- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്തോലിക്ക് സഭയ്ക്ക് പുതിയ കർദിനാൾമാരെ പ്രഖ്യാപിച്ചു; പുതുതായി ലഭിക്കുന്നത് 14പേരെ; ഇറാഖ്,ജപ്പാൻ,പാക്കിസ്ഥാൻ രാജ്യങ്ങളിലൂള്ളവർക്കും ദരിദ്രരെ പരിചരിക്കുന്നവർക്കും മുൻഗണന
വത്തിക്കാൻ സിറ്റി; റോമൻ കത്തോലിക്കാ സഭയയ്ക്ക് 14 കർദിനാൾമാരെ പുതുതായി ലഭിക്കുന്നു ജൂൺ 29നു ചേരുന്ന തിരു സംഘത്തിന്റെ യോഗത്തിൽ പുതിയ അംഗങ്ങൾക്ക് സ്ഥാനചിഹ്നമായ ചുവന്ന തൊപ്പി നൽകി വാഴിക്കുന്നു. . ഇന്നലെ നടന്ന ത്രികാല ജപ പ്രാർത്ഥനയ്ക്ക് ശേഷമാണ് വിവരം മാർപാപ്പ അറിയിക്കുകയായിരുന്നു. പാക്കിസ്ഥാൻ, ഇറാഖ്, പോർച്ചുഗൽ, പോളണ്ട്, പെറു, മഡഗസ്സ്‌കർ, ഇറ്റലി, സ്‌പെയിൻ, ജപ്പാൻ, മെക്‌സിക്കോ, ബൊളീവിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരെയാണു കർദിനാൾമാരായി ഉയർത്തുന്നത്. പുതിയ കർദിനാൾമാർ: ലൂയിസ് റാഫേൽ സാക്കോ ഒന്നാമൻ (ബാബിലോൺ(ഇറാക്ക്) കൽദായ കത്തോലിക്കാ സഭയുടെ പാത്രിയാർക്കീസ്), ആർച്ച് ബിഷപ് ലൂയിസ് ലഡാരിയ (റോമിലെ വിശ്വാസതിരുസംഘത്തിന്റെ പ്രിഫെക്ട്), ആർച്ച്ബിഷപ് ആഞ്ചലോ ഡി ഡോണാറ്റിസ്-(റോമിലെ വികാരി ജനറാൾ), ആർച്ച്ബിഷപ് ജിയോവാന്നി ആഞ്ചലോ ബെച്ചിയോ(വത്തിക്കാൻ വിദേശകാര്യ സമിതിയുടെ സെക്രട്ടറി), ആർച്ച്ബിഷപ് കോൺറാഡ് ക്രയേവ്‌സ്‌കി (വത്തിക്കാൻ ജീവകാരുണ്യ സംഘടനയുടെ അൽമൊണാർ), കറാച്ചി ആർച്ച്ബിഷപ് ജോസഫ് കൗട്ട്‌സ്, ലീറിയ-ഫാത്തിമ(പോർച്ചുഗൽ)
വത്തിക്കാൻ സിറ്റി; റോമൻ കത്തോലിക്കാ സഭയയ്ക്ക് 14 കർദിനാൾമാരെ പുതുതായി ലഭിക്കുന്നു ജൂൺ 29നു ചേരുന്ന തിരു സംഘത്തിന്റെ യോഗത്തിൽ പുതിയ അംഗങ്ങൾക്ക് സ്ഥാനചിഹ്നമായ ചുവന്ന തൊപ്പി നൽകി വാഴിക്കുന്നു. . ഇന്നലെ നടന്ന ത്രികാല ജപ പ്രാർത്ഥനയ്ക്ക് ശേഷമാണ് വിവരം മാർപാപ്പ അറിയിക്കുകയായിരുന്നു. പാക്കിസ്ഥാൻ, ഇറാഖ്, പോർച്ചുഗൽ, പോളണ്ട്, പെറു, മഡഗസ്സ്‌കർ, ഇറ്റലി, സ്‌പെയിൻ, ജപ്പാൻ, മെക്‌സിക്കോ, ബൊളീവിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരെയാണു കർദിനാൾമാരായി ഉയർത്തുന്നത്.
