കാരന്തൂർ: മർകസ് സൈതൂൻവാലി ആർട്സ് സ്പോർട്സ് ഫെസ്റ്റ് 'ഇംപ്രിൻസ് 2017 ആഘോഷം പ്രക്യാപിച്ചു.ഒക്ടോബർ ആദ്യവാരം മുതൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഇംപ്രിൻസ് ഫെസ്റ്റിൽ 200 ഇന മത്സരങ്ങളിലായി മുന്നൂറിൽപരം കലാ കായിക രംഗത്തെ മിടുക്കന്മാർ മാറ്റുരക്കും.കലാ കായിക മത്സരങ്ങൾക്ക് പുറമെ ഇംപ്രിൻസിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ സ്റ്റഡി ടൂറും നടത്തപ്പെടും. 

ഇത് സംബന്ധമായി മർകസ് സൈതൂൻവാലി ഓഡിറ്റോറിയത്തിൽ അബ്ദുൽ ഹസീബ് അസ്ഹരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്പെഷൽ മീറ്റിൽ പ്രിൻസിപ്പാൾ ഇസ്മാഈൽ മദനി ദേവർശോല ചെയർമാൻ, റാശിദ് സഖാഫി ബുഖാരി മമ്പാട് പ്രോഗ്രാം കൺവീനർ, കുഞ്ഞുമുഹമ്മദ് സഖാഫി കോഡിനേറ്റർ, ഹംസ സഖാഫി മാമ്പുഴ മീഡിയ ചെയർമാൻ, ഹംസ സഖാഫി സീഫോർത്ത് മീഡിയ കൺവീനറുമായ 33 അംഗ സ്വാഗതം രൂപീകരിച്ചു.
അബ്ദുൽ അസീസ് മുസ്ലിയാർ പൂനൂർ സ്വാഗതവും അബ്ദുൽറഹ്മാൻ സഖാഫി ചാലിയം നന്ദിയും പറഞ്ഞു.