ധുവിനെ തെരഞ്ഞെടുക്കുന്നതും വിവാഹിതരാവുന്നതുമൊക്കെ തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. അതിനെക്കുറിച്ച് നിർദേശങ്ങൾ നൽകാൻ ആർക്കും അവകാശമില്ല. എന്നാൽ വിവാഹിതരായ ഉടനെ സ്ത്രീകളോട് പറയാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ദർ നിർദേശിക്കുന്നത്. ഇത്തരത്തിലുള്ള 16 കാര്യങ്ങൾ കല്യാണം കഴിഞ്ഞ ഉടൻ പറയാതിരുന്നാൽ ദീർഘകാലം ഭാര്യാസമേതം ജീവിക്കാം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ വിവാഹം കഴിഞ്ഞ ഉടൻ നിങ്ങൾ എന്ത് പറയുന്നു എന്നത് വിവാഹജീവിതത്തിന്റെ ഭാവിക്ക് അതിനിർണായകമാണെന്നും കണ്ടെത്തിയിട്ടുണ്ട്. പറയാൻ വിലക്കുള്ള ആ 16 കാര്യങ്ങൾ താഴെപ്പറയുന്നവയാണ്.

1. കുട്ടികൾ എപ്പോൾ വേണമെന്ന് ചോദിക്കരുത്

വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ തന്നെ എപ്പോഴാണ് കുട്ടികൾ ജനിക്കേണ്ടതെന്ന അഭിപ്രായം ഭാര്യയോട് ചോദിക്കാൻ പാടില്ല. കാരണം അവർ അതിന് മിക്കവാറും ഒരുങ്ങിയിരിക്കില്ലെന്നതാണ് അതിന് കാരണം. വിവാഹമെന്ന പുതിയ ബന്ധത്തെ ഉൾക്കൊള്ളാൻ തന്നെ പാടുപെടുന്നതിനിയിൽ കുട്ടികൾ എന്ന സങ്കൽപം ഉൾക്കൊള്ളാൻ മിക്കവർക്കും സാധിക്കാറില്ലെന്നതാണ് വാസ്തവം. കൂടാതെ പ്രത്യൂൽപാദനപരമായ പ്രശ്‌നങ്ങൾക്ക് ചികിത്സ തേടുന്നവരാണെങ്കിൽ അത്തരം ചർച്ചകൾ അവരെ വിഷമിപ്പിക്കുകയും ചെയ്യും.

2. വിവാഹത്തിന് എത്ര പണം ചെലവാക്കിയെന്ന് പറയരുത്

വിവാഹത്തിന് നല്ലൊരു തുക ചെലവായെന്ന് വിവാഹം കഴിഞ്ഞ ഉടൻ തന്നെ ചില ഭർത്താക്കന്മാർ ഭാര്യമാരോട് പറയാറുണ്ട്. എന്നാൽ ഇത് കേൾക്കാൻ ആർക്കും താൽപര്യമില്ലെന്നറിയുക. അത് നിങ്ങളെക്കുറിച്ചുള്ള മതിപ്പ് തുടക്കത്തിലെ ഇല്ലാതാക്കാനെ ഉപകരിക്കുകയുള്ളൂ. ആര് പണം സഹായിച്ചുവെന്നും പറയരുത്.

3. ഇനി എല്ലാ ചായ് വും ഇങ്ങോട്ടായിരിക്കണം

നി എല്ലാ ചായ് വും നിലപാടുകളും തന്റെ വീടിന് നേരെയായിരിക്കണമെന്ന് ചില ഭർത്താക്കന്മാർ വിവാഹത്തിന്റെ ആദ്യ നാളുകളിൽ നിർദേശിക്കാറുണ്ട്. അത് തെറ്റാണ്. അവരും ഒരു വ്യക്തിയാണ്. അവരുടേതായ തീരുമാനങ്ങളുണ്ടെന്ന് മാനിക്കണം. വിവാഹത്തിന്റെ ചട്ടക്കൂട്ടിലേക്ക് പെൺകുട്ടിക്ക് മാറാനുള്ള സമയം അനുവദിക്കേണ്ടതാണ്.

4. വിവാഹ ശേഷം ആരുടെ പേര് ഒപ്പം ചേർക്കണമെന്നതിനെക്കുറിച്ച്

വിവാഹശേഷം ഭാര്യയുടെ പേരിനൊപ്പമുള്ള അവരുടെ അച്ഛന്റെ പേര് മാറ്റി തന്റെ പേര് ചേർക്കാൻ മിക്ക ഭർത്താക്കന്മാർക്കും താൽപര്യമാണ്. എന്നാൽ ചില പെൺകുട്ടികൾക്ക് ഇതിന് താൽപര്യമുണ്ടാകില്ല. അച്ഛന്റെ പേര് അങ്ങനെ തന്നെ നിലനിർത്താനോ അല്ലെങ്കിൽ ആരുടെയും പേര് ഒപ്പം ചേർക്കാനോ അവർ ഇഷ്ടപ്പെട്ടെന്ന് വരില്ല. അത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ പേര് ചേർക്കാൻ നിർബന്ധം പിടിക്കാതിരിക്കുന്നതാണ് നല്ലത്.

