് നിലപാട് എടുക്കുമെന്ന ചോദ്യമാണ് കട്ജു ഉയർത്തുന്നത്. ശബരിമലിയെന്നത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. ഇത്തരം കാര്യങ്ങളിൽ യുക്തിപരമായ തീരുമാനം ശരിയല്ലെന്ന വാദം സജീവമാണ്. ഇത് തന്നെയാണ് കട്ജുവും ചർച്ചയാക്കുന്നത്. ഹൈന്ദവർക്കിടയിലുള്ള അതൃപ്തി തിരിച്ചറിഞ്ഞാണ് പ്രതികരണം. വിഷയത്തിൽ ദേവസ്വം ബോർഡ് പുനപരിശോധനാ ഹർജി നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ കട്ജുവിന്റെ നിലപാടുകളും അഭിപ്രായങ്ങളും നിയമവൃത്തങ്ങളിലും വലിയ ചർച്ചയാകുന്നുണ്ട്. വിശ്വാസങ്ങളിൽ യുക്തിസഹമായ

ന്യൂഡൽഹി: മുസ്ലിം പള്ളികളിൽ സ്ത്രീകൾക്കു പുരുഷന്മാർക്കൊപ്പം പ്രാർത്ഥിക്കാമെന്ന് ഉത്തരവിടാൻ സുപ്രീം കോടതി ധൈര്യം കാട്ടുമോയെന്നു റിട്ട. ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. അതോ കോടതിയുടെ ധൈര്യം ഹിന്ദുക്കളുടെ കാര്യത്തിൽ മാത്രമേയുള്ളോയെന്നും സുപ്രീം കോടതി മുൻ ജഡ്ജികൂടിയായ കട്ജു ചോദിച്ചു. ഇത്തരം അഭിപ്രായങ്ങൾ ഉയരുന്നതോടെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിക്കെതിരെ വിമർശനം ശക്തമായി ഉയരുകയാണ്.
മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനത്തിനായി ഹർജി എത്തിയാൽ കോടതികൾ എന്ത് നിലപാട് എടുക്കുമെന്ന ചോദ്യമാണ് കട്ജു ഉയർത്തുന്നത്. ശബരിമലിയെന്നത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. ഇത്തരം കാര്യങ്ങളിൽ യുക്തിപരമായ തീരുമാനം ശരിയല്ലെന്ന വാദം സജീവമാണ്. ഇത് തന്നെയാണ് കട്ജുവും ചർച്ചയാക്കുന്നത്. ഹൈന്ദവർക്കിടയിലുള്ള അതൃപ്തി തിരിച്ചറിഞ്ഞാണ് പ്രതികരണം. വിഷയത്തിൽ ദേവസ്വം ബോർഡ് പുനപരിശോധനാ ഹർജി നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ കട്ജുവിന്റെ നിലപാടുകളും അഭിപ്രായങ്ങളും നിയമവൃത്തങ്ങളിലും വലിയ ചർച്ചയാകുന്നുണ്ട്. വിശ്വാസങ്ങളിൽ യുക്തിസഹമായ വിഷയങ്ങളുണ്ട്. അതിൽ തീരുമാനമെടുക്കാൻ വിശ്വാസികളെ അനുവദിക്കണമെന്ന വാദമാണ് കട്ജുവിന്റെ വാക്കുകളിലും ഉള്ളത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള, ശബരിമലയിലെ ആചാരത്തിന്റെ കാര്യത്തിൽ സുപ്രീം കോടതി കാട്ടിയ അമിതാവേശം ഭാവിയിൽ ജഡ്ജിമാർക്കു ബാധ്യതയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശം അനുവദിച്ചതിലൂടെ കുടത്തിലെ ഭൂതത്തെ തുറന്നുവിട്ടിരിക്കുകയാണു കോടതി. ഇതു ജഡ്ജിമാരുടെ തലയ്ക്കുമേൽ ഡെമോക്ലീസിന്റെ വാളാകും. ഇന്ത്യ ഒരു ബഹുസ്വരരാഷ്ട്രമാണ്. രാജ്യത്തെ ആയിരക്കണക്കിന് ആരാധനാലയങ്ങളിൽ ഓരോന്നിനും അതിന്റേതായ ആചാരാനുഷ്ഠാനങ്ങളുണ്ട്. കോടതികൾ അത്തരം കാര്യങ്ങളിൽനിന്നു പരമാവധി വിട്ടുനിൽക്കുകയാണു വേണ്ടത്. മതം വിശ്വാസത്തിന്റെ പ്രശ്നമാണ്. ഓരോ വിഭാഗത്തിനും അവരവരുടേതായ ആചാരനിഷ്ഠകൾ തീരുമാനിക്കാം-കട്ജു പറയുന്നു.
രാജ്യത്തെ ബഹുഭൂരിപക്ഷം മുസ്ലിം പള്ളികളിലും സ്ത്രീകൾക്കു പ്രവേശനമില്ല. ഡൽഹിയിലെ ജമാ മസ്ജിദ് പോലെ വിരലിലെണ്ണാവുന്നവ മാത്രമാണ് അപവാദം. എന്നാൽ, അവിടങ്ങളിലും സ്ത്രീകൾക്കു പുരുഷന്മാർക്കൊപ്പം പ്രാർത്ഥിക്കാൻ അനുവാദമില്ല; അതിനായി പ്രത്യേകം ഇടമുണ്ട്. ശബരിമല വിധിന്യായത്തിലെ വിയോജനക്കുറിപ്പിലൂടെ ജസ്റ്റിസ് ഇന്ദു മൽഹോത്ര കാട്ടിയ സമചിത്തത ഭൂരിപക്ഷ ബെഞ്ച് കാട്ടിയില്ലെന്നു പറയേണ്ടിവരുന്നതിൽ ഖേദമുണ്ടെന്നും കട്ജു പ്രതികരിച്ചു.

