കരിങ്ങാച്ചിറ;മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പൊലീത്തയുടെ മെത്രാപ്പൊലീത്തൻ രജത ജൂബിലിയോടനുബന്ധിച്ച് സംയുക്തമായി നടത്തുന്ന 10-ാമത് വിവാഹവും വിവാഹിതരായ 10 ദമ്പതികൾക്കുള്ള അനുമോദന സമ്മേളനവും നടത്തി.

ചാവക്കാട് പാവരട്ടി അമ്പലത്തിങ്കൽ കുമാരന്റെ മകൻ അഖിലും ചേരുങ്ങര ദാസന്റെ മകൾ ആതിരയും തമ്മിലുള്ള വിവാഹമാണ് ഇന്നലെ ഇരുമ്പനം എസ് എൻ ഡി പി ക്ഷേത്രത്തിൽ നടന്നത്. വിവിധ ഭാഗങ്ങളിലായി നേരത്തെ 9 വിവാഹൾ നടന്നിരുന്നു. പിറവം എംഎൽഎ അനൂപ് ജേക്കബ്, തൃപ്പൂണിത്തുറ ചെയർപേഴ്‌സൺ രമ സന്തോഷ് സമൂഹ വിവാഹ കൺവീനർ ബൈജു മാത്താറ എന്നിവർ സംബന്ധിച്ചു.

കോവിഡ് ചട്ടങ്ങൾ പ്രകാരം കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളി ഹാളിലാണ് ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത പൂവർ റിലീഫ് ഫണ്ട് അസ്സോസിയേഷനും കരിങ്ങാച്ചിറ സെന്റ് ജോർജ് യൂത്ത് അസ്സോസിയേഷനും സംയുക്തമായിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.