- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വേദിയിൽ നിലവിളക്ക് തെളിക്കാൻ പാടില്ല; ഷൂസ് മാറ്റാൻ കഴിയില്ലെന്ന് വാശി പിടിച്ചു വരൻ; വിവാഹ വേദിയിൽ തർക്കം മൂത്തതോടെ താലി ഊരി നൽകി പെൺകുട്ടി; ഒടുവിൽ മറ്റൊരു യുവാവ് പെൺകുട്ടിയെ വിവാഹം ചെയ്തു; കൊല്ലത്തു നിന്നൊരു കല്ല്യാണകഥ
കടയ്ക്കൽ: കല്യാണ വേദിയിൽ തർക്കങ്ങൾ പതിവായി അലസിപ്പോയ സംഭവങ്ങൾ മുമ്പും കേരളത്തിൽ നിന്നും കേട്ടിട്ടുണ്ട്. അത്തരമൊരു കഥ കൂടി പുറത്തുവന്നു. വിവാഹ വേദിയിൽ തർക്കം മൂത്തതോടെ കെട്ടിയ താലി വരന് തിരിച്ചു നൽകിയ സംഭവമാണ് ഇപ്പോൾ മാധ്യമ വാർത്തകളിൽ നിറയുന്നത്. വിവാഹ വേദിയിലെ തർക്കത്തെ തുടർന്ന് കെട്ടിയ താലി വരനു തിരിച്ചു നൽകിയത് പെൺകുട്ടിയാണ്.
പെൺകുട്ടിയെ അതേവേദിയിൽ മറ്റൊരു യുവാവ് താലി കെട്ടി. കടയ്ക്കാവൂരാണ് സംഭവം. കടയ്ക്കൽ ആൽത്തറമുട് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. ആൽത്താറമുട് സ്വദേശിയായ പെൺകുട്ടിയും കിളിമാന്നൂർ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹ ചടങ്ങുകളാണ് നടന്നത്. എന്നാൽ വിവാഹ വേദിയിൽ നിലവിളക്ക് തെളിക്കാൻ പാടില്ലെന്നും ഷൂസ് മാറ്റാൻ കഴിയില്ലെന്നും വരൻ വാശി പിടിച്ചു. ഇതോടെ തർക്കമായി.
വരന്റെ നിർബന്ധത്തെ തുടർന്ന് വേദിക്ക് പുറത്ത് വിവാഹം നടത്തി. എന്നാൽ താലി കെട്ടി മടങ്ങിയ സമയവും പെൺകുട്ടിയുടെ ബന്ധുക്കളും വരനുമായി വീണ്ടും തർക്കമായി. പിന്നാലെ തർക്കം ഇരുവീട്ടുകാരും തമ്മിലായി. ഇതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
പിന്നാലെ ബന്ധുക്കൾ നിർദ്ദേശച്ചത് അനുസരിച്ച് യുവാവ് കെട്ടിയ താലി പെൺകുട്ടി തിരിച്ചു നൽകി. ബന്ധുവായ യുവാവ് പെൺകുട്ടിയെ ഇതേവേദിയിൽ വെച്ച് പിന്നീട് വിവാഹം ചെയ്തു. ഇതോടെയാണ് കല്യാണ വേദിയിലെ തർക്കത്തിന് ഒരു പരിഹാരമായത്.
മറുനാടന് മലയാളി ബ്യൂറോ