കൊളംബിയ: കൊളംബിയൻ പര്യടനത്തിനിടെ പാപ്പാ മൊബീലിൽ തലയിടിച്ച് ഫ്രാൻസിസ് മാർപാപ്പയ്ക്കു നിസ്സാര പരുക്ക്. ജനങ്ങളെ അഭിവാദ്യം ചെയ്തു തിരക്കിലൂടെ നീങ്ങുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ടു മാർപാപ്പയുടെ വാഹനമായ പാപ്പാ മൊബീലിന്റെ കമ്പിയിൽ തലയിടിക്കുകയായിരുന്നു.

മുഖത്തിന്റെ ഇടതുഭാഗമാണ് ഇടിച്ചത്. ഇടതു കവിളിനും കൺപോളയ്ക്കും ക്ഷതമേറ്റ പാപ്പയ്ക്കു ഐസ് ഉപയോഗിച്ചുള്ള ചികിൽസ നൽകി. ഇടതുകണ്ണ് വീങ്ങിയ നിലയിലാണെങ്കിലും പര്യടന പരിപാടികൾ പാപ്പ തുടർന്നു. പരുക്കു സാരമുള്ളതല്ലെന്നു വത്തിക്കാൻ അറിയിച്ചു. 'എനിക്കൊരു ഇടി കിട്ടി. സുഖമായിരിക്കുന്നു' എന്നായിരുന്നു പാപ്പായുടെ പ്രതികരണം