5. തടി കൂടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പറയരുത്

ചിലർ ഭാര്യമാരോട് വിവാഹനാളിലെ തടി നിലനിർത്താൻ ആദ്യ നാളുകളിൽ തന്നെ ആവശ്യപ്പെടാറുണ്ട്. എന്നാൽ ഇത് പലർക്കും അലോസരമുണ്ടാക്കുന്ന കാര്യമാണ്. പ്രത്യേകിച്ചും വിവാഹത്തിന്റെ ആദ്യ നാളുകളിൽ സൽക്കാരങ്ങൾക്കും മറ്റും പോയി തടി വർധിക്കാൻ സാധ്യത കൂടുതലാണ്. അതിനെ തുടർന്ന് ശണ്ഠകളും സൗന്ദര്യ പിണക്കങ്ങളുമുണ്ടാക്കാനേ ഇത്തരം സംസാരങ്ങൾ ഉപകരിക്കൂ.

6. ഒരു ദിവസം ഇത്രയധികം പണം ചെലവാക്കുന്നത് എന്തിനാണ്...?

ചില പിശുക്കന്മാരായ ഭർത്താക്കന്മാർ മധുവിധു കാലത്ത് പോലും തങ്ങളുടെ സ്വഭാവം വിടാറില്ല. എന്നാൽ നവവധുക്കൾ ആദ്യ നാളുകളിൽ ചെലവിടുന്നതിനെ വിമർശിക്കാൻ പാടില്ല. അതിനാൽ ഒരു പക്ഷേ അവർ ആദ്യ നാളുകളിൽ വിലകൂടിയ വസ്ത്രങ്ങൾക്കും മറ്റും ആവശ്യപ്പെട്ടാൽ അതിനെ വിമർശിക്കാതെ വാങ്ങിക്കൊടുത്താൽ പിന്നീടുള്ള ജീവിതത്തിൽ ഇത് നല്ല സ്വാധീനം ചെലുത്തും.

7. മറ്റുള്ളവരുടെ ഭാര്യമാരുമായി താരതമ്യം ചെയ്യരുത്

റ്റു പലരുടെയും ഭാര്യമാരുമായി നവവധുക്കളെ താരതമ്യം ചെയ്യുകയും അങ്ങനെയാകാൻ നിർദേശിക്കുകയും ചെയ്യുന്നത് ചില പുതിയ ഭർത്താക്കന്മാരുടെ ശീലമാണ്. അത് ഒരു നവവധുവും ഇഷ്ടപ്പെടില്ല.

8.കുറേ നേരം തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച ശേഷം ഭാര്യ ഒരു വേള മൂഡ് ഔട്ടായിരുന്നാൽ നീ എപ്പോഴും ദുഃഖിച്ചിരിക്കുകയാണോ എന്ന തരത്തിലുള്ള കുറ്റപ്പെടുത്തുന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല.

9. ഇതാണോ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം..?

വിവാഹ ദിവസമാണോ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമെന്ന് മിക്ക ഭർത്താക്കന്മാരോടും നവവധുക്കളോട് തിരക്കാറുണ്ട്. എന്നാൽ അന്നത്തെ ദിവസം അവിസ്മരണീയമാണെങ്കിലും പ ലവിധ സമ്മർദങ്ങളും ഒറ്റപ്പെടലുകളും അവരെ അലട്ടുന്ന ദിവസം കൂടിയാണിത്. അതിനാൽ നിങ്ങളുടെ ചോദ്യത്തെ സംതൃപ്തിപ്പെടുത്തുന്ന ഉത്തരം നൽകാൻ പലപ്പോഴും വധുക്കൾക്ക് സാധിച്ചെന്ന് വരില്ല. അതിന്റെ പേരിൽ അവരോട് കലഹിക്കരുത്. അത് പിന്നീടുള്ള ജീവിതത്തെ ബാധിക്കും.

10. നിനക്ക് എന്നിൽ എന്തെങ്കിലും വ്യത്യസസ്ത കാണാൻ സാധിക്കുന്നുണ്ടോയെന്നത് മിക്ക ഭർത്താക്കന്മാരും നവവധുക്കളോട് ചോദിക്കാറുണ്ട്. അത് മിക്കവർക്കും ഇഷ്ടപ്പെടാത്തതിനാൽ ഒഴിവാക്കുക.

