- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീർ ഞങ്ങൾ വിട്ടുതരാം; പക്ഷേ കൂട്ടത്തിൽ ബീഹാറിനെ കൂടി കൊണ്ട് പോകണം; ഫെയ്സ് ബുക്കിൽ തമാശ പറഞ്ഞ് മാർക്കണ്ടേയ കട്ജു പുലിവാല് പിടിച്ചു
ന്യൂഡൽഹി: ബിഹാറിനെ കളിയാക്കി മുൻ സുപ്രോകോടതി ചീഫ് ജസ്റ്റീസ് മാർക്കണ്ടേയ കട്ജു ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ വ്യാപക വിമർശനം. കശ്മീർ പാക്കിസ്ഥാന് വിട്ടുതരാമെന്നും എന്നാൽ ഒപ്പം ബിഹാർ കൂടി എടുത്തുകൊള്ളണമെന്നുമുള്ള പോസ്റ്റാണ് വിവാദമായിരിക്കുന്നത്. ബിഹാർ മാത്രമാക്കേണ്ട, ഒപ്പം കട്ജുവിനെ കൂടി എടുത്തുകൊള്ളാനെന്ന രസകരമായ മറുപടിയും പോസ്റ്റിനു ലഭിച്ചു. പ്രിയ പാക്കിസ്ഥാനികളെ, എല്ലാവർക്കുമായി തർക്കങ്ങൾ നമുക്ക് അവസാനിപ്പിക്കാം. കശ്മീർ നിങ്ങൾക്കു തരാം, എന്നാൽ ബിഹാർ കൂടി എടുക്കണമെന്ന ഒരു നിബന്ധന മാത്രം. ഒന്നുകിൽ കശ്മീരും ബിഹാറും ഒരുമിച്ച് എടുക്കുക. അല്ലെങ്കിൽ ഒന്നും എടുക്കാതിരിക്കുക. കശ്മീർ ഒറ്റയ്ക്ക് നൽകാനാവില്ല. ആഗ്ര ഉന്നതതല സമ്മേളനത്തിൽ വച്ച് അടൽ ബിഹാരി വാജ്‌പേയ് ഇത് വാഗ്ദാനം ചെയ്തിരുന്നുവെന്നും അന്ന് നവാസ് ഷെറീഫ് നിരസിച്ചിരുന്നുവെന്നും കട്ജു പോസ്റ്റിൽ പരാമർശിക്കുന്നുവെന്നായിരുന്ന പോസ്റ്റ്. പോസ്റ്റിനു പിന്നാലെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തുവന്നു. ഏതാനും ദിവസം മുമ്പ് ബിഹാറികളായ സൈനികരും രാജ്യത്തി
ന്യൂഡൽഹി: ബിഹാറിനെ കളിയാക്കി മുൻ സുപ്രോകോടതി ചീഫ് ജസ്റ്റീസ് മാർക്കണ്ടേയ കട്ജു ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ വ്യാപക വിമർശനം. കശ്മീർ പാക്കിസ്ഥാന് വിട്ടുതരാമെന്നും എന്നാൽ ഒപ്പം ബിഹാർ കൂടി എടുത്തുകൊള്ളണമെന്നുമുള്ള പോസ്റ്റാണ് വിവാദമായിരിക്കുന്നത്. ബിഹാർ മാത്രമാക്കേണ്ട, ഒപ്പം കട്ജുവിനെ കൂടി എടുത്തുകൊള്ളാനെന്ന രസകരമായ മറുപടിയും പോസ്റ്റിനു ലഭിച്ചു.
പ്രിയ പാക്കിസ്ഥാനികളെ, എല്ലാവർക്കുമായി തർക്കങ്ങൾ നമുക്ക് അവസാനിപ്പിക്കാം. കശ്മീർ നിങ്ങൾക്കു തരാം, എന്നാൽ ബിഹാർ കൂടി എടുക്കണമെന്ന ഒരു നിബന്ധന മാത്രം. ഒന്നുകിൽ കശ്മീരും ബിഹാറും ഒരുമിച്ച് എടുക്കുക. അല്ലെങ്കിൽ ഒന്നും എടുക്കാതിരിക്കുക. കശ്മീർ ഒറ്റയ്ക്ക് നൽകാനാവില്ല. ആഗ്ര ഉന്നതതല സമ്മേളനത്തിൽ വച്ച് അടൽ ബിഹാരി വാജ്‌പേയ് ഇത് വാഗ്ദാനം ചെയ്തിരുന്നുവെന്നും അന്ന് നവാസ് ഷെറീഫ് നിരസിച്ചിരുന്നുവെന്നും കട്ജു പോസ്റ്റിൽ പരാമർശിക്കുന്നുവെന്നായിരുന്ന പോസ്റ്റ്.
പോസ്റ്റിനു പിന്നാലെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തുവന്നു. ഏതാനും ദിവസം മുമ്പ് ബിഹാറികളായ സൈനികരും രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ കാര്യം മറക്കരുതെന്ന് പലരും ഓർമിപ്പിച്ചു. വിമർശനങ്ങൾ രൂക്ഷമായതോടെ മറ്റൊരു പോസ്റ്റും കട്ജു ഇട്ടു. സർദാർജി തമാശകൾ നിരോധിക്കണമെന്ന പോലെ ബിഹാറികളെ കുറിച്ച് തമാശകൾ പറയരുതെന്ന് സുപ്രീംകോടതിയിൽ പരാതി നൽകാനാണ് കട്ജു വിമർശകരോട് നിർദ്ദേശിച്ചത്.