- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ തട്ടിപ്പ്; മലയാളി യുവാവിനെതിരെ പരാതിയുമായി ആന്ധ്ര സ്വദേശിനി; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ദുബൈ പൊലീസ്
ഷാർജ: മലയാളി യുവാവ് വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയതായി ആന്ധ്ര സ്വദേശിനിയുടെ പരാതി. വിവാഹം കഴിച്ചശേഷം തന്റെ കടബാധ്യത തീർക്കാനായി മലയാളി യുവാവ് 3 ലക്ഷം രൂപ അടിച്ചെടുത്തശേഷം വഞ്ചിച്ചതായാണ് യുഎഇ പൊലീസിന് യുവതി പരാതി നല്കിയിരിക്കുന്നത്. ആന്ധ്ര പ്രദേശുകാരിയായ ഷാഹിദ എന്ന യുവതിയാണ് എറണാകുളം സ്വദേശി ഷമീർ സുബൈറിനെതിരെ പരാതിയുമായി രംഗത
ഷാർജ: മലയാളി യുവാവ് വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയതായി ആന്ധ്ര സ്വദേശിനിയുടെ പരാതി. വിവാഹം കഴിച്ചശേഷം തന്റെ കടബാധ്യത തീർക്കാനായി മലയാളി യുവാവ് 3 ലക്ഷം രൂപ അടിച്ചെടുത്തശേഷം വഞ്ചിച്ചതായാണ് യുഎഇ പൊലീസിന് യുവതി പരാതി നല്കിയിരിക്കുന്നത്. ആന്ധ്ര പ്രദേശുകാരിയായ ഷാഹിദ എന്ന യുവതിയാണ് എറണാകുളം സ്വദേശി ഷമീർ സുബൈറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.വിധവയും രണ്ടുകുട്ടികളുടെ അമ്മയുമായ തന്നെ ഇഷ്ടം നടിച്ച് ഒപ്പം കൂടിയാണ് യുവാവ് വഞ്ചിച്ചതെന്ന് ഷാഹിദ പറയുന്നു. വിവാഹത്തിനുശേഷം കേരളത്തിലേക്ക് തിരിക്കാമെന്ന ഉറപ്പിലായിരുന്നു ഷാർജയിൽ വച്ചുതന്നെ വിവാഹ ചടങ്ങുകൾ നടത്തിയത്.
വിവാഹശേഷം 3 ലക്ഷത്തോളം ദിർഹം പണമായും സ്വർണായും സുബൈർ കൈക്കലാക്കി. കട ബാധ്യത തീർക്കാനായിരുന്നു ഇത്രയും പണം വാങ്ങിയത്. കടമെല്ലാം തീർന്നശേഷം ഭർത്താവ് തന്നെ ഒഴിവാക്കുകയും മറ്റൊരിടത്തേക്ക് താമസം മാറുകയുമായിരുന്നെന്ന് ഷാഹിദ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ഫോൺ വിളിച്ചപ്പോൾ അസഭ്യം പറഞ്ഞു. മാത്രമല്ല, സുബൈറിന്റെ ഭാര്യയാണെന്നു പറഞ്ഞാൽ കൊന്നു കളയുമെന്ന് അയാളുടെ സുഹൃത്ത് പ്രവീൺ ഭീഷണിപ്പെടുത്തിയതായും ഷാഹിദ പറയുന്നു.
സുബൈർ ഒരു വിവാഹ തട്ടിപ്പു വീരനാണെന്ന് ഷാഹിദ ആരോപിച്ചു. സുഹൃത്തായ പ്രവീണിനൊപ്പം ചേർന്ന് ഒട്ടേറെ സ്ത്രീകളെ ഇത്തരത്തിൽ വഞ്ചിച്ചിട്ടുള്ളതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ദുബായ് കുടുംബ കോടതിയിലും പൊലീസിലും ഷാഹിദ പരാതി നൽകിയിട്ടുണ്ട്. ഇതോടെ, ഇയാൾ രാജ്യം വിടാതിരിക്കാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായാണ് വിവരം.
ആദ്യ വിവാഹത്തിൽ രണ്ട് കുട്ടികളുള്ള ഷാഹിദയെ നാല് വർഷം മുമ്പായിരുന്നു ഷമീർ സുബൈർ വിവാഹം ചെയ്തത്. ഷമീർ കടബാധ്യതയിൽ മുങ്ങിയ അവസ്ഥയിലാണ് ഷാർജയിൽ വച്ച് ഷാഹിദയെ പരിചയപ്പെട്ടത്. ആദ്യ ഭർത്താവ് മരണപ്പെട്ട ഷാഹിദ ഷമീറിന്റെ വിവാഹാഭ്യർത്ഥന സ്വീകരിച്ചു. പിന്നീട് ഷാർജയിൽ തന്നെ സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ വിവാഹവും നടന്നു. ഒരു കമ്പനിയിൽ അക്കൗണ്ട് മാനേജറായി ജോലി ചെയ്യന്ന ഷാഹിദയുമായി നാല് വർഷം ഷമീർ ഒരുമിച്ച് ജീവിച്ചു.