- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവകാരുണ്യ പ്രവർത്തനം: പ്രത്യേകം തയ്യാർ ചെയ്ത ലാംബർഗിനി ലേലത്തിൽ വിറ്റ് മാർപാപ്പ;3.49 കാർ ലേലത്തിൽ വിറ്റത് 388 കോടിക്ക്
വത്തിക്കാൻ: ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പൻ എന്നും എവിടെയും ഒടിയെത്തുന്ന മാർപാപ്പ. ജീവകാരുണത്തിനായി നിരാലാംബരുടെ കണ്ണീരൊപ്പാൻ തനിക്കായി പ്രത്യേകം നിർമ്മിച്ച ലാംബർഗിനി കാർ ഉപേക്ഷിച്ചു. ഫ്രാൻസിസ് മാർപാപ്പയ്ക്കു വേണ്ടി പ്രത്യേകം തയ്യാർ ചെയ്ത ലാംബർഗിനി ലേലത്തിൽ വിറ്റത് 388 കോടി രൂപയ്ക്ക്. കാർ വാങ്ങിയത് ആരെന്നു വ്യക്തമല്ല. കഴിഞ്ഞ വർഷം നവംബറിലാണു പ്രത്യേകം തയാറാക്കിയ ലാംബർഗിനി ഹുറാകാൻ കാർ മാർപാപ്പയ്ക്കു സമ്മാനിച്ചത്. ഈ കാറിന് ഇന്ത്യയിലെ വിപണവില 3.49 കോടി രൂപയാണു കാറിൽ മാർപാപ്പ ഒപ്പു രേഖപ്പെടുത്തിയതിന് ശേഷമാണ് ലേലം നടന്നത്. ഫ്രാൻസിലെ മോണ്ടേ കാർലോയിലെ ഒരു സ്ഥാപനം വഴിയായിരുന്നു ലേലം. പേപ്പൽ പതാകയിൽനിന്ന് ആശയം ഉൾക്കൊണ്ടാണു കാറിനു നിറം നൽകിയിരുന്നത്. 3.4 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയുന്ന കാറാണു മാർപാപ്പയ്ക്കു സമ്മാനിച്ചത്. പരമാവധി വേഗം മണിക്കൂറിൽ 320 കിലോമീറ്റർ. ലേലത്തുക വിവിധ പദ്ധതികൾക്കായി നീക്കിവയ്ക്കാനാണു മാർപാപ്പയുടെ തീരുമാനം. ഇറാഖിലും ആഫ്രിക്കയിലും ദുരിതം അനുഭവിക്കുന
വത്തിക്കാൻ: ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പൻ എന്നും എവിടെയും ഒടിയെത്തുന്ന മാർപാപ്പ. ജീവകാരുണത്തിനായി നിരാലാംബരുടെ കണ്ണീരൊപ്പാൻ തനിക്കായി പ്രത്യേകം നിർമ്മിച്ച ലാംബർഗിനി കാർ ഉപേക്ഷിച്ചു. ഫ്രാൻസിസ് മാർപാപ്പയ്ക്കു വേണ്ടി പ്രത്യേകം തയ്യാർ ചെയ്ത ലാംബർഗിനി ലേലത്തിൽ വിറ്റത് 388 കോടി രൂപയ്ക്ക്. കാർ വാങ്ങിയത് ആരെന്നു വ്യക്തമല്ല. കഴിഞ്ഞ വർഷം നവംബറിലാണു പ്രത്യേകം തയാറാക്കിയ ലാംബർഗിനി ഹുറാകാൻ കാർ മാർപാപ്പയ്ക്കു സമ്മാനിച്ചത്.
ഈ കാറിന് ഇന്ത്യയിലെ വിപണവില 3.49 കോടി രൂപയാണു കാറിൽ മാർപാപ്പ ഒപ്പു രേഖപ്പെടുത്തിയതിന് ശേഷമാണ് ലേലം നടന്നത്. ഫ്രാൻസിലെ മോണ്ടേ കാർലോയിലെ ഒരു സ്ഥാപനം വഴിയായിരുന്നു ലേലം. പേപ്പൽ പതാകയിൽനിന്ന് ആശയം ഉൾക്കൊണ്ടാണു കാറിനു നിറം നൽകിയിരുന്നത്. 3.4 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയുന്ന കാറാണു മാർപാപ്പയ്ക്കു സമ്മാനിച്ചത്.
പരമാവധി വേഗം മണിക്കൂറിൽ 320 കിലോമീറ്റർ. ലേലത്തുക വിവിധ പദ്ധതികൾക്കായി നീക്കിവയ്ക്കാനാണു മാർപാപ്പയുടെ തീരുമാനം. ഇറാഖിലും ആഫ്രിക്കയിലും ദുരിതം അനുഭവിക്കുന്നവർക്കു സഹായമെത്തിക്കാൻ ലേലത്തുകയുടെ വിഹിതം വിനിയോഗിക്കും.