തൊടുപുഴ: ഫേസ് ബുക്ക് വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പതിനെട്ടു വയസ്സുകാരിയിൽ നിന്ന് ഇരുപത്തി ഏഴര പവൻ സ്വർണ്ണവും അൻപത്തിനായിരം രൂപയും കൈക്കലാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.പത്തനാപുരം പുന്നല വേങ്ങാവിള പടിഞ്ഞാറ്റേതിൽ തൻസീറിനെ (25) യാണ് മുട്ടം പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തത്. കൊട്ടാരക്കരയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.

പെൺകുട്ടിയിൽ നിന്നും കൈക്കലാക്കിയ സ്വർണം ചാലക്കുടിയിലെ നാലു സ്വർണ്ണക്കടകളിൽ വിറ്റതായി തൻസീർ പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതിനെതുടർന്ന് നാലുലക്ഷത്തി തൊണ്ണൂറായിരം രൂപയുടെ സ്വർണം കടയിൽ നിന്ന് കണ്ടെടുത്തു.

തൻസീറിനെ കോടതിയിൽ ഹാജരാക്കി.പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുട്ടം എസ് ഐ റോയി എൻ. എസ്, എ എസ് ഐ അജി കെ പി, പി. എസ്. ജയേ ന്ദ്രൻ, സി പി ഓമാരായ ശ്യം കുമാർ അനൂപ് ഇസ്മായിൽ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്