11. വിവാഹ ഫോട്ടോ മിക്കവരും ആദ്യ രാത്രിയിൽ തന്നെ സംസാരവിഷയമാക്കാറുണ്ട്.പ്പോഴാണ് നമുക്ക് എല്ലാ വിവാഹഫോട്ടോകളും മറ്റും കാണാൻ സാധിക്കുക എന്ന ചോദ്യവും പുതിയ ഭർത്താക്കന്മാർ ഭാര്യമാരോട് ചോദിക്കാറുണ്ട് അത് മിക്കവർക്കും ഇഷ്ടപ്പെടാത്തതിനാൽ ഒഴിവാക്കുക.ചിലർ ഭാര്യാസഹിതമുള്ള വിവാഹ ഫോട്ട് ആ നിമിഷം ഫേസ്‌ബുക്കിൽ ഇടാറുണ്ട്. എന്നാൽ ചില ഭാര്യമാർക്കിത് ഇഷ്ടപ്പെടില്ലെന്നറിയുക.

12. വിവാഹത്തിന് വന്ന അതിഥികളെ വിമർശിക്കരുത്

..അയാൾ നമ്മുടെ വിവാഹത്തിന് വന്നത് അപമാനമാണ്...ഇത്തരത്തിലുള്ളചില വിമർശനങ്ങൾ ആദ്യ രാത്രിയിൽ ചില ഭർത്താക്കന്മാർ ഭാര്യമാരോട് പറയാറുണ്ട്. പ്രസ്തുത വ്യക്തി ഭാര്യയുടെ കുടുംബക്കാരോ സുഹൃത്തുക്കളോ ആണെങ്കിൽ പിന്നീടുള്ള ജീവിതത്തിലെ അപസ്വരത്തിന് അത്തരം വിമർശനങ്ങളും കാരണമായേക്കാം.

13. എന്തു കൊണ്ട് ഒരു പ്രത്യേക വ്യക്തിയെ ക്ഷണിച്ചില്ലെന്ന ചോദ്യം വേണ്ട

നീ എന്തു കൊണ്ടാണ് ഒരു പ്രത്യേക വ്യക്തിയെ ക്ഷണിച്ചില്ലെന്ന ചോദ്യം ചില ഭർത്താക്കന്മാർ ആദ്യ രാത്രിയിൽ തന്നെ ഭാര്യമാരോട് ചോദിക്കാറുണ്ട്. അത് ഒഴിവാക്കുക. അതിന് സാമൂഹികവും സാമ്പത്തികവും വ്യക്തിപരവുമായ കാരണങ്ങളുണ്ടാകാം. അത് തുടക്കത്തിൽ തന്നെ വെളിപ്പെടുത്താൻ ആരും ഇഷ്ടപ്പെടുകയുമില്ല.

14. നിന്നെ ആ വസ്ത്രത്തിൽ പ്രതീക്ഷിച്ചില്ല

നിനക്ക് ആ വസ്ത്രം തീരെ ചേരില്ലെന്നും അത് ധരിച്ച് നീ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ലെന്നും ചില ഭർത്താക്കന്മാർ വിമർശിക്കാറുണ്ട്. അത് ആദ്യ നാളുകളിൽ ഒരു ഭാര്യയും ഇഷ്ടപ്പെടാത്ത കാര്യമാണ്.

15. എനിക്ക് വിവാഹത്തോട് യോജിക്കാനാവില്ല.

പ്രസ്താവന ചില ഭർത്താക്കന്മാർ ജാഡയോടെ ഭാര്യയോട് പറയാറുണ്ട്. അത്പിന്നീടുള്ള ബന്ധത്തെ ബാധിക്കും. വിവാഹം കഴിഞ്ഞ് ഇത്തരം വിവരക്കേട് പറയാതിരിക്കുക.

16. അയാളേക്കാൾ നല്ല ഭർത്താവാണ് ഞാൻ

ന്തു കൊണ്ടും അയാളേക്കാൾ നല്ല ഭർത്താവാണ് ഞാൻ. എന്ന പൊങ്ങച്ചം ചില വിവരമില്ലാത്ത ഭർത്താക്കന്മാർ ആദ്യ നാളുകളിൽ പറയാറുണ്ട്. എന്നാൽ ഭാര്യമാരിൽ ഇത് മതിപ്പുളവാക്കില്ലെന്ന് മാത്രമല്ല ചിലർക്ക് നിങ്ങളോട് അവജ്ഞ തോന്നിക്കാനും ഇത് വഴിയൊരുക്കും. താരതമ്യം വേണ്ട...