- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമൂഹം അംഗീകരിക്കാത്തതിനാൽ ആത്മഹത്യക്കൊരുങ്ങി കരഞ്ഞ് കൊണ്ട് പാർക്കിൽ ഇരുന്ന 24കാരനെ ആശ്വസിപ്പിക്കാൻ എത്തിയ 19കാരൻ ഒടുവിൽ മിന്നുകെട്ടി; ബ്രിട്ടനിലെ ആദ്യ മുസ്ലിം സ്വവർഗവിവാഹം നടന്നത് ഏഷ്യൻ പാരമ്പര്യം ഒട്ടും തെറ്റാതെ; മുഖം ചുളിച്ച് ഇസ്ലാമികസമൂഹം
ലണ്ടൻ: വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ നിന്നുമുള്ള ജാഹെദ് ചൗധരി(24) സ്വവർഗം വിവാഹം കഴിച്ച ബ്രിട്ടനിലെ ആദ്യ മുസ്ലീമായി മാറിയിരിക്കുകയാണ്. 19കാരനായ സീൻ റോഗനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. സ്വവർഗ പ്രേമിയായതിനാൽ താൻ മുസ്ലിം സമുദായത്തിൽ ഒറ്റപ്പെടുകയും കൂടാതെ കുറേക്കാലമായി വധഭീഷണിയും പല വിധ അധിക്ഷേപങ്ങളും അനുഭവിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നതിനാൽ അതിൽ മനം മടുത്ത് രണ്ട് വർഷം മുമ്പ് ചൗധരി ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിച്ച് വരുകയായിരുന്നു. ഇത്തരത്തിൽ തന്റെ ദുർവിധിയോർത്ത് കരഞ്ഞ് കൊണ്ട് ഡാർലസ്റ്റണിലെ പാർക്കിലെ ബെഞ്ചിലിരുന്ന ചൗധരിയെ ആശ്വസിപ്പിക്കാൻ യാദൃശ്ചികമായ റോഗനെത്തുകയും ഇരുവരും അടുപ്പത്തിലായി അത് വിവാഹത്തിൽ കലാശിക്കുകയും ചെയ്തിരിക്കുകയാണ്. ബ്രിട്ടനിലെ ആദ്യത്തെ ഈ മുസ്ലിം സ്വവർഗവിവാഹം നടന്നത് ഏഷ്യൻ പാരമ്പര്യം ഒട്ടും തെറ്റാതെയായണ്. എന്നാൽ ഇസ്ലാമിക ലോകം ഇതിനെതിരെ മുഖം ചുളിക്കുന്നുമുണ്ട്. വാൾഷാളിൽ വച്ചായിരുന്നു ഈ വിവാഹം നടന്നത്. ഇരുവരും പരമ്പരാഗത ബംഗ്ലാദേശി വിവാഹവസ്ത്രങ്ങളായിരുന്നു ധരിച്ചി
ലണ്ടൻ: വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ നിന്നുമുള്ള ജാഹെദ് ചൗധരി(24) സ്വവർഗം വിവാഹം കഴിച്ച ബ്രിട്ടനിലെ ആദ്യ മുസ്ലീമായി മാറിയിരിക്കുകയാണ്. 19കാരനായ സീൻ റോഗനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. സ്വവർഗ പ്രേമിയായതിനാൽ താൻ മുസ്ലിം സമുദായത്തിൽ ഒറ്റപ്പെടുകയും കൂടാതെ കുറേക്കാലമായി വധഭീഷണിയും പല വിധ അധിക്ഷേപങ്ങളും അനുഭവിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നതിനാൽ അതിൽ മനം മടുത്ത് രണ്ട് വർഷം മുമ്പ് ചൗധരി ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിച്ച് വരുകയായിരുന്നു. ഇത്തരത്തിൽ തന്റെ ദുർവിധിയോർത്ത് കരഞ്ഞ് കൊണ്ട് ഡാർലസ്റ്റണിലെ പാർക്കിലെ ബെഞ്ചിലിരുന്ന ചൗധരിയെ ആശ്വസിപ്പിക്കാൻ യാദൃശ്ചികമായ റോഗനെത്തുകയും ഇരുവരും അടുപ്പത്തിലായി അത് വിവാഹത്തിൽ കലാശിക്കുകയും ചെയ്തിരിക്കുകയാണ്.
