- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഴ്‌ത്തപ്പെട്ട പോൾ ആറാമൻ മാർപാപ്പയും വിശുദ്ധപദവിയിലേക്ക്; എൽസാൽവദോർ ആർച്ബിഷപ് ഓസ്‌കർ റൊമേരോയും രണ്ടു പുരോഹിതരും കന്യാസ്ത്രീകളും വിശുദ്ധരാക്കപ്പെടും
വത്തിക്കാൻ;വാഴ്‌ത്തപ്പെട്ട പോൾ ആറാമൻ മാർപാപ്പ വിശുദ്ധ പദവിയിലേക്ക്. മാരകമായ ഒരു രോഗം ബാധിച്ച ഗർഭസ്ഥ ശിശുവിന്റെ രോഗം ഇദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ മാറിയത് അദ്ഭുതമായി നാമകരണത്തിനായുള്ള വത്തിക്കാൻ തിരുസംഘം കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. ഇനി മാർപാപ്പ ഡിക്രിയിൽ ഒപ്പുവച്ചാൽ നാമകരണ തീയതി നിശ്ചയിക്കാം. 2014-ൽ പോൾ ആറാമൻ മാർപാപ്പയെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ച് അധികം വൈകാതെയായിരുന്നു ഈ അത്ഭുതം. പോൾ ആറാമൻ മാർപാപ്പയും എൽസാൽവദോർ ആർച്ബിഷപ് ഓസ്‌കർ റൊമേരോയും ഒക്ടോബർ 14നു വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുമെന്നു ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു. ഇവർക്കു പുറമേ, രണ്ടു പുരോഹിതരും രണ്ടു കന്യാസ്ത്രീകളും കൂടി അന്നു വിശുദ്ധരാക്കപ്പെടും. ഇറ്റലിയിലെ വെറോണ സ്വദേശിനി അഞ്ചുമാസം ഗർഭിണിയായിരുന്നപ്പോൾ കുട്ടിക്കും അമ്മയ്ക്കും മാരകമാകാവുന്ന ഒരു രോഗം പിടിച്ചു. ഡോക്ടർമാർ ഗർഭഛിദ്രം നടത്താൻ നിർദ്ദേശിച്ചു. സ്ത്രീ സമ്മതിച്ചില്ല. അവർ പോൾ ആറാമന്റെ മാധ്യസ്ഥതയ്ക്കായി പ്രാർത്ഥിച്ചു. പോൾ ആറാമന്റെ ജന്മസ്ഥലമായ ബ്രെസിക പട്ടണത്തിലെ തീർത്ഥാടനകേന
വത്തിക്കാൻ;വാഴ്‌ത്തപ്പെട്ട പോൾ ആറാമൻ മാർപാപ്പ വിശുദ്ധ പദവിയിലേക്ക്. മാരകമായ ഒരു രോഗം ബാധിച്ച ഗർഭസ്ഥ ശിശുവിന്റെ രോഗം ഇദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ മാറിയത് അദ്ഭുതമായി നാമകരണത്തിനായുള്ള വത്തിക്കാൻ തിരുസംഘം കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. ഇനി മാർപാപ്പ ഡിക്രിയിൽ ഒപ്പുവച്ചാൽ നാമകരണ തീയതി നിശ്ചയിക്കാം. 2014-ൽ പോൾ ആറാമൻ മാർപാപ്പയെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ച് അധികം വൈകാതെയായിരുന്നു ഈ അത്ഭുതം.
പോൾ ആറാമൻ മാർപാപ്പയും എൽസാൽവദോർ ആർച്ബിഷപ് ഓസ്‌കർ റൊമേരോയും ഒക്ടോബർ 14നു വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുമെന്നു ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു. ഇവർക്കു പുറമേ, രണ്ടു പുരോഹിതരും രണ്ടു കന്യാസ്ത്രീകളും കൂടി അന്നു വിശുദ്ധരാക്കപ്പെടും.
ഇറ്റലിയിലെ വെറോണ സ്വദേശിനി അഞ്ചുമാസം ഗർഭിണിയായിരുന്നപ്പോൾ കുട്ടിക്കും അമ്മയ്ക്കും മാരകമാകാവുന്ന ഒരു രോഗം പിടിച്ചു. ഡോക്ടർമാർ ഗർഭഛിദ്രം നടത്താൻ നിർദ്ദേശിച്ചു. സ്ത്രീ സമ്മതിച്ചില്ല. അവർ പോൾ ആറാമന്റെ മാധ്യസ്ഥതയ്ക്കായി പ്രാർത്ഥിച്ചു. പോൾ ആറാമന്റെ ജന്മസ്ഥലമായ ബ്രെസിക പട്ടണത്തിലെ തീർത്ഥാടനകേന്ദ്രത്തിൽ പോയും പ്രാർത്ഥിച്ചു. ഏതാനും ആഴ്ചകൾക്കകം അമ്മയുടെയും കുട്ടിയുടെയും രോഗം മാറി.സ്ത്രീ പിന്നീട് ആരോഗ്യവതിയായ പെൺകുട്ടിയെ പ്രസവിച്ചു. ആ കുട്ടി സുഖമായി കഴിയുന്നു.
വിശുദ്ധപദവിയിലെത്തുന്ന മൂന്നാമത്തെ മാർപാപ്പയാണ് പോൾ ആറാമൻ. 1963 മുതൽ 1978 വരെയാണ് അദ്ദേഹം മാർപാപ്പയായിരുന്നത്. ജോൺ 23-ാമൻ, ജോൺ പോൾ രണ്ടാമൻ എന്നിവരാണു നേരത്തേ വിശുദ്ധരാക്കപ്പെട്ട മാർപാപ്പമാർ. കൃത്രിമ ഗർഭനിയന്ത്രണം വിലക്കി ചാക്രികലേഖനം പുറപ്പെടുവിച്ചതും രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം സഭാനവീകരണ നടപടികൾ സ്വീകരിച്ചതും പോൾ ആറാമനാണ്.
ലാറ്റിനമേരിക്കയിൽ പാവപ്പെട്ട കർഷകരുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയ ആർച്ബിഷപ് റൊമാരോയെ വലതുപക്ഷ തീവ്രവാദികൾ കുർബാനയ്ക്കിടയിൽ കൊലപ്പെടുത്തുകയായിരുന്നു.വിമോചന ദൈവശാസ്ത്രത്തിന്റെ വക്താവെന്നു മുദ്രകുത്തപ്പെട്ടുവെങ്കിലും ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ അംഗീകരിക്കുകയായിരുന്നു. 2015ൽ അദ്ദേഹത്തെ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിൽ പെടുത്തിയിരുന്നു.