ളിക്കൂട്ടുകാരനെ വിവാഹം കഴിക്കുകയെന്ന ജീവിതാഭിലാഷം നിറവേറ്റി ലോകമാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ ഫോറെസിലെ അഞ്ച് വയസുകാരി പെൺകുട്ടി മരണത്തിനു കീഴടങ്ങി. ജൂലായ് ഒന്നിന് രാവിലെ 11.45നാണ് മരണം സംഭവിച്ചതെന്നാണ് വ്യക്തമാകുന്നത്. മരണത്തിനു മുൻപ് നടത്തിയ അൾട്രാസൗണ്ട് സ്‌കാനിംഗിൽ എയ്ലിയ്ഡിന്റെ കരൾ വീർത്തിരിക്കുന്നതായി വ്യക്തമായിരുന്നു. എയ്ലിയ്ഡിന്റെ അവസാന സമയങ്ങളൽ കുടുംബം ഒപ്പമുണ്ടായിരുന്നു. ഗുരുതരമായ ന്യൂറോബ്ലാസ്റ്റോമ എന്ന മസ്തിഷ്‌കേതര അർബുധം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന എയ്ലിയ്ഡിന്റെ അവസാന ആഗ്രഹപ്രകാരമെന്നോണമാണ് കളിക്കൂട്ടുകാരനായ ആറ് വയസുകാരൻ എയ്ലിയ്ഡിനെ മിന്നു കെട്ടിയത്. ലോക മാധ്യമങ്ങളിലൂടെ കണ്ണീരോടെയാണ് ഈ വാർത്ത വായിച്ചറിഞ്ഞത്.

കുട്ടികളെ ബാധിക്കുന്ന വളരെ അപൂർവമായ കാൻസർ ബാധിച്ചപ്പോൾ ഈ കൊച്ചുസുന്ദരി പ്രകടിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട ആഗ്രഹമായിരുന്നു വിവാഹം. ഉറ്റവരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വച്ച് ഇവളുടെ ആഗ്രഹസാഫല്യമുണ്ടായപ്പോൾ ലോകം ഒന്നടങ്കം കയ്യടിക്കുകയായിരുന്നു. തങ്ങൾ എക്കാലത്തെയും മികച്ച സുഹൃത്തുക്കളായി നിലകൊള്ളുമെന്നും ഇവർ വ്യക്തമാക്കിയിരുന്നു. ഒരു രാജകുമാരിയെപ്പോലെ വസ്ത്രം ധരിച്ചായിരുന്നു അഞ്ച് വയസുകാരി വിവാഹവേദിയിൽ എത്തിയത്. അബെർഡീനിലെ എഇസിസി മീറ്റിങ് റൂമിൽ വച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.

ഇരുവരും മിന്നുകെട്ടിന് ശേഷം കൈപിടിച്ച് നടക്കുന്നത് ഏവരും കൗതുകത്തോടെ നോക്കി നിൽക്കുന്നത് ഈ ചിത്രങ്ങളിൽ വ്യക്തമാണ്. ഹാരിസൻ ഇതിന് മുമ്പ് ഒരു വിവാഹത്തിൽ പോലും പങ്കെടുത്തിരുന്നില്ലെങ്കിലും ഈ അപൂർവ വിവാഹത്തിലെ വരനായി മാറിയപ്പോൾ അവൻ ഓരോ നിമിഷവും ആസ്വദിച്ചുവെന്നാണ് ഹാരിസന്റെ പിതാവായ ബില്ലി വെളിപ്പെടുത്തുന്നത്. തന്റെ എക്കാലത്തെയും വലിയ കൂട്ടുകാരിയെ മിന്നു കെട്ടുന്ന വേളയിൽ അവൻ കടുത്ത സന്തോഷത്തിലും ആവേശത്തിലുമായിരുന്നുവെന്നും പിതാവ് പറയുന്നു.

എയ്ലിയ്ഡിനെ സംബന്ധിച്ചിടത്തോളം ഈ ചടങ്ങ് എത്രത്തോളം പ്രധാനമായിരുന്നുവെന്ന് അവൻ തിരിച്ചറിഞ്ഞിരുന്നുവെന്നും ബില്ലി പറയുന്നു. തന്റെ മൂത്ത സഹോദരൻ കാളമിനൊപ്പമായിരുന്നു വിവാഹവസ്ത്രത്തിൽ കൊച്ചു സുന്ദരി എയ്സ്ലെയിലേക്ക് വന്നത്. എയ്ലിയ്ഡിന്റെ അതിശയകരമായ കഥ സാറ ഗ്രാന്റ് വേദിയിൽ വച്ച് വായിച്ചിരുന്നു. ചിൽഡ്രൻസ് എന്റർടെയിന്മെന്റ് ഫേമായ ലൗ റാറയുടെ ഓപ്പറേറ്ററാണ് സാറ. ഒരു ഫെയറി ടെയിലിന്റെ മനോഹാരിതയിലാണ് സാറ ഇത് എഴുതി അവതരിപ്പിച്ചിരുന്നത്. മരിക്കുന്നതിന് മുമ്പ് തനിക്ക് സാധിക്കേണ്ട ആഗ്രഹങ്ങളുടെ ലിസ്റ്റിൽ മത്സ്യകന്യകക്കൊപ്പം നീന്തുന്ന കാര്യവും എയ്ലിയ്ഡ് ഉൾപ്പെടുത്തിയിരുന്നു.