പുതിയ കർദിനാൾമാർ: ലൂയിസ് റാഫേൽ സാക്കോ ഒന്നാമൻ (ബാബിലോൺ(ഇറാക്ക്) കൽദായ കത്തോലിക്കാ സഭയുടെ പാത്രിയാർക്കീസ്), ആർച്ച് ബിഷപ് ലൂയിസ് ലഡാരിയ (റോമിലെ വിശ്വാസതിരുസംഘത്തിന്റെ പ്രിഫെക്ട്), ആർച്ച്ബിഷപ് ആഞ്ചലോ ഡി ഡോണാറ്റിസ്-(റോമിലെ വികാരി ജനറാൾ), ആർച്ച്ബിഷപ് ജിയോവാന്നി ആഞ്ചലോ ബെച്ചിയോ(വത്തിക്കാൻ വിദേശകാര്യ സമിതിയുടെ സെക്രട്ടറി), ആർച്ച്ബിഷപ് കോൺറാഡ് ക്രയേവ്‌സ്‌കി (വത്തിക്കാൻ ജീവകാരുണ്യ സംഘടനയുടെ അൽമൊണാർ),
കറാച്ചി ആർച്ച്ബിഷപ് ജോസഫ് കൗട്ട്‌സ്, ലീറിയ-ഫാത്തിമ(പോർച്ചുഗൽ) ബിഷപ് അന്റോണിയോ ഡോസ് സാന്റോസ് മാർട്ടോ, ഹുവാൻചായോ(പെറു) ആർച്ച്ബിഷപ് പെദ്രോ ബാരെറ്റോ, ടൊമാസിയ(മഡഗസ്സ്‌കർ) ആർച്ച്ബിഷപ് ഡിസൈർ സരാഹാസ്‌ന, എൽ അക്വില(ഇറ്റലി) ആർച്ച്ബിഷപ് ഗ്വിസെപ്പെ പെട്രോച്ചി, ഒസാക്ക(ജപ്പാൻ) ആർച്ച്ബിഷപ് തോമസ് അക്വിനാസ് മാൻയോ, ക്‌സലാപ(മെക്‌സിക്കോ)യിലെ എമരിറ്റസ് ആർച്ച്ബിഷപ് സെർജിയോ ഒബെസോ റിവേര, കോറോകോറോ(ബൊളിവിയ)യിലെ എമരിറ്റസ് ബിഷപ് ടോരിബിയോ ടികോണാ പോർകോ, ക്ലരീഷ്യൻ സഭാംഗമായ വൈദികൻ ഫാ. അക്വിലിനോ ബോകോസ് മെറിനോ.എന്നിവരെയാണ് കർദിനാൾമാരായി ഉയർത്തപ്പെടുന്നത്.
കത്തോലിക്കർ ന്യൂനപക്ഷമായിട്ടുള്ള ഇറാഖ്, പാക്കിസ്ഥാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ബിഷപ്പുമാരെയും ദരിദ്രരെ സേവിക്കുന്നവരെയുമാണ് മാർപാപ്പ പ്രധാനമായും തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ 11 പേർ 80 വയസ്സിൽ താഴെയുള്ളവരാണ്. ഇവർക്കു പാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ അംഗത്വം ലഭിക്കും.
കോൺക്ലേവിൽ 120 പേർക്കാണ് അംഗത്വമുള്ളതെങ്കിലും പുതിയ നിയമനത്തോടെ അംഗസംഖ്യ 125 ആയി ഉയർന്നു. അധികമായി വരുന്ന അഞ്ചുപേരെ വോട്ടിട്ട് ഒഴിവാക്കിയാണു പാപ്പയുടെ തിരഞ്ഞെടുപ്പു നടത്തുക. കോൺക്ലേവിൽ ഇപ്പോഴുള്ള പകുതിയോളം അംഗങ്ങളും ഫ്രാൻസിസ് മാർപാപ്പ നിയമിച്ചവരാണ്.