- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യേശുദാസിനെ അനുകരിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സിനിമയിൽ നിന്ന് പോലും പലരും മാറ്റി നിർത്തി; വെളുത്ത വസ്ത്രം ധരിക്കുന്നതിന്റെ പേരിൽ പലരും പരിഹസിച്ചു; ദാസേട്ടൻ ഒരു ഐഡന്റിന്റി ഉണ്ടാക്കി എന്നത് സത്യം തന്നെ; എന്നാൽ അത് മറ്റാരും ഉപയോഗിക്കാൻ പാടില്ലെന്ന അഭിപ്രായം എനിക്കില്ല;ദാസേട്ടൻ പോലും എന്നെ തെറ്റിദ്ധരിച്ചത് വേദനിപ്പിച്ചു; മനസ് തുറന്ന് മാർക്കോസ്
ഏറെക്കാലാമായി നിലനില്ക്കുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഗായകൻ കെ ജി മാർക്കോസ് രംഗത്ത്. ഗാനഗന്ധർവൻ കെ ജെ യേശുദാസിനെ അനുകരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് വളരെക്കാലമായി ഉയർന്നുവരുന്ന ആരോപണങ്ങൾക്കും നേരിടേണ്ടി വന്നിട്ടുള്ള പരിഹാസങ്ങളുമൊക്കെ മനസ് തുറന്ന് പങ്ക് വച്ചിരിക്കുകയാണ് മർക്കോസ്. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് യേശുദാസിനെ കുറിച്ചും ആരോപണങ്ങളെക്കുറിച്ചും മാർക്കോസ് തുറന്നടിച്ചത്. കഴിഞ്ഞ കുറെ വർഷങ്ങളായി യേശുദാസിനെ അനുകരിക്കാൻ ശ്രമിക്കുന്നു എന്നുള്ള ആരോപണം കേട്ട് വരുകയാണെന്ന് മാർക്കോസ് പറഞ്ഞു. മറ്റുള്ളവർ മാത്രമല്ല ദാസേട്ടനിൽ നിന്നു പോലും ഇത്തരത്തിലുള്ള പരാമർശം ഉണ്ടായിട്ടുണ്ട് എന്നും മാർക്കോസ് പറഞ്ഞു. യോശുദാസിനെ അനുകരിക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞാണ് എല്ലാവരും എന്നെ വിമർശിച്ചിരുന്നത്. എന്നാൽ സത്യം അങ്ങനെയല്ല. അച്ഛന്റെ ഓർമയ്ക്കായിട്ടാണ് വെള്ള വസ്ത്രം ധരിക്കുന്നത്. എന്റെ അച്ഛൻ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വ്യക്തിയായിരുന്നു. അതു കൊണ്ട് തന്നെ ഞങ്ങൾക്ക് അധികവും വെള്ള വസ്ത്രങ്ങളാ
ഏറെക്കാലാമായി നിലനില്ക്കുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഗായകൻ കെ ജി മാർക്കോസ് രംഗത്ത്. ഗാനഗന്ധർവൻ കെ ജെ യേശുദാസിനെ അനുകരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് വളരെക്കാലമായി ഉയർന്നുവരുന്ന ആരോപണങ്ങൾക്കും നേരിടേണ്ടി വന്നിട്ടുള്ള പരിഹാസങ്ങളുമൊക്കെ മനസ് തുറന്ന് പങ്ക് വച്ചിരിക്കുകയാണ് മർക്കോസ്. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് യേശുദാസിനെ കുറിച്ചും ആരോപണങ്ങളെക്കുറിച്ചും മാർക്കോസ് തുറന്നടിച്ചത്.
കഴിഞ്ഞ കുറെ വർഷങ്ങളായി യേശുദാസിനെ അനുകരിക്കാൻ ശ്രമിക്കുന്നു എന്നുള്ള ആരോപണം കേട്ട് വരുകയാണെന്ന് മാർക്കോസ് പറഞ്ഞു. മറ്റുള്ളവർ മാത്രമല്ല ദാസേട്ടനിൽ നിന്നു പോലും ഇത്തരത്തിലുള്ള പരാമർശം ഉണ്ടായിട്ടുണ്ട് എന്നും മാർക്കോസ് പറഞ്ഞു.
യോശുദാസിനെ അനുകരിക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞാണ് എല്ലാവരും എന്നെ വിമർശിച്ചിരുന്നത്. എന്നാൽ സത്യം അങ്ങനെയല്ല. അച്ഛന്റെ ഓർമയ്ക്കായിട്ടാണ് വെള്ള വസ്ത്രം ധരിക്കുന്നത്. എന്റെ അച്ഛൻ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വ്യക്തിയായിരുന്നു. അതു കൊണ്ട് തന്നെ ഞങ്ങൾക്ക് അധികവും വെള്ള വസ്ത്രങ്ങളാണ് വാങ്ങി തന്നിരുന്നത്. കൂടാതെ താൻ പാട്ട് പാടി തുടങ്ങിയ കാലം മുതൽ വെള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.
സിനിമ ലോകത്തുള്ളവർ മാത്രമല്ല ദാസേട്ടനും താൻ അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കുന്നുവെന്ന് ധാരണയുണ്ടായിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹം പറഞ്ഞ ചെലവാക്കുകൾ തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും മാർക്കോസ് പറഞ്ഞു. വെള്ള വസ്ത്രം ധരിക്കുന്ന ട്രെന്റ് ആദ്യമായി കൊണ്ട് വന്നത് ദാസേട്ടൻ തന്നെയാണ് എന്നാൽ അത് മാറ്റാരും പിന്തുടരരുത് എന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്നും മാർക്കോസ് അഭിപ്രായപ്പെട്ടു.
ഇതു കാരണം തനിക്ക് സിനിമ മേഖലയിൽ തന്നെ അവസരം കുറഞ്ഞിരുന്നു. സിനിമ മേഖലയിലുള്ള പലരും തന്നെ പരിഹസിക്കാനും വിമർശിക്കാനും തുടങ്ങി. ദാസേട്ടനെ അനുകരിക്കുന്നു എന്നായിരുന്നു ഇവരുടെ ആരോപണവും വിമർശനവും. എന്നാൽ ഇവരുടെ ഈ നിലപാടുകൾക്കെതിരെ ശക്തമായ ഭാഷയിൽ തന്നെ താൻ പ്രതികരിക്കുകയും ചെയ്തിരുന്നെന്നും മാർക്കോസ് പറഞ്ഞു.