ബ്രിട്ടനിലെ ആദ്യത്തെ ഈ മുസ്ലിം സ്വവർഗവിവാഹം നടന്നത് ഏഷ്യൻ പാരമ്പര്യം ഒട്ടും തെറ്റാതെയായണ്. എന്നാൽ ഇസ്ലാമിക ലോകം ഇതിനെതിരെ മുഖം ചുളിക്കുന്നുമുണ്ട്. വാൾഷാളിൽ വച്ചായിരുന്നു ഈ വിവാഹം നടന്നത്. ഇരുവരും പരമ്പരാഗത ബംഗ്ലാദേശി വിവാഹവസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. എന്നാൽ വിവാഹത്തിലൂടെ അവരുടെ സന്തോഷം ഇരട്ടിച്ചിട്ടുണ്ടെങ്കിലും മതമൗലികവാദികളിൽ നിന്നും കടുത്ത വധഭീഷണികളാണ് ഇരുവർക്കും ലഭിച്ച് കൊണ്ടിരിക്കുന്നത്. ഒരേ സമയം സ്വവർഗപ്രേമികളും മുസ്ലീങ്ങളുമായി ജീവിക്കാൻ സാധിക്കുമെന്ന് തങ്ങൾ ലോകത്തിന് കാണിച്ച് കൊടുത്തിരിക്കുകയാണെന്ന് ഇവർ അഭിമാനത്തോടെ പ്രസ്താവിക്കുന്നു.
വാൾഷാളിലെ രജിസ്ട്രി ഓഫീസിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. താൻ സ്വവർഗ പ്രേമിയാണെന്ന് പ്രസ്താവിച്ച അപൂർവം മുസ്ലീങ്ങളിൽ ഒരാളാണ് ചൗധരി. പരമ്പരാഗത രീതിയിൽ തന്റെ ബംഗ്ലാദേശി മാതാപിതാക്കന്മാർക്കും മൂന്ന് സഹോദരങ്ങൾക്കുമൊപ്പമായിരുന്നു ചൗധരി വളർന്നിരുന്നത്. എങ്കിലും പിന്നീട് അദ്ദേഹം സ്വവർഗ പ്രേമിയായി മാറുകയായിരുന്നു. ഇതിൽ നിന്നും മുക്തമാകുവാൻ ചൗധരിയെ മതമേലധ്യക്ഷന്മാർ തീർത്ഥാടനത്തിന് വരെ അയച്ചുവെങ്കിലും ഫലമുണ്ടായിരുന്നില്ല. തന്റെ സ്വവർഗ പ്രേമം മൂലം സ്‌കൂളിൽ പഠിക്കുമ്പോൾ മറ്റുള്ളവൻ തന്റെ മേലേക്ക് തുപ്പുമായിരുന്നുവെന്നും വെയിസ്റ്റ് ബിന്നുകൾ എടുത്തെറിയുമായിരുന്നുവെന്നും ചൗധരി വേദനയോടെ പറയുന്നു.
ചൗധരിയുടെ സ്വഭാവം മാറ്റാൻ ഇയാൾക്ക് ഒരു ഗേൾഫ്രണ്ടിനെ സംഘടിപ്പിച്ച് കൊടുക്കുന്നതിനെ കുറിച്ച് പോലും മതനേതൃത്വം ആലോചിച്ചിരുന്നു. ഇയാളെ ഈ ശീലത്തിൽ നിന്നും മുക്തിനാക്കാനായി സൗദിയിലേക്കും ബംഗ്ലാദേശിലേക്കും തീർത്ഥാടനങ്ങൾക്കുമയച്ചിരുന്നു. എന്നിട്ടൊന്നും യാതൊരു മാറ്റവും ചൗധരിയുടെ സ്വഭാവത്തിനുണ്ടായില്ല. മറ്റ് ചില മുസ്ലീങ്ങൾ ഇതിനെ തുടർന്ന് തെരുവിൽ വച്ച് തന്നെ നിരവധി തവണ ആക്രമിച്ചിട്ടുണ്ടെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു. കഴിഞ്ഞ 15 വർഷങ്ങളായി മോസ്‌കിൽ കാലു കുത്താൻ പോലും ഇദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്ന് ആളുകളെ കാണുന്നതിനും ജോലി ചെയ്യുന്നതിനും ചൗധരിക്ക് പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ നിലവിൽ മുസ്ലിം സമൂഹവുമായി എൽജിബിടി സമൂഹവുമായും ചേർന്ന് പോകാനുള്ള ഫലപ്രദമായ ശ്രമങ്ങൾ നടത്താൻ ചൗധരിക്ക്‌സാധിക്കുന്നുണ്ട്.